Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

India

സീ കുക്കുമ്പർ (കടൽ വെള്ളരി ) സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് കേന്ദ്ര മന്ത്രിക്ക് മുഹമ്മദ്‌ ഫൈസൽ എംപി യുടെ നിവേദനം

സീ കുക്കുമ്പർ (കടൽ വെള്ളരി ) സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് കേന്ദ്ര മന്ത്രിക്ക് മുഹമ്മദ്‌ ഫൈസൽ എംപി യുടെ നിവേദനം
ന്യൂ ഡൽഹി : വംശനാശം സംഭവിക്കാൻ ഇടയുള്ളതും വ്യാപകമായി വേട്ടയാട പെടുന്നതുമായ കടൽവെള്ളരി സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് മുഹമ്മദ്‌ ഫൈസൽ എം പി കേന്ദ്ര പരിസ്ഥിതി മന്ത്രി പ്രകാശ് ജാവ്ദേക്കറിന് നിവേദനം നൽകി. ദ്വീപിന്‍റെ സന്തുലനാവസ്ഥയെ കാര്യമായി ബാധിക്കുന്ന വിഷയമാണെന്നും വലിയ അളവിൽ കടൽ വെള്ളരി വിദേശ രാജ്യങ്ങളിലേക്ക് കടക്കപെടുന്നുണ്ടെന്നും എം പി അറിയിച്ചു. കൊച്ചി, മുബൈ വഴിയാണ് ഇവ വിദേശ രാജ്യങ്ങളിലേയ്ക് കടത്തപ്പെടുന്നത്. ശ്രീലങ്കയിലും ചൈനയിലും കടൽ വെള്ളരി ആവശ്യക്കാർ ഏറെയാണ്. ലക്ഷദ്വീപിലെ സാധാരണ ആൾക്കാരുടെ പ്രധാന വരുമാനം മത്സ്യ മേഖലയെ ആശ്രയിച്ചാണെന്നും, മത്സ്യ തൊഴിലാളികൾക്ക് കോട്ടം തട്ടാത്ത രീതിയിൽ കടൽ വെള്ളരി കടത്തിക്കൊണ്ട് പോകുന്നവർക്കെതിരെ കർശന നടപടി ഉണ്ടാവണമെന്നും ദ്വീപിന്റെ സന്തുലനാവസ്ഥ നിലനിർത്തുന്നതിനാവശ്യമായ നടപടികൾ കേന്ദ്ര പരിസ്ഥിതി മന്ത്രാലയം സ്വീകരിക്കണമെന്നും എം പി നിവേദനത്തിലൂടെ ആവശ്യപ്പെട്ടു

Related articles

See all
Popular News

അരുണാചലിൽ പട്രോളിങ് സംഘത്തിന് നേരെ തീവ്രവാദി ആക്രമണം; അസം റൈഫിൾസ് ജവാന് വീരമൃത്യു

Popular News

'ചോദ്യം ചെയ്യുന്നവരെ അടിച്ചമർത്തുന്നു'; ദളിത് യുവാവ് ആത്മഹത്യ ചെയ്ത സംഭവത്തിൽ പഞ്ചാബ് സർക...

Popular News

‘ഇതൊരു തുടക്കം മാത്രം, നീതിയിലേക്കുള്ള ആദ്യ ചുവടുവെപ്പ്’: ഡൽഹി പൊലീസിന്റെ എഫ്.ഐ.ആറിന് പിന്...

Popular News

രാഹുലിന്റെ സര്‍ജിക്കല്‍ സ്‌ട്രൈക്കില്‍ മുട്ടുമടക്കി ഡല്‍ഹി പോലീസ്; പെല്ലറ്റ് ആക്രമണത്തില്...

Save your stories

Sign in