Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

തദ്ദേശവാര്‍ഡ് വിഭജനം: സംസ്ഥാന സര്‍ക്കാരിനും തിരഞ്ഞെടുപ്പ് കമ്മിഷനും സുപ്രീം കോടതി നോട്ടിസ്

തദ്ദേശവാര്‍ഡ് വിഭജനം: സംസ്ഥാന സര്‍ക്കാരിനും തിരഞ്ഞെടുപ്പ് കമ്മിഷനും സുപ്രീം കോടതി നോട്ടിസ്
തദ്ദേശ സ്വയംഭരണ തെരഞ്ഞടുപ്പിനുള്ള വാര്‍ഡ് വിഭജനത്തില്‍ സംസ്ഥാന സര്‍ക്കാരിനും തിരഞ്ഞെടുപ്പ് കമ്മിഷനും കോടതി നോട്ടിസ് അയച്ചു. വാര്‍ഡ് വിഭജനം നടന്നത് വ്യക്തമായ കണക്കുകളുടെ അടിസ്ഥാനത്തില്‍ അല്ലെങ്കില്‍ ഏകപക്ഷീയമായ നടപടിയായി വിലയിരുത്തേണ്ടി വരുമെന്ന് സുപ്രീം കോടതി. ജനസംഖ്യ കൂടിയ സാഹചര്യത്തിലാണ് വിഭജനം നടപ്പാക്കിയതെന്ന് സംസ്ഥാന സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ വിശദീകരിച്ചപ്പോള്‍ എങ്ങനെ എണ്ണം കണക്കാക്കുമെന്ന് സുപ്രിംകോടതി ചോദിച്ചു. മുസ്ലിം ലീഗ്, കോണ്‍ഗ്രസ് നേതാക്കളാണ് അപ്പീലുമായി സുപ്രീം കോടതിയെ സമീപിച്ചത്. 2011ലെ സെന്‍സസിന്റെ അടിസ്ഥാനത്തില്‍ ഒരു തവണ വിഭജനം നടത്തിയതാണെന്നും വീണ്ടും നടത്തുന്നത് ഭരണഘടനാ വിരുദ്ധമെന്നും ഹര്‍ജിക്കാര്‍ വാദിച്ചു. വാര്‍ഡ് വിഭജനം ശരിവച്ച ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് ഉത്തരവിനെതിരെയാണ് ഹര്‍ജിക്കാര്‍ അപ്പീല്‍ നല്‍കിയത്. തുടര്‍ന്ന് വിശദമായി വാദം കേള്‍ക്കേണ്ടതാണെന്ന് വ്യക്തമാക്കിയ കേസ് രണ്ടാഴ്ച്ച കഴിഞ്ഞ് വീണ്ടും പരിഗണിക്കുമെന്ന് അറിയിച്ചു. ജനസംഖ്യ കൂടിയ സാഹചര്യത്തിലാണ് വിഭജനം നടപ്പാക്കിയതെന്ന് സംസ്ഥാന സര്‍ക്കാര്‍ സുപ്രീംകോടതിയെ അറിയിച്ചു. ജനസംഖ്യ മാറിയ സാഹചര്യത്തില്‍ എങ്ങനെ എണ്ണം കണക്കാക്കുമെന്ന് സുപ്രിംകോടതി ചോദിച്ചു. 2011ലെ സെന്‍സസിന്റെ അടിസ്ഥാനത്തില്‍ ഒരു തവണ വിഭജനം നടത്തിയതാണെന്നും വീണ്ടും നടത്തുന്നത് ഭരണഘടന വിരുദ്ധമെന്നും ഹര്‍ജിക്കാര്‍ വാദിച്ചു. തുടര്‍ന്ന് വിശദമായി വാദം കേള്‍ക്കേണ്ടതാണെന്ന് വ്യക്തമാക്കി കോടതി സംസ്ഥാന സര്‍ക്കാര്‍ ഉള്‍പ്പെടെ എതിര്‍ കക്ഷികള്‍ക്ക് നോട്ടീസ് അയയ്ക്കുകയായിരുന്നു. കേസ് രണ്ടാഴ്ച്ച കഴിഞ്ഞ് വീണ്ടും പരിഗണിക്കും. കേസില്‍ സംസ്ഥാന സര്‍ക്കാരിനായി മുതിര്‍ന്ന അഭിഭാഷകന്‍ കെ.കെ വേണുഗോപാല്‍, സ്റ്റാന്‍ഡിംഗ് കൌണ്‍സല്‍ നിഷേ രാജന്‍ ഷൊങ്കര്‍ എന്നിവര്‍ ഹാജരായി.

Related articles

See all
Popular News

മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറുടെ രാജി ആവശ്യപ്പെട്ട് എൻ.എസ്.യു.ഐ; ഡൽഹിയിൽ ഇന്ന് പ്രതിഷേധ മാർ...

Popular News

'സിസ്റ്റത്തിന് ആവശ്യം അന്ധഭക്തരെ, വിദ്യാർത്ഥികളെയല്ല'; പുതിയ പോഡ്കാസ്റ്റിൽ കേന്ദ്ര സർക്കാര...

Popular News

10 മണിക്കൂറിലധികം അജ്ഞാത കേന്ദ്രത്തിൽ; ഒടുവിൽ അഭിജീത് ദീപ്കെക്ക് ജാമ്യം

Popular News

ഗ്യാനേഷ് കുമാറിനെതിരെ പോരാട്ടം കടുപ്പിക്കാൻ ഇന്ത്യ സഖ്യം; ഒക്ടോബർ 25-ന് പ്രതിഷേധ റാലി, നവം...

Save your stories

Sign in