Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

India

മാവോയിസ്റ്റ് ഭീഷണി; രാഹുല്‍ ഗാന്ധിയുടെ വയനാട് യാത്ര ഒഴിവാക്കണമെന്ന് സുരക്ഷാ ഏജന്‍സികള്‍; സൈനികന്‍റെ വീട് സന്ദര്‍ശിക്കാനാവില്ല

മാവോയിസ്റ്റ് ഭീഷണി; രാഹുല്‍ ഗാന്ധിയുടെ വയനാട് യാത്ര ഒഴിവാക്കണമെന്ന് സുരക്ഷാ ഏജന്‍സികള്‍; സൈനികന്‍റെ വീട് സന്ദര്‍ശിക്കാനാവില്ല
Rahul-Gandhi-34 കേരളത്തിലെത്തുന്ന കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ വയനാട് യാത്ര റദ്ദാക്കി. മാവോയിസ്റ്റ് ഭീഷണി നിലനില്‍ക്കുന്ന സാഹചര്യത്തില്‍ വയനാട് സന്ദര്‍ശനം ഒഴിവാക്കണമെന്ന് സുരക്ഷാ ഏജന്‍സികള്‍ അറിയിച്ചതിനെ തുടര്‍ന്നാണ് വയനാട് ജില്ലയിലെ പരിപാടികള്‍ ഒഴിവാക്കിയത്. പുല്‍വാമ ആക്രമണത്തില്‍ വീരമൃത്യു വരിച്ച സൈനികന്‍ വസന്തകുമാറിന്‍റെ വീട് സന്ദര്‍ശിക്കാനായിരുന്നു രാഹുല്‍ ഗാന്ധി വയനാട് സന്ദര്‍ശിക്കാന്‍ തീരുമാനിച്ചിരുന്നത്. മാവോയിസ്റ്റ് ഭീഷണി ചൂണ്ടിക്കാട്ടി സുരക്ഷാ ഏജന്‍സികള്‍ അനുമതി നിഷേധിച്ച സാഹചര്യത്തിലാണ് യാത്ര റദ്ദാക്കേണ്ടിവന്നത്. വൈത്തിരിയിലെ മാവോയിസ്റ്റ് പോലീസ് ഏറ്റുമുട്ടലിനെ തുടര്‍ന്ന് ഒരു മാവോയിസ്റ്റ് കൊല്ലപ്പെട്ടിരുന്നു. ഇതിന് മാവോയിസ്റ്റുകള്‍ തിരിച്ചടിക്കാന്‍ സാധ്യതയുണ്ടെന്നത് കണക്കിലെടുത്താണ് സുരക്ഷാ ഏജന്‍സികളുടെ മുന്നറിയിപ്പ്. കാസര്‍ഗോഡ് പെരിയയില്‍ കൊല്ലപ്പെട്ട യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ വീട് രാഹുല്‍ ഗാന്ധി സന്ദര്‍ശിക്കും. കോഴിക്കോട് കടപ്പുറത്ത് സംഘടിപ്പിക്കുന്ന റാലിയിലും കോണ്‍ഗ്രസ് അധ്യക്ഷന്‍ പങ്കെടുക്കും.

Related articles

See all
Popular News

അരുണാചലിൽ പട്രോളിങ് സംഘത്തിന് നേരെ തീവ്രവാദി ആക്രമണം; അസം റൈഫിൾസ് ജവാന് വീരമൃത്യു

Popular News

'ചോദ്യം ചെയ്യുന്നവരെ അടിച്ചമർത്തുന്നു'; ദളിത് യുവാവ് ആത്മഹത്യ ചെയ്ത സംഭവത്തിൽ പഞ്ചാബ് സർക...

Popular News

‘ഇതൊരു തുടക്കം മാത്രം, നീതിയിലേക്കുള്ള ആദ്യ ചുവടുവെപ്പ്’: ഡൽഹി പൊലീസിന്റെ എഫ്.ഐ.ആറിന് പിന്...

Popular News

രാഹുലിന്റെ സര്‍ജിക്കല്‍ സ്‌ട്രൈക്കില്‍ മുട്ടുമടക്കി ഡല്‍ഹി പോലീസ്; പെല്ലറ്റ് ആക്രമണത്തില്...

Save your stories

Sign in