Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

ഭാരത് ജോഡോ പദയാത്ര; കെ.സി വേണുഗോപാല്‍ എംപിയുടെ നേതൃത്വത്തില്‍ യോഗം ചേർന്നു

ഭാരത് ജോഡോ പദയാത്ര; കെ.സി വേണുഗോപാല്‍ എംപിയുടെ നേതൃത്വത്തില്‍ യോഗം ചേർന്നു
നാഗർകോവില്‍: രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ പദയാത്രയുടെ മുന്നൊരുക്കങ്ങളുടെ ഭാഗമായി കോണ്‍ഗ്രസ് നേതൃയോഗം ചേര്‍ന്നു. എഐസിസി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ എംപിയുടെ നേതൃത്വത്തിൽ നാഗർകോവിലിലാണ് യോഗം ചേർന്നത്. മധ്യപ്രദേശ് മുൻ മുഖ്യമന്ത്രിയും ഭാരത് ജോഡോ യാത്രയുടെ ദേശീയ കോർഡിനേറ്ററുമായ ദിഗ് വിജയ സിംഗ്, എഐസിസി ഇൻചാർജുമാരായ ദിനേശ് ഗുണ്ടറാവു, മാണിക്കം ടാഗോർ, തമിഴ്നാട് പിസിസി അധ്യക്ഷൻ കെ.എസ് അഴഗിരി, എംപിമാർ എംഎൽഎമാർ, മുതിർന്ന നേതാക്കൾ തുടങ്ങിയവർ പങ്കെടുത്തു. സെപ്റ്റംബര്‍ ഏഴിനാണ് കോണ്‍ഗ്രസിന്‍റെ ഭാരത് ജോഡോ പദയാത്രയ്ക്ക് തുടക്കമാകുന്നത്. കന്യാകുമാരി മുതല്‍ കശ്മീര്‍ വരെ 150 ദിവസമാണ് പദയാത്ര. രാഹുൽഗാന്ധി നേതൃത്വം നൽകുന്ന യാത്രയിൽ എഐസിസി ജനറൽ സെക്രട്ടറിമാർ, പ്രദേശ് കോൺ​ഗ്രസ് കമ്മിറ്റി അധ്യക്ഷന്മാർ, ഭാരവാഹികൾ, എംപിമാർ, എംഎൽഎമാർ, പാർട്ടിയിലെ പ്രധാന നേതാക്കൾ തുടങ്ങിയവർ അണിനിരക്കും. രാജസ്ഥാനിലെ ഉദയ് പൂരിൽ നടന്ന ചിന്തൻ ശിബിരത്തിലാണ് പദയാത്രയ്ക്ക് തീരുമാനമായത്. 12 സംസ്ഥാനങ്ങളിലൂടെയും, രണ്ട് കേന്ദ്ര ഭരണ പ്രദേശങ്ങളിലൂടെയും പദയാത്ര കടന്നു പോകും.

Related articles

See all
Popular News

അശുതോഷിനും സൗരവ് ദാസിനും ജാമ്യമില്ല; സിജെപി നേതാക്കൾ 2 ദിവസം കൂടി ജുഡീഷ്യൽ കസ്റ്റഡിയിൽ തുട...

Popular News

ഇനി മുതല്‍ ട്രെയിനുകളിൽ ഉച്ചത്തിൽ പാട്ടോ വീഡിയോയോ കേൾക്കരുത്; നിയമം ലംഘിച്ചാൽ പിഴയും തടവും...

Popular News

ഡൽഹിയിൽ പ്രതിഷേധക്കാർക്ക് നേരെ ആക്രമണം: കേസെടുത്ത് പൊലീസ്, 10 എഫ്‌ഐആർ; അഞ്ച് പേർ അറസ്റ്റിൽ

Popular News

ഫ്രാൻസിലെ സാഹചര്യം ഇന്ത്യയിലെ സമരങ്ങളുമായി താരതമ്യം ചെയ്യരുത്; സിജെപി

Save your stories

Sign in