Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

ജാനു പുറത്തുതന്നെ; പിള്ളയെയും വീരനെയും കൂടെക്കൂട്ടി ഇടതുമുന്നണി

ജാനു പുറത്തുതന്നെ; പിള്ളയെയും വീരനെയും കൂടെക്കൂട്ടി ഇടതുമുന്നണി
തിരുവനന്തപുരം: ജാനുവിനെ പുറത്തുനിര്‍ത്തി പിള്ളയും വീരനും ഐ.എന്‍.എലും ജനാധിപത്യ കേരളാ കോണ്‍ഗ്രസും മുന്നണിക്ക് അകത്ത്. ഇടതുമുന്നണി വിപുലീകരിച്ചു. എന്‍.ഡി.എ വിട്ട് ഇടതുമുന്നണിയില്‍ പ്രവേശനം കാത്തിരുന്ന സി.കെ. ജാനുവിനെ പുറത്തുനിര്‍ത്തി ഇടതുമുന്നണി വിപുലീകരിച്ചു. ഇന്ന് ചേര്‍ന്ന ഇടതുപക്ഷ മുന്നണിയോഗമാണ് ഈ കാര്യത്തില്‍ തീരുമാനം എടുത്തത്. ഒട്ടേറെ പാര്‍ട്ടികള്‍ മുന്നണിയില്‍ ഉള്‍പ്പെടുത്താന്‍ കത്ത് നല്‍കിയിട്ടുണ്ടെന്നും ഇടതുമുന്നണി തീരുമാനങ്ങള്‍ വിശദീകരിച്ചുകൊണ്ട് ഇടതുമുന്നണി കണ്‍വീനര്‍ എ. വിജയരാഘവന്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു. ഇടതുമുന്നണിയില്‍ കേരള കോണ്‍ഗ്രസ് ബിയെ ഉള്‍പ്പെടുത്തിയ തീരുമാനം സ്വാഗതാര്‍ഹമാണെന്ന് അഭിപ്രായപ്പെട്ട ബാലകൃഷ്ണപിള്ള നാല് പാര്‍ട്ടികള്‍ കൂടി വരുന്നതോടുകൂടി ഇടതുമുന്നണിയുടെ വോട്ടിങ് ശതമാനം 47 ശതമാനം ഉയരുമെന്ന് പറഞ്ഞു. ഇത് അടുത്ത ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ഇടതുമുന്നണിക്ക് വന്‍ മുന്നേറ്റമുണ്ടാക്കുമെന്നും വ്യക്തമാക്കി. ഇനി കേരള കോണ്‍ഗ്രസ് ബിയുടെ നിലപാട് ഇടതുമുന്നണിയുടെ നിലപാടായിരിക്കുമെന്നും പിള്ള വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

Related articles

See all
Popular News

വടക്കന്‍ ജില്ലകളില്‍ ശക്തമായ മഴയ്ക്ക് സാധ്യത; മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര...

Popular News

ശബരിമല മേൽശാന്തിയായി അരീക്കര സുബ്രഹ്മണ്യൻ നമ്പൂതിരിയെ തിരഞ്ഞെടുത്തു, മാളികപ്പുറം മേൽശാന്തി...

Popular News

സി.പി.എം കണ്ണൂർ വിപുലീകൃത ജില്ലാ കമ്മിറ്റിക്ക് ഇന്ന് തുടക്കം; തുടർച്ചയായ തോൽവികളും മാസപ്പട...

Popular News

ഉദ്ഘാടനത്തിനൊരുങ്ങി മാക്കേക്കടവ്-നേരേകടവ് പാലം; മുഖ്യമന്ത്രി വി.ഡി സതീശന്‍ ഇന്ന് നാടിന് സ...

Save your stories

Sign in