Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Popular News

ഇതിഹാസത്തിന് വിട: ഒക്ടോബർ 6-ന് റിവർപ്ലേറ്റ് സ്റ്റേഡിയത്തിൽ മെസിയുടെ അവസാന അന്താരാഷ്ട്ര മത്സരം

ഇതിഹാസത്തിന് വിട: ഒക്ടോബർ 6-ന് റിവർപ്ലേറ്റ് സ്റ്റേഡിയത്തിൽ മെസിയുടെ അവസാന അന്താരാഷ്ട്ര മത്സരം

ഫുട്ബോൾ ഇതിഹാസം ലയണൽ മെസിയുടെ അന്താരാഷ്ട്ര കരിയറിലെ വിടവാങ്ങൽ പോരാട്ടത്തിന് വേദിയൊരുങ്ങുന്നു. വരുന്ന ഒക്ടോബറിൽ അർജന്റീനയുടെ ആകാശ നീലയും വെള്ളയും കലർന്ന ജേഴ്സിയിൽ മെസി അവസാനമായി മൈതാനത്തിറങ്ങും. ലയണൽ സ്കലോനി തയാറാക്കിയ ടീമിൽ ഉൾപ്പെട്ട മെസിക്ക് അവിസ്മരണീയമായ യാത്രയയപ്പാണ് അർജന്റീന ഒരുക്കിയിരിക്കുന്നത്. പേരും പത്താം നമ്പർ ജേഴ്‌സിയും സ്വർണനിറത്തിൽ പതിപ്പിച്ച പ്രത്യേക ജേഴ്സി അണിഞ്ഞായിരിക്കും ഈ പോരാട്ടത്തിൽ നായകൻ കളത്തിലിറങ്ങുക.

ഒക്ടോബർ 6-നാണ് (ഇന്ത്യൻ സമയം ഒക്ടോബർ 7) മെസിയുടെ വിടവാങ്ങൽ മത്സരം ക്രമീകരിച്ചിരിക്കുന്നത്. ഫിഫ അന്താരാഷ്ട്ര വിൻഡോയിലെ സൗഹൃദ മത്സരത്തിൽ ആഫ്രിക്കൻ രാജ്യമായ ബെനിൻ ആണ് അർജന്റീനയുടെ എതിരാളികൾ. ബ്യൂണസ് അയേഴ്സിലെ പ്രശസ്തമായ റിവർപ്ലേറ്റിന്റെ തട്ടകവും ലാറ്റിനമേരിക്കയിലെ ഏറ്റവും വലിയ സ്റ്റേഡിയവുമായ 'എൽ മോനുമെന്റലിൽ' 84,000 കാണികളെ സാക്ഷി നിർത്തിയായിരിക്കും മെസി അവസാനമായി പന്തതട്ടുക.

ബെനിനെതിരായ പോരാട്ടത്തോടെ അർജന്റീനയ്ക്കായുള്ള മെസിയുടെ 208-ാം അന്താരാഷ്ട്ര മത്സരത്തിനാണ് തിരിതെളിയുന്നത്. രാജ്യത്തിനായി ഏറ്റവും കൂടുതൽ മത്സരങ്ങൾ കളിച്ച താരവും ഉയർന്ന ഗോൾവേട്ടക്കാരനുമായ മെസി, രണ്ടു പതിറ്റാണ്ട് നീണ്ട കരിയറിൽ 125 ഗോളുകളും 68 അസിസ്റ്റുകളും നേടിയിട്ടുണ്ട്. 2022-ലെ ഖത്തർ ലോകകപ്പ് കിരീടനേട്ടത്തിന് പുറമെ 2021, 2024 വർഷങ്ങളിലെ കോപ്പ അമേരിക്ക, 2022-ലെ ഫൈനലിസിമ, 2008-ലെ ഒളിംപിക് സ്വർണം എന്നിവയും മെസിയുടെ നായകത്വത്തിൽ അർജന്റീന സ്വന്തമാക്കി.

നൈജീരിയ, ടോഗോ, ബുർക്കിന ഫാസോ തുടങ്ങിയ രാജ്യങ്ങളുമായി അതിർത്തി പങ്കിടുന്ന പശ്ചിമാഫ്രിക്കൻ രാജ്യമായ ബെനിനാണ് മെസിയുടെ കരിയറിലെ അവസാന എതിരാളികൾ. മുൻപ് 'ദി സ്ക്വിറൽസ്' എന്നറിയപ്പെട്ടിരുന്ന ഈ ടീം നിലവിൽ 'ദി ചീറ്റാസ്' എന്നാണ് വിശേഷിപ്പിക്കപ്പെടുന്നത്. മഞ്ഞയും പച്ചയും കലർന്ന ജേഴ്സി അണിയുന്ന ബെനിൻ, ഫിഫ സൗഹൃദ പോരാട്ടത്തിന്റെ ഭാഗമായാണ് അർജന്റീനയെ നേരിടുന്നത്.

Related articles

See all
Popular News

"താങ്കളെ ഏറെ ബഹുമാനിക്കുന്നു"; മെസിയുടെ വിടവാങ്ങൽ പോസ്റ്റിൽ റൊണാൾഡോയുടെ കുറിപ്പ് വൈറൽ

Popular News

"ജീവിതത്തിലെ ഏറ്റവും ദുഃഖകരമായ ദിവസം": ഇതിഹാസ യാത്രയയപ്പിൽ ആരാധകരോട് വിടപറഞ്ഞ് മെസ്സി

Popular News

'പഹൽഗാം' വിവാദത്തിന് പിന്നാലെ പാക് ടീമിന് പിസിബിയുടെ പണി; ലെജൻഡ്സ് ചാംപ്യൻഷിപ്പിൽ നിന്ന് പ...

Popular News

ഫുട്ബോൾ ഇതിഹാസം ലയണൽ മെസിയുടെ അവസാന പോരാട്ടം നാളെ

Save your stories

Sign in