Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

മലപ്പുറത്ത് പാമ്പിനെ പോക്കറ്റിലിട്ട് അതിഥി തൊഴിലാളിയുടെ അഭ്യാസം; നാട്ടുകാര്‍ പരിഭ്രാന്തിയിലായി

മലപ്പുറത്ത് പാമ്പിനെ പോക്കറ്റിലിട്ട് അതിഥി തൊഴിലാളിയുടെ അഭ്യാസം; നാട്ടുകാര്‍ പരിഭ്രാന്തിയിലായി
  മലപ്പുറം: പാമ്പിനെ പോക്കറ്റിലിട്ട് ചായക്കടയിലെത്തിയ അതിഥി തൊഴിലാളിയുടെ പ്രവൃത്തി മലപ്പുറം അരീക്കോട് ഒതായി അങ്ങാടിയില്‍ പരിഭ്രാന്തി പരത്തി. കഴിഞ്ഞ ദിവസം ഒതായി അങ്ങാടിയിലെ ചായക്കടയിലാണ് സംഭവം നടന്നത്. ചായക്കടയില്‍ ഇരിക്കുകയായിരുന്ന തൊഴിലാളി, സമീപത്തുണ്ടായിരുന്ന ആള്‍ക്ക് തന്റെ ഷര്‍ട്ടിന്റെ പോക്കറ്റില്‍ നിന്ന് പാമ്പിനെ പുറത്തെടുത്ത് കാണിച്ചു കൊടുക്കുകയായിരുന്നു. പോക്കറ്റില്‍ ജീവനുള്ള പാമ്പാണെന്ന് തിരിച്ചറിഞ്ഞതോടെ കടയിലുണ്ടായിരുന്നവരും നാട്ടുകാരും ആശങ്കയിലായി. തുടര്‍ന്ന് നാട്ടുകാര്‍ ഉടന്‍ തന്നെ ഇടപെടുകയും സുരക്ഷാ മുന്‍കരുതലിന്റെ ഭാഗമായി ഇയാളെ മഞ്ചേരി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിക്കുകയും ചെയ്തു. ആശുപത്രിയില്‍ നടത്തിയ പരിശോധനയില്‍ പാമ്പ് വിഷമില്ലാത്ത ഇനത്തില്‍പ്പെട്ടതാണെന്ന് സ്ഥിരീകരിച്ചു. ഇയാള്‍ക്ക് പാമ്പുകടിയേറ്റിട്ടില്ലെന്ന് ഉറപ്പുവരുത്തിയ ശേഷം പ്രാഥമിക ചികിത്സ നല്‍കി ആശുപത്രിയില്‍ നിന്നും വിട്ടയച്ചു. തൊഴിലാളിയുടെ ഈ വിചിത്രമായ പെരുമാറ്റം പ്രദേശത്ത് അല്പനേരം പരിഭ്രാന്തി സൃഷ്ടിച്ചു.

Related articles

See all
Popular News

ബേക്കറി വഴിയുള്ള ഹോര്‍ട്ടി വൈന്‍ വില്‍പ്പന: അനുമതി റദ്ദാക്കി, ഉദ്യോഗസ്ഥനെതിരെ കര്‍ശന നടപട...

Popular News

എസി റോഡ് നിർമ്മാണത്തിൽ വിജിലൻസ് അന്വേഷണം വേണം; 647 കോടി ചെലവായത് വിശ്വസനീയമല്ലെന്ന് മന്ത്ര...

Popular News

കോവളത്ത് സ്പായിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്ക് നേരെ ലൈംഗികാതിക്രമം; രണ്ടുപേർ പിടിയിൽ

Popular News

ബേക്കറികള്‍ വഴിയുള്ള ഹോര്‍ട്ടിവൈന്‍ വില്‍പ്പന; ലൈസന്‍സ് റദ്ദാക്കും, നിയമോപദേശം തേടാന്‍ മന്...

Save your stories

Sign in