Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Popular News

'ഞാന്‍ ഈ നീട്ടി മുടി വളര്‍ത്തിയിരിക്കുന്നത് എന്റെ മകന് വേണ്ടിയാണ്' - കുകുറെയ്യയുടെ വാക്കുകള്‍; കളിക്കളത്തിലെ വീര്യത്തിനപ്പുറം ഒരു അച്ഛന്റെ പോരാട്ടം

'ഞാന്‍ ഈ നീട്ടി മുടി വളര്‍ത്തിയിരിക്കുന്നത് എന്റെ മകന് വേണ്ടിയാണ്' - കുകുറെയ്യയുടെ വാക്കുകള്‍; കളിക്കളത്തിലെ വീര്യത്തിനപ്പുറം ഒരു അച്ഛന്റെ പോരാട്ടം

സ്പാനിഷ് പ്രതിരോധനിരയിലെ കരുത്തുറ്റ താരമാണ് മാര്‍ക്ക് കുകുറെയ്യ. സ്‌പെയിനിനും ചെല്‍സിക്കും വേണ്ടി ലെഫ്റ്റ് ബാക്ക് സ്ഥാനത്ത് മിന്നും പ്രകടനം പുറത്തെടുക്കുന്ന ഈ ഇരുപത്താറുകാരന്‍ എതിരാളികളുടെ ഏത് മുന്നേറ്റത്തെയും അതിവേഗം തടഞ്ഞുനിര്‍ത്തുന്നതില്‍ വിദഗ്ദ്ധനാണ്. എന്നാല്‍ കളിക്കളത്തിലെ തന്ത്രങ്ങള്‍ക്കപ്പുറം, ജീവിതത്തില്‍ താന്‍ നേരിട്ട ഏറ്റവും വലിയ വെല്ലുവിളിയെക്കുറിച്ച് തുറന്നുപറയുകയാണ് കുകുറെയ്യ.

കുകുറെയ്യയുടെയും പങ്കാളി ക്ലോഡിയ റോഡ്രിഗസിന്റെയും മൂത്ത മകന്‍ മാത്യുവിന് പതിമൂന്ന് മാസം പ്രായമുള്ളപ്പോഴാണ് ഓട്ടിസം സ്ഥിരീകരിക്കുന്നത്. വീട്ടില്‍ കേട്ട പാട്ടിനോട് കുട്ടി അസാധാരണമായി പ്രതികരിക്കുകയും, പേര് വിളിക്കുമ്പോള്‍ മുഖത്തുനോക്കാന്‍ മടിക്കുകയും ചെയ്തതോടെയാണ് ഇരുവരും ഡോക്ടറെ സമീപിച്ചത്. ആദ്യ നാളുകളില്‍ ഏറെ മാനസിക വിഷമം അനുഭവിച്ചെങ്കിലും, പിന്നീട് ഓട്ടിസത്തെക്കുറിച്ച് കൂടുതല്‍ പഠിക്കാനും മകന്റെ ആവശ്യങ്ങള്‍ കണ്ടറിഞ്ഞ് പ്രവര്‍ത്തിക്കാനും ഇരുവരും തീരുമാനിക്കുകയായിരുന്നു.

'തുടക്കത്തില്‍ എന്തുചെയ്യണമെന്നറിയാതെ ഞങ്ങള്‍ നിസ്സഹായരായി നിന്നു. എന്നാല്‍ മറ്റ് കുട്ടികളുമായി അവനെ താരതമ്യപ്പെടുത്തുന്നതിന് പകരം അവന്റേതായ വളര്‍ച്ചയില്‍ സഹായിക്കാനാണ് ഞങ്ങള്‍ ശ്രമിച്ചത്. ഇതിനായി ഒരു പ്രത്യേക ദിനചര്യ തന്നെ തയ്യാറാക്കി.' - കുകുറെയ്യ വ്യക്തമാക്കുന്നു.

കുടുംബം സമാധാനത്തോടെയും സന്തോഷത്തോടെയും ഇരുന്നാൽ മാത്രമേ എനിക്ക് ഗ്രൗണ്ടിൽ നൂറു ശതമാനം പ്രകടനം പുറത്തെടുക്കാനാകൂ.അവൻ മുന്നോട്ട് വെക്കുന്ന ഓരോ ചെറിയ ചുവടുവെപ്പും ഞങ്ങൾക്ക് മറ്റെന്തിനേക്കാളും വലിയ സന്തോഷമാണ് നൽകുന്നത്. ' എന്റെ മകൻ പൂർണ്ണ ആരോഗ്യവാനായിരിക്കുമെങ്കിൽ എനിക്ക് യാതൊരു സമ്പാദ്യവും വേണ്ടായിരുന്നു എന്ന് ഞാൻ ആഗ്രഹിച്ചു പോകുന്നു.അവന്  എന്റെ മുടി ഇഷ്ടമായതുകൊണ്ടാണ് ഞാൻ ഇത്രയും നീട്ടി വളർത്തുന്നത്. ഏതെങ്കിലും ഒരു ദിവസം അവൻ എന്നെ മറന്നുപോയാൽ പോലും, ഈ മുടി കണ്ടെങ്കിലും അവന് എന്നെ തിരിച്ചറിയാൻ സാധിക്കുമല്ലോ'. ഓട്ടിസം ബാധിച്ച കുട്ടികളെ വളർത്തുന്ന മറ്റ് മാതാപിതാക്കൾക്ക് ധൈര്യവും പിന്തുണയും നൽകാനാണ് താൻ ഈ അനുഭവങ്ങൾ പരസ്യമായി തുറന്നുപറയുന്നതെന്നും കുക്കുറെയ്യ വ്യക്തമാക്കി.

മകന് മികച്ച തെറാപ്പി ക്ലിനിക്കുകളും പ്രത്യേക വിദ്യാഭ്യാസവും ലഭ്യമാക്കാന്‍ സാധിക്കുന്ന നഗരങ്ങള്‍ മാത്രമാണ് കുകുറെയ്യ തന്റെ ക്ലബ്ബ് മാറ്റങ്ങളിലും പരിഗണിച്ചിരുന്നത്. കളിക്കളത്തിലെ തിളക്കത്തേക്കാള്‍ തന്റെ കുടുംബത്തിനും മകന്റെ മാനസികാരോഗ്യത്തിനുമാണ് ഈ സ്പാനിഷ് താരം എപ്പോഴും മുന്‍ഗണന നല്‍കുന്നത്.


Related articles

See all
Popular News

'ചരിത്രത്തിലെ ഏറ്റവും മികച്ച താരം ഞാൻ തന്നെ'; അവകാശവാദവുമായി ക്രിസ്റ്റ്യാനോ റൊണാൾഡോ

Popular News

"ജീവിതത്തിലെ ഏറ്റവും ദുഃഖകരമായ ദിവസം": ഇതിഹാസ യാത്രയയപ്പിൽ ആരാധകരോട് വിടപറഞ്ഞ് മെസ്സി

Popular News

വെസ്റ്റ് ഇൻഡീസ് ക്രിക്കറ്റിൽ വൻ സാമ്പത്തിക പ്രതിസന്ധി; താരങ്ങളുടെ പ്രതിഫലം 25% വെട്ടിക്കുറ...

Popular News

ഏഷ്യൻ ഗെയിംസിന് ഇന്ന് തിരിതെളിയും; നഗോയയിൽ മനു ഭാക്കറും തജീന്ദർപാലും ഇന്ത്യൻ പതാകയേന്തും

Save your stories

Sign in