Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Popular News

മെസിയുടെ പേരിലെ തട്ടിപ്പ്: ആന്റോ അഗസ്റ്റിനെതിരെ കേസെടുക്കാന്‍ ഇ.ഡിക്ക് അനുമതി

മെസിയുടെ പേരിലെ തട്ടിപ്പ്: ആന്റോ അഗസ്റ്റിനെതിരെ കേസെടുക്കാന്‍ ഇ.ഡിക്ക് അനുമതി

കൊച്ചി: അര്‍ജന്റീന ഫുട്ബോള്‍ ടീമിന്റെയും ലയണല്‍ മെസ്സിയുടെയും പേരില്‍ നടന്ന വന്‍ സാമ്പത്തിക തട്ടിപ്പില്‍ റിപ്പോര്‍ട്ടര്‍ ബ്രോഡ്കാസ്റ്റിങ് കമ്പനി ഉടമ ആന്റോ അഗസ്റ്റിനെതിരെ കേസെടുക്കാന്‍ ഇ.ഡി അനുമതി. ഇ.ഡിയുടെ ഉന്നതതല സമിതിയായ റിസ്‌ക് അസസ്മെന്റ് മാനേജ്മെന്റ് കമ്മിറ്റിയാണ് കേസ് രജിസ്റ്റര്‍ ചെയ്യാന്‍ നിര്‍ദേശം നല്‍കിയത്.

തട്ടിപ്പിലൂടെ കോടികളുടെ നിയമവിരുദ്ധ സാമ്പത്തിക ഇടപാടുകള്‍ നടന്നിട്ടുണ്ടെന്ന പ്രാഥമിക വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് നടപടി. സംഭവത്തില്‍ ഇ.ഡിയുടെ കൊച്ചി യൂണിറ്റ് ഉടന്‍ തന്നെ എന്‍ഫോഴ്സ്മെന്റ് കേസ് ഇന്‍ഫര്‍മേഷന്‍ റിപ്പോര്‍ട്ട് രജിസ്റ്റര്‍ ചെയ്യും. ആന്റോ അഗസ്റ്റിന് പുറമെ റിപ്പോര്‍ട്ടര്‍ ബ്രോഡ്കാസ്റ്റിങ് പ്രൈവറ്റ് ലിമിറ്റഡ് കമ്പനിയെയും കേസില്‍ പ്രതി ചേര്‍ക്കും.

കള്ളപ്പണം വെളുപ്പിക്കല്‍ തടയല്‍ നിയമം പ്രകാരമാണ് ഇ.ഡി കേസെടുക്കുന്നത്. നേരത്തെ ഈ സംഭവത്തില്‍ കളമശ്ശേരി പോലീസ് രജിസ്റ്റര്‍ ചെയ്ത എഫ്.ഐ.ആര്‍ ആധാരമാക്കിയാണ് ഇ.ഡിയുടെ അന്വേഷണം. റിപ്പോര്‍ട്ടര്‍ കമ്പനിയും ആന്റോ അഗസ്റ്റിനും മറ്റു പ്രതികളും ചേര്‍ന്ന് ഗൂഢാലോചന നടത്തി സര്‍ക്കാരിനെയും പൊതുജനങ്ങളെയും വഞ്ചിച്ച് അനധികൃത ലാഭമുണ്ടാക്കിയെന്നാണ് പ്രാഥമിക കണ്ടെത്തല്‍. ഇതിന്റെ ഭാഗമായി ആന്റോ അഗസ്റ്റിന്റെയും റിപ്പോര്‍ട്ടര്‍ കമ്പനിയുടെയും ബാങ്ക് അക്കൗണ്ടുകളും സാമ്പത്തിക ഇടപാടുകളും ഇ.ഡി വിശദമായി പരിശോധിക്കും.

Related articles

See all
Popular News

വടകര കാഫിര്‍ സ്‌ക്രീന്‍ഷോട്ട് കേസ്: മൂന്ന് സിപിഎം പ്രവര്‍ത്തകര്‍ കൂടി പ്രതിപ്പട്ടികയില്‍;...

Popular News

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധി: കുടുംബ വാര്‍ഷിക വരുമാന പരിധി ഉയര്‍ത്തി; സാധാരണക്കാര്‍ക്ക...

Popular News

നെടുമ്പാശ്ശേരികൂപ്പർ അപകടം: പ്രതി സുഹൈൽ സജീവ് അമിതമായി മദ്യപിച്ചിരുന്നതായി ശാസ്ത്രീയ പരിശോ...

Popular News

കലാകാരന്മാർക്ക് ജീവനമാർഗ്ഗം ഉറപ്പാക്കാൻ സംവിധാനമൊരുക്കും; പ്രൊഫഷണൽ നാടകോത്സവ സമാപനച്ചടങ്ങി...

Save your stories

Sign in