Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Popular News

മെസിയുടെ പേരിലെ തട്ടിപ്പ്: മുന്‍ സര്‍ക്കാരിന്റെ അവകാശവാദം പൊളിയുന്നു; ദുരന്ത നിവാരണ ഫണ്ടും വിനിയോഗിക്കാന്‍ തീരുമാനിച്ചു; നിര്‍ണായക രേഖ

മെസിയുടെ പേരിലെ തട്ടിപ്പ്: മുന്‍ സര്‍ക്കാരിന്റെ അവകാശവാദം പൊളിയുന്നു; ദുരന്ത നിവാരണ ഫണ്ടും വിനിയോഗിക്കാന്‍ തീരുമാനിച്ചു; നിര്‍ണായക രേഖ

തിരുവനന്തപുരം: ഫുട്‌ബോള്‍ താരം ലയണല്‍ മെസ്സിയെയും അര്‍ജന്റീന ടീമിനെയും കേരളത്തില്‍ എത്തിക്കാമെന്ന് വാഗ്ദാനം ചെയ്തു നടന്ന സാമ്പത്തിക തട്ടിപ്പില്‍ കൂടുതല്‍ നിര്‍ണായക വിവരങ്ങള്‍ പുറത്ത്. മത്സര നടത്തിപ്പിനായി സര്‍ക്കാരിന്റെ ദുരന്ത നിവാരണ ഫണ്ട് വിനിയോഗിക്കാന്‍ തീരുമാനിച്ചിരുന്നതായി അന്വേഷണ സംഘം കണ്ടെത്തി. ഇതുമായി ബന്ധപ്പെട്ട് 2025 ഒക്ടോബര്‍ 17-ന് ചേര്‍ന്ന സംസ്ഥാനതല യോഗത്തിലാണ് ഈ തീരുമാനമെടുത്തത്.

മത്സരത്തിനായി ദുരന്ത നിവാരണ ഫണ്ട് ലഭ്യമാണെന്ന് എറണാകുളം ജില്ലാ കളക്ടര്‍ യോഗത്തെ അറിയിക്കുകയായിരുന്നു. സി.എസ്.ആര്‍ ഫണ്ട്, സ്‌പോണ്‍സര്‍ഷിപ്പ് എന്നിവയ്‌ക്കൊപ്പമാണ് ഈ തുകയും ഉള്‍പ്പെടുത്തിയത്. യോഗം നടന്ന് ഒരാഴ്ചയ്ക്ക് ശേഷം കായിക വകുപ്പ് സെക്രട്ടറി തയ്യാറാക്കിയ മിനിറ്റ്‌സിലാണ് ഇക്കാര്യം രേഖപ്പെടുത്തിയിട്ടുള്ളത്. മത്സര നടത്തിപ്പിനായി സംസ്ഥാന ഖജനാവില്‍ നിന്ന് ഒരു രൂപ പോലും ചെലവഴിക്കില്ലെന്ന മുന്‍ സര്‍ക്കാരിന്റെ അവകാശവാദങ്ങളെ പൂര്‍ണ്ണമായും തള്ളുന്നതാണ് പുതിയ കണ്ടെത്തലുകള്‍.

കേസില്‍ റിപ്പോര്‍ട്ടര്‍ ടിവി എം.ഡി ആന്റോ അഗസ്റ്റിന്‍ ഒന്നാം പ്രതിയും, റിപ്പോര്‍ട്ടര്‍ ബ്രോഡ്കാസ്റ്റിംഗ് കമ്പനി രണ്ടാം പ്രതിയുമാണ്. അര്‍ജന്റീന ഫുട്‌ബോള്‍ അസോസിയേഷനുമായി ഉണ്ടാക്കിയ കരാറില്‍ കള്ളത്തരങ്ങളും നിയമവിരുദ്ധ വിവരങ്ങളും ഉള്‍പ്പെടുത്തി സര്‍ക്കാരിനെയും പൊതുജനങ്ങളെയും വഞ്ചിച്ചെന്നാണ് എഫ്.ഐ.ആറിലുള്ളത്. മെസ്സിയെ എത്തിക്കുന്നതിനായി 126 കോടി രൂപ വിദേശ അക്കൗണ്ടിലേക്ക് അയച്ചതായി അവകാശപ്പെട്ടിരുന്നെങ്കിലും കായിക വകുപ്പിന്റെ പരിശോധനയില്‍ ഇതിന് തെളിവുകളൊന്നും ലഭിച്ചില്ല. കൂടാതെ, കമ്പനി 25.78 കോടി രൂപയുടെ ജി.എസ്.ടി  നികുതി വെട്ടിപ്പ് നടത്തിയതായും പ്രത്യേക അന്വേഷണ സംഘം കണ്ടെത്തിയിട്ടുണ്ട്. കേസിന്റെ ഭാഗമായി കൊച്ചിയിലെ റിപ്പോര്‍ട്ടര്‍ ടിവി ആസ്ഥാനം, പ്രൊമോട്ടര്‍മാരുടെ ഫ്‌ലാറ്റുകള്‍, വയനാട്ടിലെ തറവാട്ടു വീട് ഉള്‍പ്പെടെ അഞ്ചോളം കേന്ദ്രങ്ങളില്‍ എസ്.ഐ.ടി 20 മണിക്കൂറിലധികം നീണ്ട റെയ്ഡ് നടത്തിയിരുന്നു.

Related articles

See all
Popular News

വ്യാജപ്രചരണം; DYFI ജില്ലാ സെക്രട്ടറിക്കെതിരെ ഡിജിപിക്ക് പരാതി നൽകി മന്ത്രി എം. ലിജു

Popular News

മാസപ്പടി കേസിൽ ഇഡി കുരുക്ക് മുറുകുന്നു; പിണറായി വിജയനെതിരെ പാർട്ടിക്കുള്ളിൽ പടയൊരുക്കം

Popular News

ഐസക്കിന്റെ അവകാശവാദം പൊളിയുന്നുവോ ? 30,000 കോടി എവിടെപ്പോയി, പിണറായിയും ബാലഗോപാലും മറുപടി...

Popular News

മുന്നൊരുക്കങ്ങൾ നേരിട്ടറിയാൻ മുഖ്യമന്ത്രിയും ദേവസ്വം മന്ത്രിയും നാളെ ശബരിമലയിൽ

Save your stories

Sign in