Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Popular News

രമേഷ് വർമ്മയുടെ 'മഹാവീർ കർണ്ണ'യിൽ കർണ്ണനായി രാഘവ ലോറൻസ്; 150 കോടിയുടെ ബ്രഹ്മാണ്ഡ ചിത്രം 2027-ൽ എത്തും

രമേഷ് വർമ്മയുടെ 'മഹാവീർ കർണ്ണ'യിൽ കർണ്ണനായി രാഘവ ലോറൻസ്; 150 കോടിയുടെ ബ്രഹ്മാണ്ഡ ചിത്രം 2027-ൽ എത്തും

ഇന്ത്യൻ സിനിമയിലെ ഏറ്റവും ശക്തമായ ഇതിഹാസ കഥാപാത്രങ്ങളിലൊന്നായ കർണ്ണന്റെ കഥ പുതിയൊരു ദൃശ്യഭാഷയിൽ പ്രേക്ഷകരിലേക്ക് എത്തുന്നു. ‘രാക്ഷസുഡു’, ‘ഖിലാഡി’ എന്നീ സൂപ്പർഹിറ്റ് ചിത്രങ്ങൾക്ക് ശേഷം രമേഷ് വർമ്മ സംവിധാനം ചെയ്യുന്ന ‘മഹാവീർ കർണ്ണ’ എന്ന ബിഗ് ബജറ്റ് ചിത്രത്തിൽ രാഘവ ലോറൻസാണ് നായകനായി വേഷമിടുന്നത്. പെൻ മൂവീസിന്റെ ബാനറിൽ ജയന്തിലാൽ ഗാഡ അവതരിപ്പിക്കുന്ന ഈ ചിത്രം, ആർവി സ്റ്റുഡിയോസ്, ശ്രീ നീലാദ്രി പ്രൊഡക്ഷൻസ് എന്നിവയുടെ സഹകരണത്തോടെയാണ് നിർമ്മിക്കുന്നത്.

ഏകദേശം 150 കോടി രൂപ ബജറ്റിൽ ഒരുങ്ങുന്ന ഈ ചിത്രം തമിഴ്, തെലുങ്ക്, മലയാളം, ഹിന്ദി, കന്നഡ എന്നീ അഞ്ച് ഭാഷകളിലായിരിക്കും റിലീസ് ചെയ്യുക. ഇന്ത്യൻ ഇതിഹാസങ്ങളെ പുതിയ തലമുറയ്ക്ക് മുന്നിൽ വമ്പൻ കാൻവാസിൽ പരിചയപ്പെടുത്തുകയാണ് അണിയറപ്രവർത്തകരുടെ ലക്ഷ്യം. വിപുലമായ പ്രൊഡക്ഷൻ ഡിസൈൻ, വമ്പൻ സെറ്റുകൾ, അത്യാധുനിക വിഎഫ്എക്‌സ് (VFX), ബ്രഹ്മാണ്ഡ യുദ്ധരംഗങ്ങൾ എന്നിവയോടെ പുരാതന സാമ്രാജ്യങ്ങളുടെ പശ്ചാത്തലത്തിലാണ് കർണ്ണന്റെ ലോകം സ്ക്രീനിൽ പുനഃസൃഷ്ടിക്കുന്നത്.

കർണ്ണന്റെ മഹത്വത്തിനൊപ്പം അദ്ദേഹത്തിന്റെ മാനുഷിക വശങ്ങൾക്കും വൈകാരിക മുഹൂർത്തങ്ങൾക്കും ചിത്രത്തിൽ വലിയ പ്രാധാന്യമുണ്ട്. സൗഹൃദം, വിശ്വസ്തത, വിധി, ത്യാഗം എന്നിവയാൽ നിർവ്വചിക്കപ്പെട്ട കർണ്ണന്റെ ജീവിതം ആക്ഷനും ഇമോഷനും സമന്വയിപ്പിച്ചാണ് രമേഷ് വർമ്മ സ്ക്രീനിലെത്തിക്കുന്നത്. രാഘവ ലോറൻസിന്റെ നായകനായുള്ള വരവും രമേഷ് വർമ്മയുടെ മാസ്സ് മേക്കിംഗും ചിത്രത്തിന്മേലുള്ള പ്രതീക്ഷകൾ വാനോളമുയർത്തുന്നു.

 വിപുലമായ താരനിരയോടെ ഒരുങ്ങുന്ന ചിത്രത്തിലെ മറ്റു അഭിനേതാക്കളെയും സാങ്കേതികപ്രവർത്തകരെയും വരും ദിവസങ്ങളിൽ ഘട്ടംഘട്ടമായി പ്രഖ്യാപിക്കും. ശ്രീമാനി സംഭാഷണമെഴുതുന്ന ചിത്രത്തിന് സംഗീതം നൽകുന്നത് ഗ്യാനിയാണ്. റാംജി (ഛായാഗ്രഹണം), പ്രവീൺ പുഡി (എഡിറ്റിംഗ്), ഗാന്ധി നാടികുടികർ (പ്രൊഡക്ഷൻ ഡിസൈൻ) എന്നിവരാണ് പ്രധാന സാങ്കേതിക വിദഗ്ദ്ധർ. ചിത്രം 2027-ൽ ലോകമെമ്പാടുമുള്ള തിയേറ്ററുകളിൽ എത്തും.

Related articles

See all
Popular News

ബുക്ക് മൈ ഷോയിൽ ചരിത്രമെഴുതി 'ജയിലർ 2'; മണിക്കൂറിൽ ഏറ്റവുമധികം ടിക്കറ്റുകൾ വിൽക്കുന്ന രണ്ട...

Popular News

കേരളത്തിൽ റെക്കോർഡിട്ട് 'ജയിലർ 2' റിലീസ്; 800 സ്ക്രീനുകളിൽ 4000-ലധികം ഷോകൾ, ചിത്രം തിയേറ്റ...

Popular News

മറ്റുള്ളവർക്ക് പ്രേരണയാകട്ടെ'; 400 കുടുംബങ്ങളുടെ ഉത്തരവാദിത്തമേറ്റെടുത്ത് രശ്മിക മന്ദാന

Popular News

ബോക്സ് ഓഫീസിൽ റെക്കോർഡ് കൊടുങ്കാറ്റായി ‘ജയിലർ 2’; പ്രീ-സെയിലിൽ 50 കോടി തികയ്ക്കാൻ രജനി പടം

Save your stories

Sign in