Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

Mallikarjun Kharge| സൈനിക മേധാവിയുടെ വെളിപ്പെടുത്തല്‍: മോദി സര്‍ക്കാര്‍ രാജ്യത്തെ തെറ്റിദ്ധരിപ്പിച്ചെന്ന് കോണ്‍ഗ്രസ്; പാര്‍ലമെന്റ് പ്രത്യേക സമ്മേളനം ഉടന്‍ വിളിക്കണം

Mallikarjun Kharge| സൈനിക മേധാവിയുടെ വെളിപ്പെടുത്തല്‍: മോദി സര്‍ക്കാര്‍ രാജ്യത്തെ തെറ്റിദ്ധരിപ്പിച്ചെന്ന് കോണ്‍ഗ്രസ്; പാര്‍ലമെന്റ് പ്രത്യേക സമ്മേളനം ഉടന്‍ വിളിക്കണം
ന്യൂഡല്‍ഹി: ഓപ്പറേഷന്‍ സിന്ദൂരിനിടെ ഇന്ത്യയ്ക്ക് യുദ്ധവിമാനം നഷ്ടപ്പെട്ടുവെന്ന വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തില്‍, സുപ്രധാനമായ ചില ചോദ്യങ്ങള്‍ ഉയരേണ്ടതുണ്ടെന്നും ഇതിനായി പാര്‍ലമെന്റിന്റെ പ്രത്യേക സമ്മേളനം ഉടന്‍ വിളിക്കണമെന്നും കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെ ആവശ്യപ്പെട്ടു. സിംഗപ്പൂരില്‍ ഷാങ്ഗ്രി-ലാ ഡയലോഗിനിടെ ബ്ലൂംബെര്‍ഗിന് നല്‍കിയ അഭിമുഖത്തിലാണ് ജനറല്‍ ചൗഹാന്‍ ഇക്കാര്യം പറഞ്ഞത്. മോദി സര്‍ക്കാര്‍ രാജ്യത്തെ തെറ്റിദ്ധരിപ്പിച്ചെന്നും ഖര്‍ഗെ ആരോപിച്ചു. 'സംയുക്ത സൈനിക മേധാവിയുടെ അഭിമുഖം അനുസരിച്ച്, ശത്രുവിനോട് പോരാടി നമ്മുടെ വ്യോമസൈനാ പൈലറ്റുമാര്‍ ജീവന്‍ പണയപ്പെടുത്തുകയായിരുന്നു. അവരുടെ ധീരതയെയും നിശ്ചയദാര്‍ഢ്യത്തെയും ഞങ്ങള്‍ അഭിവാദ്യം ചെയ്യുന്നു. എന്നിരുന്നാലും, സമഗ്രമായ ഒരു തന്ത്രപരമായ അവലോകനം ആവശ്യമാണ്.' കാര്‍ഗില്‍ അവലോകന സമിതിയുടെ മാതൃകയില്‍ ഒരു സ്വതന്ത്ര വിദഗ്ധ സമിതിയെക്കൊണ്ട് നമ്മുടെ പ്രതിരോധ സന്നദ്ധതയെക്കുറിച്ച് സമഗ്രമായ ഒരവലോകനം നടത്തണമെന്ന് കോണ്‍ഗ്രസ് പാര്‍ട്ടി ആവശ്യപ്പെടുന്നു ' ഖര്‍ഗെ സാമൂഹ്യമാദ്ധ്യമങ്ങളില്‍ നല്‍കിയ പ്രസ്താവനയില്‍ പറഞ്ഞു. 'വെടിനിര്‍ത്തലിന് മധ്യസ്ഥത വഹിച്ചുവെന്ന യുഎസ് മുന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ആവര്‍ത്തിച്ചുള്ള അവകാശവാദം ഷിംല കരാറിനോടുള്ള നേരിട്ടുള്ള അവഹേളനമാണെന്നും ഖര്‍ഗെ ആരോപിച്ചു. ട്രംപിന്റെ ആവര്‍ത്തിച്ചുള്ള പ്രസ്താവനകളെക്കുറിച്ചും യുഎസ് വാണിജ്യ സെക്രട്ടറി അന്താരാഷ്ട്ര വ്യാപാര കോടതിയില്‍ നല്‍കിയ സത്യവാങ്മൂലത്തെക്കുറിച്ചും വ്യക്തമാക്കുന്നതിന് പകരം, പ്രധാനമന്ത്രി മോദി തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ മുഴുകുകയാണ്. നമ്മുടെ സായുധ സേനയുടെ ധീരതയുടെ ക്രെഡിറ്റ് വ്യക്തിപരമായി ഏറ്റെടുക്കുന്നു. അവരുടെ ധീരതയ്ക്ക് പിന്നില്‍ ഒളിഞ്ഞു നില്‍ക്കുകയാണ് പ്രധാനമന്ത്രി. ഉത്തരം കിട്ടേണ്ട ചോദ്യങ്ങള്‍: 1. ഇന്ത്യയേയും പാകിസ്ഥാനേയും ഒരേ പരിഗണനയിലാണോ (hyphenated) കാണുന്നത് ? 2. വെടിനിര്‍ത്തല്‍ കരാറിലെ വ്യവസ്ഥകള്‍ എന്തൊക്കെയാണ്?' 140 കോടി ദേശസ്‌നേഹികളായ ഇന്ത്യക്കാര്‍ക്ക് ഇത് അറിയാന്‍ അവകാശമുണ്ട്,' മല്ലികാര്‍ജുന്‍ ഖര്‍ഗെ പ്രസ്താവനയില്‍ പറഞ്ഞു. ഈ വിഷയങ്ങളില്‍ സര്‍ക്കാര്‍ വ്യക്തത വരുത്തണമെന്നും സുതാര്യത ഉറപ്പാക്കണമെന്നും ഖര്‍ഗെ ആവശ്യപ്പെട്ടു

Related articles

See all
Popular News

മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറുടെ രാജി ആവശ്യപ്പെട്ട് എൻ.എസ്.യു.ഐ; ഡൽഹിയിൽ ഇന്ന് പ്രതിഷേധ മാർ...

Popular News

'സിസ്റ്റത്തിന് ആവശ്യം അന്ധഭക്തരെ, വിദ്യാർത്ഥികളെയല്ല'; പുതിയ പോഡ്കാസ്റ്റിൽ കേന്ദ്ര സർക്കാര...

Popular News

10 മണിക്കൂറിലധികം അജ്ഞാത കേന്ദ്രത്തിൽ; ഒടുവിൽ അഭിജീത് ദീപ്കെക്ക് ജാമ്യം

Popular News

ഗ്യാനേഷ് കുമാറിനെതിരെ പോരാട്ടം കടുപ്പിക്കാൻ ഇന്ത്യ സഖ്യം; ഒക്ടോബർ 25-ന് പ്രതിഷേധ റാലി, നവം...

Save your stories

Sign in