Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

കന്നടമണ്ണിലെ മലയാളി താരങ്ങള്‍; അഭിനന്ദിച്ച് സുര്‍ജേവാല

കന്നടമണ്ണിലെ മലയാളി താരങ്ങള്‍; അഭിനന്ദിച്ച് സുര്‍ജേവാല
  ന്യൂഡൽഹി : കര്‍ണാടക തിരഞ്ഞെടുപ്പില്‍ സജീവ പ്രചാരണ പരിപാടികളിലുണ്ടായ കേരളത്തിലുള്ള നേതാക്കളെ അഭിനന്ദിച്ച് കര്‍ണാടകയുടെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി രണ്‍ദീപ് സിംഗ് സുര്‍ജേവാല. എംഎല്‍എമാരായ പി.സി.വിഷ്ണുനാഥ്, റോജി എം.ജോണ്‍ എന്നിവരുടെ പേരെടുത്തു പറഞ്ഞ് ഇവരോടൊപ്പമുള്ള ചിത്രം സഹിതമാണ് രൺദീപ് സുർജേവാല ട്വീറ്റ് ചെയ്തത്. യുവ നേതാക്കളുടെ കഠിനാധ്വാനവും പരിശ്രമത്തിന്‍റെയും ഫലമാണ് ഈ തിരഞ്ഞെടുപ്പ് വിജയമെന്ന് അദ്ദേഹം പറഞ്ഞു. ‘വിജയത്തിനായുള്ള അടങ്ങാത്ത ദാഹവും അഭിനിവേശവും കൊണ്ട് കർണാടകയിൽ കഠിനാധ്വാനം ചെയ്ത് ഫലം കൊയ്ത കോൺഗ്രസിന്റെ യഥാർഥ ടീമാണ് വിജയികൾ. ദിവസവും അധ്വാനിച്ച, എന്നും ഒന്നിച്ചുനിന്ന, സമാനതകളില്ലാത്ത പ്രതിബദ്ധതയുള്ള യുവാക്കൾ. ശ്രീധർ ബാബു, അഭിഷേക് ദത്ത്, റോജി ജോൺ, വിഷ്ണുനാഥ്, മയൂര എന്നിവർക്ക് അഭിനന്ദനങ്ങൾ. നിങ്ങളെയോർത്ത് അഭിമാനം മാത്രം’ – സുർജേവാല ട്വീറ്റ് ചെയ്തു.

Related articles

See all
Popular News

ഡൽഹിയിൽ പ്രതിഷേധക്കാർക്ക് നേരെ ആക്രമണം: കേസെടുത്ത് പൊലീസ്, 10 എഫ്‌ഐആർ; അഞ്ച് പേർ അറസ്റ്റിൽ

Popular News

ഫ്രാൻസിലെ സാഹചര്യം ഇന്ത്യയിലെ സമരങ്ങളുമായി താരതമ്യം ചെയ്യരുത്; സിജെപി

Popular News

കുട്ടികളുടെ സുരക്ഷയ്ക്ക് പുതിയ മാനങ്ങൾ; ലൈംഗികവിദ്യാഭ്യാസവും ഡിജിറ്റൽ സുരക്ഷയും പാഠ്യപദ്ധത...

Popular News

ഡൽഹിയിലെ സി.ജെ.പി പ്രതിഷേധം മറ്റൊരു സ്വാതന്ത്ര്യസമരം; ഭരണകൂടത്തെ രൂക്ഷമായി വിമർശിച്ച് നടൻ...

Save your stories

Sign in