Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Uncategorized

മരട് : എഡിഫൈസ് എഞ്ചിനീയറിങ്ങും വിജയ് സ്റ്റീൽസും പൊളിക്കും

മരട് : എഡിഫൈസ് എഞ്ചിനീയറിങ്ങും വിജയ് സ്റ്റീൽസും പൊളിക്കും
കൊച്ചി മരടിലെ ഫ്ലാറ്റുകൾ പൊളിക്കാൻ രണ്ടു കമ്പനികളെ തീരുമാനിച്ചു. മുംബൈയിൽ നിന്നുള്ള എഡിഫൈസ് എഞ്ചിനീയറിങ്ങും ചെന്നൈ ആസ്ഥാനമായുള്ള വിജയ് സ്റ്റീൽസുമാണ് നാല് ഫ്ലാറ്റുകളും പൊളിക്കുന്നതിനുള്ള കരാർ ഏറ്റെടുത്തത്. വെള്ളിയാഴ്ച ഫ്ലാറ്റുകൾ കമ്പനികൾക്ക് കൈമാറും. 15 ദിവസം എടുത്ത് ഓരോ ഫ്ലാറ്റുകളും പൊളിക്കുന്ന വിധവും പൊളിക്കാൻ എടുക്കുന്ന സമയവുമടക്കം വിശദമായ റിപ്പോർട്ട് കമ്പനികൾ സർക്കാരിനു കൈമാറും. തുടർന്ന് 90 ദിവസം എടുത്ത് നിയന്ത്രിത സ്‌ഫോടനത്തിലൂടെ ഫ്ലാറ്റുകൾ പൊളിക്കും. 30 ദിവസത്തിനുള്ളിൽ അവശിഷ്ടങ്ങളും മാറ്റും. അതെ സമയം ഫ്ലാറ്റ് സമുച്ചയങ്ങൾ പൊളിച്ച് മാറ്റുന്നതിൽ ഉപദേശങ്ങൾ നൽകാൻ മധ്യപ്രദേശിലെ ഇൻഡോറിൽ നിന്നുള്ള വിദഗ്ദ എഞ്ചിനിയറുടെ സേവനം ലഭ്യമാക്കാൻ സർക്കാർ തീരുമാനിച്ചു. പൊളിക്കുന്നതിന് മേൽനോട്ടം വഹിക്കാൻ സർക്കാർ പ്രതിനിധിയായി വിദഗ്ധ എൻജിനിയർ എസ്.ബി.സർവാത്തേ വ്യാഴാഴ്ച കേരളത്തിൽ എത്തും. ഇരുന്നൂറിലേറെ കെട്ടിടങ്ങൾ പൊളിച്ചതിന്‍റെ അനുഭവ സമ്പത്തുമായാണ് സർവാത്തെ എത്തുന്നത്. https://www.youtube.com/watch?v=nG8CLlo5obU

Related articles

See all
Uncategorized

കോഴിക്കോട് ഉള്ളിയേരിയില്‍ എംഡിഎംഎയും കഞ്ചാവുമായി യുവതിയും യുവാവും പിടിയില്‍

Uncategorized

ആശ്വാസമായി വെടിനിര്‍ത്തല്‍; ആഗോള വിപണിയില്‍ എണ്ണവില കൂപ്പുകുത്തി, ഇന്ത്യയ്ക്കും നേട്ടം

Latest News

എല്‍ഡിഎഫിന്റെ 'മറ്റാരുണ്ട്' പരസ്യത്തെ പൊളിച്ചടുക്കി യുഡിഎഫ്; അഴിമതിയും ജനവിരുദ്ധ നയങ്ങളും...

Latest News

ഇസ്രയേൽ മിസൈൽ ആക്രമണം: ഇറാനിലെ സ്‌കൂളിൽ 40 പെൺകുട്ടികൾ കൊല്ലപ്പെട്ടു

Save your stories

Sign in