Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Popular News

ലുക്കിലും ടെക്കിലും മാസ്സ് കളക്ഷൻ! പുതിയ ഐഫോൺ 18 പ്രോ മാക്സ് സ്വന്തമാക്കി മെഗാസ്റ്റാർ മമ്മൂട്ടി

ലുക്കിലും ടെക്കിലും മാസ്സ് കളക്ഷൻ!  പുതിയ ഐഫോൺ 18 പ്രോ മാക്സ് സ്വന്തമാക്കി മെഗാസ്റ്റാർ  മമ്മൂട്ടി

സിനിമയിലെന്നപോലെ ഗാഡ്‌ജറ്റുകളുടെ ലോകത്തും പുതിയ തരംഗങ്ങൾ സസൂക്ഷ്മം നിരീക്ഷിക്കുന്ന മലയാളത്തിന്റെ മെഗാസ്റ്റാർ മമ്മൂട്ടി, ആപ്പിളിന്റെ ഏറ്റവും പുതിയ ഫ്ലാഗ്ഷിപ്പ് മോഡലായ ഐഫോൺ 18 പ്രോ മാക്സ് സ്വന്തമാക്കി.

പുതിയ സാങ്കേതികവിദ്യകളും ഫോണുകളും വിപണിയിലെത്തുമ്പോൾ തന്നെ അത് സ്വന്തമാക്കാറുള്ള മമ്മൂട്ടി, മൊബൈൽ കിങ് എം.ഡി. ഫയാസിൽ നിന്നാണ് ഈ പ്രീമിയം സ്മാർട്ട്‌ഫോൺ ഏറ്റുവാങ്ങിയത്. മുൻപ് സാംസങ് ഗാലക്സി ഫോൾഡ് ഫോണുകൾ ആദ്യം സ്വന്തമാക്കിയ താരത്തിന്റെ ദൃശ്യങ്ങളും സോഷ്യൽ മീഡിയയിൽ ഏറെ തരംഗമായിരുന്നു.

48MP വേരിയബിൾ അപ്പേർച്ചർ ഫ്യൂഷൻ ക്യാമറ, കരുത്തുറ്റ A20 പ്രോ ചിപ്‌സെറ്റ്, ഡ്യുവൽ 16-കോർ ന്യൂറൽ എൻജിൻ, പുതിയ വേപ്പർ ചേംബർ തെർമൽ മാനേജ്‌മെന്റ് സിസ്റ്റം, ഏറ്റവും മികച്ച ബാറ്ററി ലൈഫ് എന്നിവയാണ് ഐഫോൺ 18 പ്രോ മാക്സിന്റെ പ്രധാന സവിശേഷതകൾ.

ആപ്പിൾ ഇന്റലിജൻസും പുതിയ സിറി എ.ഐ. ഫീച്ചറുകളും ഉൾപ്പെടുത്തിയിരിക്കുന്ന ഈ ഫോണിന് കേരളത്തിൽ ഏകദേശം 1,79,900 രൂപ മുതലാണ് വില ആരംഭിക്കുന്നത്.


Related articles

See all
Popular News

ബുക്ക് മൈ ഷോയിൽ ചരിത്രമെഴുതി 'ജയിലർ 2'; മണിക്കൂറിൽ ഏറ്റവുമധികം ടിക്കറ്റുകൾ വിൽക്കുന്ന രണ്ട...

Popular News

മറ്റുള്ളവർക്ക് പ്രേരണയാകട്ടെ'; 400 കുടുംബങ്ങളുടെ ഉത്തരവാദിത്തമേറ്റെടുത്ത് രശ്മിക മന്ദാന

Popular News

ഇനി ക്യുആർ കോഡിലേക്ക് നോക്കിയാൽ മാത്രം മതി; വോയിസ് കമാൻഡിൽ പണമടയ്ക്കാം, 'ജിയോ ഗ്ലാസസ്' അവത...

Popular News

ബോക്സ് ഓഫീസിൽ റെക്കോർഡ് കൊടുങ്കാറ്റായി ‘ജയിലർ 2’; പ്രീ-സെയിലിൽ 50 കോടി തികയ്ക്കാൻ രജനി പടം

Save your stories

Sign in