Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

പ്രണയാഭ്യര്‍ത്ഥന നിരസിച്ചു; പെണ്‍കുട്ടിയെ വീട്ടില്‍ കയറി കൊലപ്പെടുത്താന്‍ ശ്രമം

പ്രണയാഭ്യര്‍ത്ഥന നിരസിച്ചു; പെണ്‍കുട്ടിയെ വീട്ടില്‍ കയറി കൊലപ്പെടുത്താന്‍ ശ്രമം
തിരുവനന്തപുരം നേമത്ത് പെണ്‍കുട്ടിയെ വീട്ടില്‍ക്കയറി കുത്തിക്കൊലപ്പെടുത്താന്‍ ശ്രമം. രമ്യ രാജീവെന്ന യുവതിക്കാണ് കുത്തേറ്റത്. ഗുരുതരമായി പരുക്കേറ്റ ഇവര്‍ മെഡിക്കല്‍ കോളജില്‍ ചികില്‍സയിലാണ്. കുത്തിയ മുട്ടത്തറ സ്വദേശി ദീപക്ക് കഴുത്ത് മുറിച്ച് ആത്മഹത്യക്ക് ശ്രമിച്ചു. രാവിലെ എട്ടരയോടെയാണ് സംഭവം. നെടുമങ്ങാട് സ്വദേശികളായ യുവതിയുടെ കുടുംബം നേമത്ത് വാടകയ്ക്കാണ് താമസിക്കുന്നത്. പ്രണയാഭ്യര്‍ഥന നിരസിച്ചതാണ് കാരണമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. ബംഗളൂരുവില്‍ നഴ്‌സിങ് പഠനം പൂര്‍ത്തിയാക്കിയ യുവതി തിരുവനന്തപുരത്തെ ഹൈപ്പര്‍മാര്‍ക്കറ്റില്‍ ജോലി ചെയ്തുവരികയാണ്. രാവിലെ വീട്ടിലെത്തിയ ദീപക്ക് ഒപ്പം ഇറങ്ങിച്ചെല്ലണമെന്ന് ആവശ്യപ്പെട്ടെങ്കിലും പെണ്‍കുട്ടി തയ്യാറായില്ല. തുടര്‍ന്ന് രമ്യയുടെ വീട്ടില്‍ നിന്നും കത്തിയെടുത്ത് കഴുത്തില്‍ മാരകമായി കുത്തിപ്പരുക്കേല്‍പ്പിക്കുകയായിരുന്നു.  

Related articles

See all
Popular News

കന്റോൺമെന്റ് ഹൗസ് വളപ്പിൽ തീപിടിത്തം; ഫയർഫോഴ്സ് എത്തി തീയണച്ചു

Popular News

സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കും ആശ്വാസം; 2 ശതമാനം ഡി.എ / ഡി.ആർ അനുവദിച്ചു

Popular News

"കയ്യേറ്റക്കാരും കുടിയേറ്റക്കാരും ഒന്നല്ല, ചിന്നക്കനാലിലെ കയ്യേറ്റക്കാരെ സംരക്ഷിക്കില്ല":...

Popular News

"മടിയിൽ കനമില്ലെങ്കിൽ പിണറായിക്ക് എന്തിന് വെപ്രാളം?: അന്വേഷണവും വിചാരണയും നേരിടാൻ പിണറായി...

Save your stories

Sign in