Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

India

മഹാരാഷ്ട്രയില്‍ കോണ്‍ഗ്രസ് സഖ്യത്തിന് വീണ്ടും ജയം ; ബി.ജെ.പിക്ക് തിരിച്ചടി

മഹാരാഷ്ട്രയില്‍ കോണ്‍ഗ്രസ് സഖ്യത്തിന് വീണ്ടും ജയം ; ബി.ജെ.പിക്ക് തിരിച്ചടി
മഹാരാഷ്ട്രയില്‍ വീണ്ടും വിജയം ആവർത്തിച്ച് കോണ്‍ഗ്രസ്-ശിവസേന-എന്‍.സി.പി സഖ്യം. ബി.ജെ.പിയെ പരാജയപ്പെടുത്തി പശ്ചിമ വിഭര്‍ഭയിലെ അമരാവതി ജില്ലയിലെ രണ്ട് മുനിസിപ്പല്‍ കൗണ്‍സിലുകളാണ് മഹാ വികാസ് അഗാഡി സഖ്യം സ്വന്തമാക്കിയത്. സർപഞ്ച് തെരഞ്ഞെടുപ്പിൽ പർളിയിലെ സിര്‍സല പഞ്ചായത്തിലും സഖ്യം വിജയം ആഘോഷിച്ചു. മൂന്ന് മുനിസിപ്പല്‍ കൗണ്‍സിലുകളിലേക്ക് നടന്ന മത്സരത്തില്‍ രണ്ടെണ്ടവും കോണ്‍ഗ്രസ് സഖ്യം സ്വന്തമാക്കി. ധമാംഗവോണ്‍ റെയില്‍വേ, തിവ്‌സ മുനിസിപ്പല്‍ കൗണ്‍സിലുകളാണ് കോണ്‍ഗ്രസ്-എന്‍.സി.പി-ശിവസേന സഖ്യം നേടിയത്. ചന്ദൂര്‍ റെയില്‍വേ കൗണ്‍സില്‍ മാത്രമാണ് ബി.ജെ.പിക്ക് നിലനിർത്താനായത്. ബീഡിലെ പര്‍ളിയില്‍ ത്രികക്ഷി സഖ്യ സ്ഥാനാര്‍ത്ഥി സര്‍പഞ്ച് തെരഞ്ഞെടുപ്പില്‍ ബി.ജെ.പി സ്ഥാനാര്‍ത്ഥിയെ പരാജയപ്പെടുത്തി മികച്ച വിജയം നേടി. കോണ്‍ഗ്രസ്-ശിവസേന-എന്‍.സി.പി സഖ്യസ്ഥാനാർത്ഥി അഷ്‌റുബായ് കിരാവാലെ ബി.ജെ.പിയുടെ ആശാബായ് ചോപഡെയെ പരാജയപ്പെടുത്തിയത്.ഏറ്റവും വലിയ ഗ്രാമപഞ്ചായത്തായ സിര്‍സല പഞ്ചായത്ത് സര്‍പഞ്ച് സ്ഥാനത്തേക്കാണ് മഹാവികാസ് അഗാഡിയുടെ വിജയം.

Related articles

See all
Popular News

അരുണാചലിൽ പട്രോളിങ് സംഘത്തിന് നേരെ തീവ്രവാദി ആക്രമണം; അസം റൈഫിൾസ് ജവാന് വീരമൃത്യു

Popular News

'ചോദ്യം ചെയ്യുന്നവരെ അടിച്ചമർത്തുന്നു'; ദളിത് യുവാവ് ആത്മഹത്യ ചെയ്ത സംഭവത്തിൽ പഞ്ചാബ് സർക...

Popular News

‘ഇതൊരു തുടക്കം മാത്രം, നീതിയിലേക്കുള്ള ആദ്യ ചുവടുവെപ്പ്’: ഡൽഹി പൊലീസിന്റെ എഫ്.ഐ.ആറിന് പിന്...

Popular News

രാഹുലിന്റെ സര്‍ജിക്കല്‍ സ്‌ട്രൈക്കില്‍ മുട്ടുമടക്കി ഡല്‍ഹി പോലീസ്; പെല്ലറ്റ് ആക്രമണത്തില്...

Save your stories

Sign in