Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

ജലീലിന് കുരുക്ക് മുറുകുന്നു ; യു.എ.ഇ കോൺസുലേറ്റിൽ നിന്ന് സഹായം കൈപ്പറ്റിയത് വ്യക്തിപരമായെന്ന് സത്യവാങ്മൂലം | VIDEO

ജലീലിന് കുരുക്ക് മുറുകുന്നു ; യു.എ.ഇ കോൺസുലേറ്റിൽ നിന്ന് സഹായം കൈപ്പറ്റിയത് വ്യക്തിപരമായെന്ന് സത്യവാങ്മൂലം | VIDEO
    തിരുവനന്തപുരം: യു.എ.ഇ കോൺസുലേറ്റിൽ നിന്ന് സഹായം കൈപ്പറ്റിയത് മന്ത്രിയെന്ന നിലയിലല്ലെന്ന് ലോകായുക്തയിൽ നൽകിയ ആക്ഷേപത്തിൽ കെ ടി ജലീൽ വ്യക്തമാക്കുന്നു. എന്നാൽ വിവാദമുണ്ടായതിനു പിന്നാലെ ജലീലും പിന്നീട് വിവിധ സി.പി.എം നേതാക്കൾ നടത്തിയ പത്രസമ്മേളനങ്ങളിലും ഇന്നലെ മുഖ്യമന്ത്രി നടത്തിയ പത്രസമ്മേളനത്തിലും മന്ത്രിയെന്ന നിലയിലാണ് ജലീൽ സഹായം കൈപ്പറ്റിയതെന്ന വാദമാണ് മുന്നോട്ട് വെയ്ക്കുന്നത്. യു.എ.ഇ കോൺസുലേറ്റിൽ നിന്നും എഫ്.സി.ആർ.എ നിയമം ലംഘിച്ച ജലീലിന്‍റെ മന്ത്രിസ്ഥാനം അയോഗ്യനാക്കണമെന്ന് അവശ്യപ്പെട്ട് യൂത്ത് കോൺ നേതാവ് എ.എം രോഹിത് ലോകായുക്തയിൽ നൽകിയ ഹർജി പരിഗണിക്കുന്നതിനിടെയാണ് ഇത്തരമൊരു ആക്ഷേപം മന്ത്രി നൽകിയിട്ടുള്ളത്. വ്യക്തിപരമായ നിലയിലാണ് താൻ യു എ ഇ കോൺസുലേറ്റിൽ നിന്നും സഹായം കൈപ്പറ്റിയതെന്നും മന്ത്രിയെന്ന നിലയിൽ താൻ സഹായം ഒന്നും ആവശ്യപ്പെട്ടിട്ടില്ലെന്നുമാണ് ജലീൽ ആക്ഷേപത്തിൽ പറയുന്നത്. എന്നാൽ ഇന്നലെ മുഖ്യമന്ത്രിയുടെ പതിവ് പത്രസമ്മേളനത്തിലും മന്ത്രിയെന്ന നിലയിലാണ് സഹായം കൈപ്പറ്റിയതെന്ന് മുഖ്യമന്ത്രി ആവർത്തിച്ചിരുന്നു. മറ്റ് സഹായങ്ങളൊന്നും മന്ത്രിയെന്ന നിലയിൽ താൻ കോൺസുലാർ ജനറലിൽ നിന്ന് ആവശ്യപ്പെട്ടില്ലെന്നും ഇതിൽ വ്യക്തമാക്കുന്നു. എന്നാൽ ഇതോടൊപ്പം സമർപ്പിച്ചിരിക്കുന്ന വാട്സാപ്പ് ചാറ്റിന്‍റെ സ്ക്രീൻ ഷോട്ടിൽ ജലീൽ 500 രൂപയുടെ 1000 ഭക്ഷ്യക്കിറ്റും ഖുറാനും ആവശ്യപ്പെടുന്നുണ്ട്. കേന്ദ്രാനുമതി ഇല്ലാതെ വ്യക്തിപരമായി കോൺസുലേറ്റിൽ നിന്ന് സഹായം കൈപ്പറ്റിയാൽ എഫ്.സി.ആർ.എ ചട്ടങ്ങളുടെ ലംഘനമാകുമെന്നിരിക്കെയാണ് ഇത്തരമൊരു ആക്ഷേപം ലോകായുക്തയിൽ സമർപ്പിച്ചിട്ടുള്ളത്. ഇതിനു പുറമേ അടുത്ത സിറ്റിങ്ങിൽ കോൺസുലാർ ജനറലുമായുള്ള ചാറ്റിന്‍റെ മുഴുവൻ വിശദാംശങ്ങളും ഹാജരാക്കാനും ലോകായുക്ത അവശ്യപ്പെട്ടിട്ടുണ്ട്. https://www.facebook.com/JaihindNewsChannel/videos/813865766089810    

Related articles

See all
Popular News

തുലാവര്‍ഷം കനക്കുന്നു; സംസ്ഥാനത്ത് വ്യാപക മഴ; ഇന്ന് പത്ത് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Popular News

സിഎംആര്‍എല്‍-എക്‌സാലോജിക് കേസ്: പിണറായി വിജയന് നിര്‍ണായകം; ഹര്‍ജി ഇന്ന് സുപ്രീം കോടതിയിൽ

Popular News

ഇടുക്കിയിലും തിരുവനന്തപുരത്തും ഓറഞ്ച് അലർട്ട്; വിതുരയിലും പൊന്മുടിയിലും കനത്ത മഴ, വീടുകളിൽ...

Popular News

ഹരിപ്പാട് പോഷകാഹാരക്കുറവ് മൂലം കുഞ്ഞ് മരിച്ച സംഭവം; മാതാപിതാക്കൾക്കെതിരെ കർശന നിയമനടപടിയെട...

Save your stories

Sign in