Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

മേയർക്കും ഭർത്താവ് സച്ചിൻദേവ് എംഎല്‍എയ്ക്കുമെതിരെ കേസെടുക്കാതെ പോലീസ്; ശക്തമായ പ്രതിഷേധവുമായി ടിഡിഎഫും യൂത്ത് കോണ്‍ഗ്രസും

മേയർക്കും  ഭർത്താവ് സച്ചിൻദേവ് എംഎല്‍എയ്ക്കുമെതിരെ കേസെടുക്കാതെ പോലീസ്; ശക്തമായ പ്രതിഷേധവുമായി ടിഡിഎഫും യൂത്ത് കോണ്‍ഗ്രസും
  തിരുവനന്തപുരം: നടുറോഡിൽ കെഎസ്ആർടിസി ബസ് തടഞ്ഞ  മേയർക്കും ഭർത്താവ് സച്ചിൻദേവ് എംഎൽഎ യ്ക്കു എതിരെ കെഎസ്ആർടിസി ഡ്രൈവർ നൽകിയ പരാതിയിൽ കേസെടുക്കാതെ പോലീസ്. മേയർക്കും എംഎൽഎക്കും എതിരെ കേസെടുക്കണമെന്ന ആവശ്യവുമായി കെഎസ്ആർടിസി തൊഴിലാളി സംഘടനയായ ടിഡിഎഫും യൂത്ത് കോൺഗ്രസും തലസ്ഥാനത്ത് ശക്തമായ പ്രതിഷേധ സമരം സംഘടിപ്പിച്ചു. പോലീസിന്‍റെ ഇരട്ടനീതി നിലപാടിനെതിരെ വ്യാപക പ്രതിഷേധം ഉയരുകയാണ്. ഇതിനിടയിൽ ഡ്രൈവറെ ഡ്യൂട്ടിയിൽനിന്ന് മാറ്റിനിർത്തിയ കെഎസ്ആർടിസി നിലപാടിനെതിരെ ഐഎൻടിയുസി നേതൃത്വത്തിലുള്ള ടിഡിഎഫ് ചീഫ് ഓഫീസിലേക്കു മാർച്ച് നടത്തി. മേയറും എംഎൽഎയും നടത്തിയ അതിക്രമത്തിനെതിരെ കേസെടുക്കണമെന്നും യാത്രക്കാരെ വഴിയിൽ ഇറക്കി വിട്ട് ഡ്രൈവറെ അറസ്റ്റ് ചെയ്ത പോലീസുകാർക്കെതിരെ നടപടിയെടുക്കണമെന്നും സമരം ഉദ്ഘാടനം ചെയ്ത് എം. വിൻസന്‍റ് എംഎൽഎ ആവശ്യപ്പെട്ടു. ഓവർ ടേക്കിംഗ് നിരോധിത മേഖല എന്ന ബോർഡ് നഗരസഭയുടെ മുന്നിൽ സ്ഥാപിച്ചും കെഎസ്ആർടിസി ബസുകളിൽ മേയർക്കെതിരെ പോസ്റ്റർ പതിച്ചും യൂത്ത് കോൺഗ്രസ് പ്രതിഷേധിച്ചു. മേയർക്കും എംഎൽഎക്കും  എതിരെ കേസെടുത്തില്ലെങ്കിൽ ശക്തമായ സമരം തുടരുമെന്ന് യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്‍റ് നേമം ഷജീർ പറഞ്ഞു. ഡ്രൈവറുടെ പരാതിയിൽ വിചിത്ര നിലപാടുമായി കേസെടുക്കാത്ത പോലീസിനെതിരെ വ്യാപക പ്രതിഷേധം ഉയരുകയാണ്. നീതി തേടി ഹൈക്കോടതിയെ സമീപിക്കുവാൻ ഒരുങ്ങുകയാണ് ഡ്രൈവർ യദു.

Related articles

See all
Latest News

തലസ്ഥാനം ആർക്കൊപ്പം?; 3173 ബൂത്തുകൾ, 930 ഉദ്യോഗസ്ഥർ; നാളെ രാവിലെ എട്ടു മുതൽ വോട്ടെണ്ണൽ

Latest News

'തൊഴിലാളികളെ കോർപ്പറേറ്റുകൾക്ക് പണയം വെക്കുന്നു'; കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്കെതിരെ കോണ്‍...

Latest News

"എക്സിറ്റ് പോളുകൾ ശരിയാകാൻ സാധ്യത; യുഡിഎഫിന് 80-90 സീറ്റുകൾ": കെ. മുരളീധരൻ

Latest News

ആഗോള അയ്യപ്പ സംഗമത്തിലെ സാമ്പത്തിക തര്‍ക്കം രൂക്ഷം; ഊരാളുങ്കലിന് 55 ലക്ഷം കൂടി നല്‍കി ദേവസ...

Save your stories

Sign in