
മധ്യപ്രദേശില്‍ ബി.ജെ.പിക്ക് തിരിച്ചടി; രണ്ട് ബി.ജെ.പി എം.എല്‍.എമാര്‍ കമല്‍നാഥ് സര്‍ക്കാരിന് വോട്ട് ചെയ്തു

ബി.ജെ.പി.യിലെ നമ്പര്‍ വണ്ണും, നമ്പര്‍ ടൂവും ഞങ്ങള്‍ക്ക് അനുകൂലമായ സിഗ്‌നല്‍ നല്‍കിയാല്‍ മധ്യപ്രദേശിലെ കമല്‍നാഥ് സര്‍ക്കാരും 24 മണിക്കൂറിനുള്ളില്‍ താഴെവീഴുമെന്ന് പ്രതിപക്ഷ നേതാവ് ഗോപാല്‍ ഭാര്‍ഗവ ഇന്ന് ഭീഷണി മുഴക്കി മണിക്കൂറുകള്‍ക്ക് പിന്നാലെയായിരുന്നു രണ്ട് ബി.ജെ.പി എം.എല്‍.എമാര്‍ കോണ്‍ഗ്രസ് സര്‍ക്കാരിന് അനുകൂലമായി വോട്ട് ചെയ്തത്.ബി.ജെ.പിയുടെ ഭീ ഷണിക്ക് മുഖ്യമന്ത്രി കമല്‍നാഥ് സഭയില്‍ തക്ക മറുപടിയും നല്‍കിയിരുന്നു. വെറുതെ നിന്ന് പ്രസംഗിക്കാതെ ധൈര്യമുണ്ടെങ്കില്‍ അവിശ്വാസ പ്രമേയം കൊണ്ടുവരാന്‍ അദ്ദേഹംബി.ജെ.പിയെ വെല്ലുവിളിച്ചിരുന്നു.
https://twitter.com/ANI/status/1154001933092499457