Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

മലപ്പട്ടം മണല്‍ക്കൊള്ളക്കേസ്: സി.പി.എം നേതാക്കളും ഉദ്യോഗസ്ഥരും ഉള്‍പ്പെടെ 23 പ്രതികള്‍ക്കെതിരെ കുറ്റപത്രം സമര്‍പ്പിച്ചു

മലപ്പട്ടം മണല്‍ക്കൊള്ളക്കേസ്: സി.പി.എം നേതാക്കളും ഉദ്യോഗസ്ഥരും ഉള്‍പ്പെടെ 23 പ്രതികള്‍ക്കെതിരെ കുറ്റപത്രം സമര്‍പ്പിച്ചു
കണ്ണൂര്‍: മലപ്പട്ടം പഞ്ചായത്തില്‍ നടന്ന ആറേ കാല്‍ കോടി രൂപയുടെ മണല്‍ക്കൊള്ളയുമായി ബന്ധപ്പെട്ട് സി.പി.എം നേതാക്കളായ മുന്‍ പഞ്ചായത്ത് പ്രസിഡന്റുമാര്‍, പഞ്ചായത്ത് സെക്രട്ടറിമാര്‍ എന്നിവരടക്കം 23 പേര്‍ക്കെതിരെ വിജിലന്‍സ് കുറ്റപത്രം സമര്‍പ്പിച്ചു. 2007 മുതല്‍ 2012 വരെയുള്ള കാലയളവില്‍ നടന്ന ക്രമക്കേടുകളിലാണ് ഇപ്പോള്‍ നടപടിയുണ്ടായിരിക്കുന്നത്. മലപ്പട്ടം പഞ്ചായത്തിലെ അഡൂര്‍, കോവുന്തല, ചൂളിയാട്, പരിപ്പന്‍കടവ് എന്നിവിടങ്ങളില്‍ നിന്ന് മണലെടുത്ത കേസിലാണ് കുറ്റപത്രം സമര്‍പ്പിക്കപ്പെട്ടത്. സര്‍ക്കാര്‍ നിയമപ്രകാരമുള്ള കടവ് കമ്മിറ്റികള്‍ക്ക് പകരം സ്വകാര്യ വ്യക്തികളെ മാത്രം ഉള്‍പ്പെടുത്തി 'പൂഴിത്തൊഴിലാളി കമ്മിറ്റികള്‍' രൂപീകരിച്ചാണ് അഞ്ചുവര്‍ഷക്കാലം മണല്‍വാരല്‍ നടത്തിയത്. ഈ കമ്മിറ്റികളാണ് മണല്‍ വാരുന്നതിനും വില്‍പന നടത്തുന്നതിനും നേതൃത്വം നല്‍കിയതെന്ന് വിജിലന്‍സ് കണ്ടെത്തി. സി.പി.എം നേതാക്കളായ മുന്‍ പഞ്ചായത്ത് പ്രസിഡന്റുമാര്‍, മുന്‍ പഞ്ചായത്ത് സെക്രട്ടറിമാര്‍, പൂഴിത്തൊഴിലാളി കമ്മിറ്റി ഭാരവാഹികള്‍ എന്നിവരാണ് പ്രതിപ്പട്ടികയിലുള്ളത്. നിയമവിധേയമല്ലാത്ത രീതിയില്‍ രൂപീകരിച്ച സമിതികള്‍ വഴി മണല്‍വാരലും വില്‍പനയും കൈകാര്യം ചെയ്തതിലൂടെ ആറേ കാല്‍ കോടി രൂപയുടെ നഷ്ടം സംഭവിച്ചതായാണ് വിജിലന്‍സ് കണ്ടെത്തല്‍. വര്‍ഷങ്ങള്‍ നീണ്ട അന്വേഷണത്തിനൊടുവിലാണ് ഇപ്പോള്‍ കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചിരിക്കുന്നത്.

Related articles

See all
Popular News

ബേക്കറി വഴിയുള്ള ഹോര്‍ട്ടി വൈന്‍ വില്‍പ്പന: അനുമതി റദ്ദാക്കി, ഉദ്യോഗസ്ഥനെതിരെ കര്‍ശന നടപട...

Popular News

എസി റോഡ് നിർമ്മാണത്തിൽ വിജിലൻസ് അന്വേഷണം വേണം; 647 കോടി ചെലവായത് വിശ്വസനീയമല്ലെന്ന് മന്ത്ര...

Popular News

കോവളത്ത് സ്പായിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്ക് നേരെ ലൈംഗികാതിക്രമം; രണ്ടുപേർ പിടിയിൽ

Popular News

ബേക്കറികള്‍ വഴിയുള്ള ഹോര്‍ട്ടിവൈന്‍ വില്‍പ്പന; ലൈസന്‍സ് റദ്ദാക്കും, നിയമോപദേശം തേടാന്‍ മന്...

Save your stories

Sign in