Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Popular News

മണിപ്പൂരില്‍ വീണ്ടും ആക്രമണം; കുട്ടിയടക്കം 4 പേർ കൊല്ലപ്പെട്ടു, ഒരു സ്ത്രീയെ കാണാതായി

മണിപ്പൂരില്‍ വീണ്ടും ആക്രമണം; കുട്ടിയടക്കം 4 പേർ കൊല്ലപ്പെട്ടു, ഒരു സ്ത്രീയെ കാണാതായി

ഇംഫാല്‍: മണിപ്പൂരിനെ കലാപഭൂമിയിലേക്ക് തള്ളിവിട്ട് വീണ്ടും ആക്രമണം. ഇന്നലെ തമെങ്‌ലോങ്, നോണി ജില്ലകളിലുണ്ടായ വെടിവെപ്പിൽ ഒരു കുട്ടിയടക്കം നാല് കുക്കി വിഭാഗക്കാർ കൊല്ലപ്പെട്ടു. ആക്രമണത്തിൽ ഒരു കുട്ടിക്ക് ഗുരുതരമായി പരിക്കേൽക്കുകയും ഒരു സ്ത്രീയെ കാണാതാവുകയും ചെയ്തിട്ടുണ്ട്. സംഭവത്തിന് പിന്നിൽ നാഗാ വിഭാഗത്തിൽപ്പെട്ട ആയുധധാരികളാണെന്ന് കുക്കി വിഭാഗം ആരോപിച്ചു.

തമെങ്‌ലോങ്ങിലെ ടോല്ലൻ വില്ലേജിൽ പുലർച്ചെയോടെയായിരുന്നു ആദ്യ ആക്രമണം. ഇവിടെ ദമ്പതികൾ കൊല്ലപ്പെടുകയും ഇവരുടെ ആറുവയസ്സുകാരനായ മകന് വെടിയേൽക്കുകയും ചെയ്തു. തുടർന്ന് വൈകുന്നേരത്തോടെ നോണി ജില്ലയിലെ ലോങ്പി ഗ്രാമത്തിലുണ്ടായ ആക്രമണത്തിലാണ് രണ്ട് പേർ കൂടി കൊല്ലപ്പെട്ടത്. ആക്രമണത്തെ ഭീരുത്വം നിറഞ്ഞ നടപടിയെന്ന് അപലപിച്ച കുക്കി എം.എൽ.എമാർ, കേന്ദ്ര സർക്കാരും ദേശീയ മനുഷ്യാവകാശ കമ്മീഷനും അടിയന്തരമായി ഇടപെടണമെന്ന് ആവശ്യപ്പെട്ടു.

2023 മേയ് മൂന്നിന് മെയ്തി, കുക്കി വിഭാഗങ്ങൾ തമ്മിൽ ആരംഭിച്ച വംശീയ സംഘർഷങ്ങളുടെ തുടർച്ചയായി സംസ്ഥാനത്ത് അക്രമങ്ങൾ പൂർണ്ണമായി നിയന്ത്രണവിധേയമായിട്ടില്ല. ഇതിനിടെ സാധാരണക്കാരെ ലക്ഷ്യമിട്ടുള്ള പുതിയ ആക്രമണങ്ങൾ മണിപ്പൂരിൽ വീണ്ടും വലിയ ആശങ്കയ്ക്ക് വഴിവെച്ചിരിക്കുകയാണ്.

Related articles

See all
Popular News

'സിസ്റ്റത്തിന് ആവശ്യം അന്ധഭക്തരെ, വിദ്യാർത്ഥികളെയല്ല'; പുതിയ പോഡ്കാസ്റ്റിൽ കേന്ദ്ര സർക്കാര...

Popular News

10 മണിക്കൂറിലധികം അജ്ഞാത കേന്ദ്രത്തിൽ; ഒടുവിൽ അഭിജീത് ദീപ്കെക്ക് ജാമ്യം

Popular News

രാഹുൽ ഗാന്ധി മാറിയിട്ടില്ല, ഇന്ത്യ തിരിച്ചറിഞ്ഞുതുടങ്ങി; ഇന്ത്യയുടെ കാഴ്ചപ്പാട് മാറി

Popular News

ഗ്യാനേഷ് കുമാറിനെതിരെ പോരാട്ടം കടുപ്പിക്കാൻ ഇന്ത്യ സഖ്യം; ഒക്ടോബർ 25-ന് പ്രതിഷേധ റാലി, നവം...

Save your stories

Sign in