Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

KUWAIT| കുവൈത്ത് മദ്യ ദുരന്തം: ചികിത്സയിലുള്ളവരില്‍ കൂടുതല്‍ മലയാളികളെന്ന് സൂചന; 13 പേര്‍ മരിച്ചെന്ന് റിപ്പോര്‍ട്ട്

KUWAIT| കുവൈത്ത് മദ്യ ദുരന്തം: ചികിത്സയിലുള്ളവരില്‍ കൂടുതല്‍ മലയാളികളെന്ന് സൂചന; 13 പേര്‍ മരിച്ചെന്ന് റിപ്പോര്‍ട്ട്
കുവൈത്ത് വിഷമദ്യ ദുരത്തില്‍ 40 ഇന്ത്യക്കാരാണ് ചികിത്സയിലുള്ളതെന്ന് സ്ഥിരീകരിച്ച് ഇന്ത്യന്‍ എംബസി. കൂടുതലും മലയാളികളാണെന്നുള്ള സൂചനയും പുറത്തുവന്നു. ചില മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തതായി ഇന്ത്യന്‍ എംബിസി സ്ഥിരീകരിച്ചിരുന്നു. എങ്കിലും എണ്ണമടക്കമുള്ള കാര്യത്തില്‍ ഇപ്പോഴും വ്യക്തത വരുത്തിയിട്ടില്ല. ചിലര്‍ ഗുരുതരാവസ്ഥയിലാണെന്നും മറ്റു ചിലര്‍ സുഖം പ്രാപിച്ച് വരുന്നുവെന്നും ഇന്ത്യന്‍ എംബസി പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ പറയുന്നു. കഴിഞ്ഞ ഞായറാഴ്ച മുതല്‍ ഇതുവരെയായി 13 പേര്‍ മരിച്ചതായാണ് സ്ഥിരീകരിക്കാത്ത വിവരം. ചികിത്സയിലുള്ളവരില്‍ കൂടുതല്‍ പേരും മലയാളികളാണെന്നാണ് സൂചന. ദുരന്തത്തിന് കാരണം മെഥനോള്‍ എന്നാണ് വിവരം. നിലവില്‍ ഇപ്പോള്‍ 63 പേരാണ് ചികിത്സയിലുള്ളത്. ഇവരെല്ലാം ഏഷ്യന്‍ രാജ്യങ്ങളില്‍ നിന്നുള്ളവരാണെന്നാണ് വിവരം. 31 പേര്‍ ഗുരുതരാവസ്ഥയില്‍ വെന്റിലേറ്ററിലാണ്. 51 പേര്‍ക്ക് അടിയന്തിര ഡയാലിസിസ് പൂര്‍ത്തിയാക്കിയതായും സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുണ്ട്. ഇതില്‍ 21 പേര്‍ക്കോളം മദ്യ ദുരന്തത്തില്‍ അന്ധതയോ കാഴ്ചക്കുറവോ ബാധിച്ചതായും റിപ്പോര്‍ട്ടുണ്ട്. മലയാളികള്‍ക്ക് പുറമെ ആന്ധ്ര, തമിഴ്‌നാട്, ഉത്തര്‍പ്രദേശ് എന്നിവിടങ്ങളില്‍ നിന്നുള്ള തൊഴിലാളികളും മരിച്ച ഇന്ത്യക്കാരില്‍ ഉള്‍പ്പെടുന്നതായി റിപ്പോര്‍ട്ടുകളില്‍ പറയുന്നു.

Related articles

See all
Latest News

കുവൈത്ത് അതിർത്തിയിൽ ഭീതിവിതച്ച് ഡ്രോൺ ആക്രമണം: തിരിച്ചടിയുമായി സൈന്യം; ഗൂഢാലോചനയെന്ന് മന്...

Latest News

ഗള്‍ഫില്‍ ഇറാന്റെ മിസൈല്‍-ഡ്രോണ്‍ ആക്രമണം; ഖത്തറിലും സൗദിയിലും നാശനഷ്ടം, അബുദാബിയില്‍ ഡ്ര...

Latest News

ഇറാന്റെ പുതിയ പരമോന്നത നേതാവ് ആരായാലും അയാളും കൊല്ലപ്പെടുമെന്ന് ഇസ്രയേലിന്‍റെ മുന്നറിയിപ്പ...

Latest News

അഞ്ചാം നാളും യുദ്ധം കത്തുന്നു; ദുബായിലും റിയാദിലും യുഎസ് കേന്ദ്രങ്ങള്‍ക്ക് നേരെ ഡ്രോണ്‍ ആ...

Save your stories

Sign in