Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Popular News

മമ്മൂട്ടിയുടെ പിറന്നാള്‍ സമ്മാനം; ബിഗ് ബജറ്റ് ചിത്രം 'മേള'യുടെ ഫസ്റ്റ് ലുക്ക് പുറത്ത്

മമ്മൂട്ടിയുടെ പിറന്നാള്‍ സമ്മാനം; ബിഗ് ബജറ്റ് ചിത്രം 'മേള'യുടെ ഫസ്റ്റ് ലുക്ക് പുറത്ത്

കൊച്ചി: മമ്മൂട്ടിയെ നായകനാക്കി നിതീഷ് സഹദേവ് സംവിധാനം ചെയ്യുന്ന ബിഗ് ബജറ്റ് മാസ്സ് ആക്ഷന്‍ എന്റര്‍ടെയ്‌നര്‍ ചിത്രത്തിന്റെ ടൈറ്റിലും ഫസ്റ്റ് ലുക്ക് പോസ്റ്ററും പുറത്തിറങ്ങി. 'മേള' എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ തകര്‍പ്പന്‍ പോസ്റ്റര്‍ മമ്മൂട്ടിയുടെ ജന്മദിനത്തോടനുബന്ധിച്ചാണ് അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടത്.

മമ്മൂട്ടി കമ്പനിയുടെ ബാനറില്‍ മമ്മൂട്ടി തന്നെ നിര്‍മ്മിക്കുന്ന ഒന്‍പതാമത്തെ ചിത്രമാണിത്. മമ്മൂട്ടി കമ്പനി നിര്‍മ്മിക്കുന്നതില്‍ വച്ച് ഏറ്റവും ഉയര്‍ന്ന ബജറ്റില്‍ ഒരുങ്ങുന്ന മെഗാ കാന്‍വാസ് പ്രോജക്ട് കൂടിയാണ് 'മേള'. 'ഫാലിമി' എന്ന സൂപ്പര്‍ഹിറ്റ് ചിത്രത്തിലൂടെ ശ്രദ്ധേയനായ നിതീഷ് സഹദേവും അനുരാജ് ഒ.ബിയും ചേര്‍ന്നാണ് ചിത്രത്തിന് തിരക്കഥയൊരുക്കിയിരിക്കുന്നത്.

ആക്ഷനും കോമഡിയും മാസും കോര്‍ത്തിണക്കി തയ്യാറാക്കുന്ന ചിത്രത്തില്‍ ഏറെ ഗംഭീരമായ മാസ്സ് ലുക്കിലാണ് മമ്മൂട്ടി എത്തുന്നത്. ജൂലൈ അവസാനത്തോടെ ആരംഭിച്ച ചിത്രത്തിന്റെ ചിത്രീകരണം ഇപ്പോള്‍ പുരോഗമിക്കുകയാണ്. ജിംഷി ഖാലിദാണ് ക്യാമറ ചലിപ്പിക്കുന്നത്. വമ്പന്‍ താരനിര അണിനിരക്കുന്ന ചിത്രം 2027-ലാകും തിയേറ്ററുകളിലെത്തുക.

തമിഴില്‍ 'തലൈവര്‍ തമ്പി തലൈമയില്‍' എന്ന ഹിറ്റിന് ശേഷം നിതീഷ് സഹദേവ് വീണ്ടും മലയാളത്തില്‍ സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണിത്. 'കളങ്കാവല്‍' എന്ന ബ്ലോക്ക്ബസ്റ്ററിന് ശേഷം മമ്മൂട്ടി കമ്പനി നിര്‍മ്മിക്കുന്ന ഈ ചിത്രം ദുല്‍ഖര്‍ സല്‍മാന്റെ വേഫറര്‍ ഫിലിംസാണ് കേരളത്തില്‍ വിതരണത്തിനെത്തിക്കുന്നത്.

എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ : ജോര്‍ജ് സെബാസ്റ്റ്യന്‍, ലൈന്‍ പ്രൊഡ്യൂസര്‍ : സുനില്‍ സിങ്, കഥ, തിരക്കഥ- നിതീഷ് സഹദേവ്, അനുരാജ് ഓ ബി, പ്രൊജക്റ്റ് ഡിസൈനര്‍ - അഗ്‌നിവേഷ് രഞ്ജിത്ത്, ഛായാഗ്രഹണം - ജിംഷി ഖാലിദ്, എഡിറ്റര്‍- ബ്ലെസ് തോമസ്, പ്രൊഡക്ഷന്‍ ഡിസൈന്‍ - ഷാജി നടുവില്‍, ആക്ഷന്‍- കാര്‍ത്തികേയന്‍, മേക്കപ്പ്- റോണക്‌സ് സേവ്യര്‍, സലാം, കോസ്റ്റും ഡിസൈന്‍ - മെല്‍വി ജെ , അഭിജിത്, ചീഫ് അസ്സോസിയേറ്റ് ഡയറക്ടര്‍- രതീഷ് എസ് പിള്ളൈ, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ - അരോമ മോഹന്‍, വിഎഫ്എക്‌സ് സൂപ്പര്‍വൈസര്‍ -തൗഫീഖ് ഹുസൈന്‍, വിഎഫ്എക്‌സ്- എഗ്ഗ് വൈറ്റ് വിഎഫ്എക്‌സ്, അസ്സോസിയേറ്റ് ഡിറക്ടര്‍സ്- ആഷിഖ് സലാം, റിത്വിക് ലിമ രാമദാസ്, സ്റ്റില്‍സ് - നവിന്‍ മുരളി, ടൈറ്റില്‍ ആന്‍ഡ് പോസ്റ്റെര്‍സ് - യെല്ലോടൂത്സ്, ഡിജിറ്റല്‍ മാര്‍ക്കറ്റിങ്- വിഷ്ണു സുഗതന്‍, പിആര്‍ഒ - വൈശാഖ് സി വടക്കേവീട്, ജിനു അനില്‍കുമാര്‍

Related articles

See all
Popular News

സൂരി നായകനാകുന്ന പുതിയ ചിത്രത്തിന് ചെന്നൈയിൽ തുടക്കം; നായികയായി രജിഷ വിജയൻ, ക്ലാപ്പടിച്ച്...

Popular News

ബുക്ക് മൈ ഷോയിൽ ചരിത്രമെഴുതി 'ജയിലർ 2'; മണിക്കൂറിൽ ഏറ്റവുമധികം ടിക്കറ്റുകൾ വിൽക്കുന്ന രണ്ട...

Popular News

കേരളത്തിൽ റെക്കോർഡിട്ട് 'ജയിലർ 2' റിലീസ്; 800 സ്ക്രീനുകളിൽ 4000-ലധികം ഷോകൾ, ചിത്രം തിയേറ്റ...

Popular News

മറ്റുള്ളവർക്ക് പ്രേരണയാകട്ടെ'; 400 കുടുംബങ്ങളുടെ ഉത്തരവാദിത്തമേറ്റെടുത്ത് രശ്മിക മന്ദാന

Save your stories

Sign in