Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Kerala

കെ എസ് ആർ ടി സി : പ്രതിസന്ധിക്ക് പരിഹാരം തേടി വീണ്ടും ഹൈക്കോടതിയില്‍

കെ എസ് ആർ ടി സി  :  പ്രതിസന്ധിക്ക് പരിഹാരം തേടി വീണ്ടും ഹൈക്കോടതിയില്‍
KSRTC പ്രതിസന്ധി പരിഹരിക്കാൻ കെ എസ് ആർ ടി സി വീണ്ടും ഹൈക്കോടതിയെ സമീപ്പിക്കും. താൽക്കാലിക ഡ്രൈവർമാരെ പിരിച്ചുവിട്ടതിനെ തുടർന്നു പ്രതിസന്ധി രൂക്ഷമായ സാഹചര്യത്തിലാണ് കെ എസ് ആർ ടി സി വീണ്ടും ഹൈക്കോടതിയെ സമീപിക്കാനൊരുങ്ങുന്നത്. 15നാണ് ഹൈക്കോടതി വീണ്ടും കേസ് പരിഗണിക്കുന്നത്. ഡ്രൈവർമാരില്ലാത്തതിനാൽ നിരവധി സർവീസുകൾ മുടങ്ങുന്ന സാഹചര്യത്തിൽ ജനങ്ങളെ ബുദ്ധിമുട്ടിക്കാതെ സർവീസ് നടത്താനുള്ള ക്രമീകരണം ഒരുക്കാൻ അനുമതി തേടിയാണ് കെ എസ് ആർ ടി സി വീണ്ടും കോടതിയെ സമീപിക്കുന്നത്. കേസ് പരിഗണിക്കുന്നത് നേരത്തെയാക്കണമെന്ന് ബുധനാഴ്ച കോടതിയിൽ ആവശ്യപ്പെടും. കെഎസ്ആർടിസിയുടെ സാമ്പത്തിക പ്രതിസന്ധിയും കോടതിയുടെ ശ്രദ്ധയിൽപെടുത്തും. ഹൈക്കോടതി നിർദേശപ്രകാരം എംപാനൽ ജീവനക്കാരെ ജൂൺ 30 മുതൽ പിരിച്ചുവിട്ടിരുന്നെങ്കിലും ഇതിൽ ചിലരെ സർവീസ് തടസ്സപ്പെടാതിരിക്കാൻ പല സ്ഥലങ്ങളിലും ദിവസവേതനത്തിൽ നിയമിച്ചിരുന്നു. ഇതിനെതിരെ ഉദ്യോഗാർഥികൾ ഹൈക്കോടതിയെ സമീപിച്ചതോടെയാണ് എല്ലാ താൽക്കാലികക്കാരെയും പിരിച്ചുവിടാൻ കോടതി ഉത്തരവിട്ടത്. ഡ്രൈവർമാരെ പിരിച്ചുവിട്ടതോടെ സർവീസുകൾ താളം തെറ്റി. യാത്രാക്ലേശവും രൂക്ഷമായി. ഈ സാഹചര്യത്തിലാണ് പ്രതിസന്ധി പരിഹരിക്കാൻ വീണ്ടും കോടതിയെ സമീപിക്കുന്നത്.

Related articles

See all
Popular News

കെട്ടിട നിർമ്മാണത്തിന് മുൻപ് ലക്ഷങ്ങളുടെ ഫർണിച്ചർ; പിണറായി സർക്കാർ ആയുർവേദ ആശുപത്രികളിൽ നട...

Popular News

സർക്കാർ ആശുപത്രികളിൽ തടസ്സമില്ലാതെ ചികിത്സ ഉറപ്പാക്കാൻ ആരോഗ്യവകുപ്പിന്റെ പുതിയ സർക്കുലർ പു...

Popular News

സംസ്ഥാനത്തിന്റെ പ്രതിപക്ഷ നേതൃപദവിയില്‍ അഴിമതിക്കാര്‍ കടിച്ചുതൂങ്ങുന്നത് കേരളത്തിന്റെ ജനാധ...

Popular News

നെന്മാറ ഇരട്ടക്കൊലപാതകം: കൊല്ലപ്പെട്ട സുധാകരന്റെ മകള്‍ക്ക് ജോലി ഉറപ്പുനല്‍കി ആഭ്യന്തര മന്ത...

Save your stories

Sign in