Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

മണിപ്പൂർ മുഖ്യമന്ത്രി രാജി സമർപ്പിച്ചു: രാജി ബിജെപി നേതൃത്വ സമ്മർദത്തിനു വഴങ്ങിയോ?

മണിപ്പൂർ മുഖ്യമന്ത്രി രാജി സമർപ്പിച്ചു: രാജി ബിജെപി നേതൃത്വ സമ്മർദത്തിനു വഴങ്ങിയോ?
ഡല്‍ഹി: മണിപ്പൂർ മുഖ്യമന്ത്രി എൻ. ബിരേൻ സിം​ഗിന്‍റെ  രാജിയാവശ്യപ്പെട്ടിരിക്കുന്നെന്ന് സൂചനകൾ ഉണ്ടായിരുന്ന സാഹചര്യത്തിൽ, അദ്ദേഹം ഔദ്യോഗികമായി രാജി സമർപ്പിച്ചു. ഇന്ന് രാവിലെ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുമായി നടത്തിയ നിർണായക ചർച്ചക്കുശേഷമാണ് ബിരേൻ സിം​ഗ് ഈ നടപടി സ്വീകരിച്ചത്. ചർച്ചയുടെ പിന്നാലെ അദ്ദേഹം ഗവർണറെ നേരിൽ കണ്ടു രാജിക്കത്ത് കൈമാറി. ബിജെപിയിലെ മുതിർന്ന നേതാക്കളും മണിപ്പൂരിലെ മറ്റു മന്ത്രിമാരും അദ്ദേഹത്തോടൊപ്പം രാജ്ഭവനിലെത്തി. സംസ്ഥാനത്ത് കലാപം തുടരുന്ന സാഹചര്യത്തിൽ മുഖ്യമന്ത്രി സ്ഥാനം മാറ്റണമെന്ന് ആവശ്യപ്പെട്ട് വലിയ സമ്മർദ്ദമുണ്ടായിരുന്നു. എന്നാല്‍ കേന്ദ്ര നേതൃത്വം ഇതുവരെ ഈ ആവശ്യം അംഗീകരിച്ചിരുന്നില്ല. ബജറ്റ് സമ്മേളനത്തിന് മുന്‍പുള്ള  രാഷ്ട്രീയ നീക്കമായി തന്നെ ഇതിനെ കാണാം. നാളെ നടക്കുന്ന ബജറ്റ് സമ്മേളനത്തിന് മുന്നോടിയായി കോൺഗ്രസ്സ് അവിശ്വാസ പ്രമേയം അവതരിപ്പിക്കാൻ ശ്രമിക്കാനിരിക്കെയാണ് ബിരേൻ സിം​ഗിന്‍റെ രാജി സംസ്ഥാന രാഷ്ട്രീയത്തിൽ പുതിയ വഴിത്തിരിവുണ്ടാക്കുന്നത്.

Related articles

See all
Popular News

മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറുടെ രാജി ആവശ്യപ്പെട്ട് എൻ.എസ്.യു.ഐ; ഡൽഹിയിൽ ഇന്ന് പ്രതിഷേധ മാർ...

Popular News

'സിസ്റ്റത്തിന് ആവശ്യം അന്ധഭക്തരെ, വിദ്യാർത്ഥികളെയല്ല'; പുതിയ പോഡ്കാസ്റ്റിൽ കേന്ദ്ര സർക്കാര...

Popular News

10 മണിക്കൂറിലധികം അജ്ഞാത കേന്ദ്രത്തിൽ; ഒടുവിൽ അഭിജീത് ദീപ്കെക്ക് ജാമ്യം

Popular News

ഗ്യാനേഷ് കുമാറിനെതിരെ പോരാട്ടം കടുപ്പിക്കാൻ ഇന്ത്യ സഖ്യം; ഒക്ടോബർ 25-ന് പ്രതിഷേധ റാലി, നവം...

Save your stories

Sign in