Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Popular News

തോക്കും കറുത്ത വേഷവും; കാരിക്കാമുറി ഷൺമുഖനായി മമ്മൂട്ടി ‘ലോ ആൻഡ് ഓർഡർ’ ട്രെയ്‌ലർ പുറത്ത്

തോക്കും കറുത്ത വേഷവും; കാരിക്കാമുറി ഷൺമുഖനായി മമ്മൂട്ടി ‘ലോ ആൻഡ് ഓർഡർ’ ട്രെയ്‌ലർ പുറത്ത്

‘തുടരും’ ഫെയിം പ്രകാശ് വർമയെ കേന്ദ്ര കഥാപാത്രമാക്കി രഞ്ജിത്ത് സംവിധാനം ചെയ്യുന്ന ‘ലോ ആൻഡ് ഓർഡർ’ ചിത്രത്തിന്റെ ട്രെയ്‌ലർ പുറത്ത്. ട്രെയ്‌ലർ പുറത്തിറങ്ങിയതിന് പിന്നാലെ ചിത്രത്തിലെ മമ്മൂട്ടിയുടെ അതിഥി വേഷമാണ് സോഷ്യൽ മീഡിയയിൽ പ്രധാന ചർച്ചയാകുന്നത്. ‘ബ്ലാക്ക്’ എന്ന ചിത്രത്തിൽ മമ്മൂട്ടി അവതരിപ്പിച്ച കാരിക്കാമുറി ഷൺമുഖൻ എന്ന കഥാപാത്രമായാണ് സൂപ്പർ താരം ചിത്രത്തിൽ അതിഥി വേഷത്തിലെത്തുന്നത്.

ട്രെയ്‌ലറിൽ മുഖം വ്യക്തമാക്കാതെ കറുത്ത വസ്ത്രമണിഞ്ഞ് കയ്യിൽ തോക്കുമായി നടന്നുനീങ്ങുന്ന കാരിക്കാമുറി ഷൺമുഖനെ കാണാം. മമ്മൂട്ടിയുടെ കഥാപാത്രത്തിന്റെ സാന്നിധ്യം ചിത്രത്തിന് കൂടുതൽ പ്രതീക്ഷ നൽകുന്നുണ്ട്.

സത്യം സിനിമാസ്, മഹാ സുബൈർ മൂവീക്ഷേത്ര എന്നീ ബാനറുകളിൽ പ്രേമചന്ദ്രൻ എ.ജിയും മഹാ സുബൈറും ചേർന്നാണ് ചിത്രം നിർമിക്കുന്നത്. വലിയ മുതൽമുടക്കിലാണ് ‘ലോ ആൻഡ് ഓർഡർ’ ഒരുങ്ങുന്നത്. പ്രശാന്ത് രവീന്ദ്രനാണ് ഛായാഗ്രഹണം. ഉദയ് കൃഷ്ണയാണ് കഥ, തിരക്കഥ, സംഭാഷണം എന്നിവ ഒരുക്കുന്നത്.

2018ൽ പുറത്തിറങ്ങിയ ‘ഡ്രാമ’യ്ക്ക് ശേഷം രഞ്ജിത്ത് സംവിധാനം ചെയ്യുന്ന മുഴുനീള സിനിമയെന്ന പ്രത്യേകതയും ‘ലോ ആൻഡ് ഓർഡറി’നുണ്ട്. 2024ൽ പുറത്തിറങ്ങിയ ‘മനോരഥങ്ങൾ’ ആന്തോളജി ചിത്രത്തിലെ ഒരു ഹ്രസ്വചിത്രവും കഴിഞ്ഞ വർഷം ‘ആരോ’ എന്ന ഹ്രസ്വചിത്രവും രഞ്ജിത്ത് സംവിധാനം ചെയ്തിരുന്നു.

അഭിരാമി, ഋതുദേവ് അയ്യപ്പൻ, ഷനൂദ് ഇബ്രാഹിം, ഡോൺ മൈക്കിൾ, സജൽ സുദർശനൻ, നിജാദ് ബാബു തോമസ്, ഷേർഷ ഷെരീഫ്, റിനോഷ് ജോർജ്ജ്, അമൽ ജോസ് ആന്റണി, ബോബി കുര്യൻ, വി.കെ. പ്രകാശ്, ദേവൻ, സുരേഷ് കൃഷ്ണ, ആനന്ദ് മന്മഥൻ, ജോയ് മാത്യു, ഭീമൻ രഘു, ജെയ്സ്, അസീം ജമാൽ, ജോണി ആന്റണി, അജയ് വാസുദേവ്, അക്ഷയ് രാധാകൃഷ്ണൻ, ശങ്കർ രാമകൃഷ്ണൻ, നന്ദൻ ഉണ്ണി, മോഹൻ ജോസ്, മാധുരി, സാബുമോൻ, ഗുണ്ട്കാട് സാബു, നന്ദു, മുരുകൻ, സന്ധ്യ രാജേന്ദ്രൻ, വൈഷ്ണവി, രമാദേവി, അംബിക നായർ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് പ്രധാന താരങ്ങൾ.

ഷിബു ചക്രവർത്തിയുടെ വരികൾക്ക് ജോ ഡാനിയൽ സംഗീതം ഒരുക്കുന്നു. കപിൽ കപിലൻ, റ്റോജൻ റ്റോബി, അനില രാജീവ് എന്നിവർ ഗാനങ്ങൾ ആലപിക്കുന്നു. ബിജിബാലാണ് പശ്ചാത്തല സംഗീതം ഒരുക്കുന്നത്. മനോജ് കണ്ണോത്ത് എഡിറ്റിങ്ങും സാബുറാം പ്രൊഡക്ഷൻ ഡിസൈനും നിർവഹിക്കുന്നു.

സുനിൽ സിങ് ലൈൻ പ്രൊഡ്യൂസറും അതുൽ പ്രേം, സൈനുദ്ദീൻ എന്നിവർ എക്സിക്യൂട്ടീവ് പ്രൊഡ്യൂസർമാരുമാണ്. പ്രശാന്ത് നാരായണനാണ് പ്രൊഡക്ഷൻ കൺട്രോളർ. സമീറ സനീഷ് വസ്ത്രാലങ്കാരവും റോഷൻ എൻ.ജി മേക്കപ്പും നിർവഹിക്കുന്നു.

പ്രേംലാൽ പട്ടാഴിയാണ് സ്റ്റിൽസ്. ആന്റണി സ്റ്റീഫൻ പോസ്റ്റർ ഡിസൈൻ നിർവഹിക്കുന്നു. ബോസ് വി അസോസിയേറ്റ് ഡയറക്ടറും ശാലിനി കാസ്റ്റിങ് ഡയറക്ടറുമാണ്. വിഷ്ണു സുജാതൻ ശബ്ദമിശ്രണവും കിഷൻ സപ്താ സൗണ്ട് ഡിസൈനും നിർവഹിക്കുന്നു.

ഷെരീഫ്, അർച്ചന എന്നിവർ നൃത്തസംവിധാനവും കലൈ കിങ്സ്റ്റൺ, ഫീനിക്സ് പ്രഭു, മാഫിയ ശശി, പി.സി. സ്റ്റണ്ട്സ് എന്നിവർ സംഘട്ടനസംവിധാനവും നിർവഹിക്കുന്നു. എ.എസ്. ദിനേശാണ് പി.ആർ.ഒ.

Related articles

See all
Popular News

ബുക്ക് മൈ ഷോയിൽ ചരിത്രമെഴുതി 'ജയിലർ 2'; മണിക്കൂറിൽ ഏറ്റവുമധികം ടിക്കറ്റുകൾ വിൽക്കുന്ന രണ്ട...

Popular News

മറ്റുള്ളവർക്ക് പ്രേരണയാകട്ടെ'; 400 കുടുംബങ്ങളുടെ ഉത്തരവാദിത്തമേറ്റെടുത്ത് രശ്മിക മന്ദാന

Popular News

ബോക്സ് ഓഫീസിൽ റെക്കോർഡ് കൊടുങ്കാറ്റായി ‘ജയിലർ 2’; പ്രീ-സെയിലിൽ 50 കോടി തികയ്ക്കാൻ രജനി പടം

Popular News

ജയിലർ 2 ട്രെയ്‌ലറിലെ എഐ അബദ്ധം കണ്ടെത്തി ആരാധകർ; രജിനിയുടെ കയ്യിൽ ആറ് വിരലുകൾ

Save your stories

Sign in