Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Popular News

മാസപ്പടി കേസ്; മുഹമ്മദ് റിയാസിൻ്റെ സുഹൃത്തുകൾക്ക് നോട്ടീസ്; പിണറായിക്കെതിരായ അന്വേഷണത്തിൽ ചോദ്യം ചെയ്യൽ തുടങ്ങുന്നു

വിവാദമായ മാസപ്പടി കേസിൽ പ്രതിപക്ഷ നേതാവ് പിണറായി വിജയനും കുടുംബാംഗങ്ങൾക്കുമെതിരായ അന്വേഷണം പുതിയ ഘട്ടത്തിലേക്ക് കടക്കുന്നു. കേസിലെ അന്വേഷണത്തിന്റെ ഭാഗമായി എസ്.ഐ.ടി ചോദ്യം ചെയ്യൽ നടപടികൾ ആരംഭിച്ചു.

മാസപ്പടി കേസ്; മുഹമ്മദ് റിയാസിൻ്റെ സുഹൃത്തുകൾക്ക് നോട്ടീസ്; പിണറായിക്കെതിരായ അന്വേഷണത്തിൽ ചോദ്യം ചെയ്യൽ തുടങ്ങുന്നു

കൊച്ചി: മാസപ്പടി കേസിൽ പ്രതിപക്ഷ നേതാവ് പിണറായി വിജയനും കുടുംബാംഗങ്ങൾക്കുമെതിരായ അന്വേഷണം പുതിയ ഘട്ടത്തിലേക്ക് കടക്കുന്നു. കേസിലെ അന്വേഷണത്തിന്റെ ഭാഗമായി എസ്.ഐ.ടി ചോദ്യം ചെയ്യൽ നടപടികൾ ആരംഭിച്ചു. മുൻ മന്ത്രി പി.എ. മുഹമ്മദ് റിയാസിന്റെ സുഹൃത്തുക്കളായ ഹസൻ വാരിസ്, നിഖിൽ എന്നിവർക്ക് ചോദ്യം ചെയ്യലിന് ഹാജരാകാൻ എസ്.ഐ.ടി നോട്ടീസ് നൽകി.

പിണറായി വിജയൻ, മകൾ വീണ വിജയൻ, മുൻ മന്ത്രി മുഹമ്മദ് റിയാസ് എന്നിവർക്കെതിരെ അഴിമതി നിരോധന നിയമപ്രകാരം കേസെടുക്കണമെന്ന് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) നിർദ്ദേശിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ ഹവാല ഇടപാടുകളിൽ ഊന്നിയാകും എസ്.ഐ.ടിയുടെ പ്രാഥമിക അന്വേഷണം.

ഇ.ഡി കൈമാറിയ ഹവാല ഇടപാടുകൾ ഉൾപ്പെടെയുള്ള സുപ്രധാന തെളിവുകൾ പരിശോധിക്കുകയാണ് പ്രത്യേക അന്വേഷണ സംഘത്തിന്റെ ആദ്യ ദൗത്യം. പ്രാഥമിക അന്വേഷണത്തിന് ശേഷം മുതിർന്ന നിയമ വിദഗ്ധരുമായി ആലോചിച്ചായിരിക്കും കേസെടുക്കുന്ന കാര്യത്തിൽ അന്തിമ തീരുമാനമെടുക്കുക. കൂടാതെ, അനധികൃത സ്വത്ത് സമ്പാദനവുമായി ബന്ധപ്പെട്ട് വിജിലൻസ് അന്വേഷണത്തിന് ശുപാർശ ചെയ്യണോ എന്ന കാര്യവും സംഘം പരിശോധിക്കും.

മുൻ മുഖ്യമന്ത്രിയും നിലവിലെ പ്രതിപക്ഷ നേതാവുമായ പിണറായി വിജയനും കുടുംബത്തിനുമെതിരെയാണ് അന്വേഷണം നീളുന്നത് എന്നതിനാൽ കേസിന്റെ ഓരോ ഘട്ടവും സംസ്ഥാന രാഷ്ട്രീയത്തിൽ വലിയ ചലനങ്ങൾ സൃഷ്ടിക്കും.



























Related articles

See all
Popular News

നെടുമ്പാശ്ശേരി വാഹനാപകടം: പ്രായപൂർത്തിയാകാത്ത പ്രതിക്ക് മദ്യം നൽകിയ ബാറുകൾക്കെതിരെ കേസെടുക...

Popular News

കളമശ്ശേരി കൂട്ടബലാത്സംഗം: സ്പാകളുടെ മറവിലെ നിയമ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ അന്വേഷിക്കും, കു...

Popular News

"കുറ്റം ഒരിക്കലും മരിക്കില്ല, ഗ്യാനേഷ് കുമാറിനെതിരായ അന്വേഷണം നടക്കും"; നിലപാട് വ്യക്തമാക്...

Popular News

ശബരിമല കട്ടിളപ്പാളി കേസ്: കരട് കുറ്റപത്രം ഹൈക്കോടതിയിൽ സമർപ്പിച്ച് എസ്.ഐ.ടി; കൂടുതൽ സാവകാശ...

Save your stories

Sign in