Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Kerala

ബ്രൂവറി അഴിമതി, ശബരിമല സ്ത്രീ പ്രവേശന വിഷയങ്ങളില്‍ നിലപാട് കടുപ്പിച്ച് പ്രതിപക്ഷം

ബ്രൂവറി അഴിമതി, ശബരിമല സ്ത്രീ പ്രവേശന വിഷയങ്ങളില്‍ നിലപാട് കടുപ്പിച്ച് പ്രതിപക്ഷം
ബ്രൂവറി അഴിമതി, ശബരിമല സ്ത്രീ പ്രവേശന വിഷയങ്ങളില്‍ ഇടതുസർക്കാർ പ്രതിരോധത്തിലായ സാഹചര്യത്തിൽ സർക്കാരിന് എതിരെ പ്രതിപക്ഷം നിലപാട് കടുപ്പിക്കുന്നു. ഇക്കാര്യത്തിൽ തുടർ നടപടികൾ ചർച്ച ചെയ്യാൻ കെ.പി.സി.സി രാഷ്ട്രീയ കാര്യ സമിതിയും യു.ഡി.എഫ് നേതൃയോഗവും ചേരുകയാണ്. ശബരിമല സ്ത്രീ പ്രവേശന വിഷയത്തിൽ കോൺഗ്രസും യു.ഡി.എഫും സ്വീകരിച്ച നിലപാടിനെ മത-സാമുദായിക നേതൃത്വങ്ങളും വിശ്വാസികളും അംഗീകരിച്ച സാഹചര്യത്തിലാണ് തുടർ നടപടികൾ തീരുമാനിക്കാൻ നേതൃയോഗങ്ങൾ ചേരുന്നത്. ശബരിമല വിഷയത്തിൽ ബി.ജെ.പിയും സി.പി.എമ്മും സ്വീകരിച്ച നിലപാട് പൊതു സമൂഹം തള്ളികളഞ്ഞിരിക്കുകയാണ്. ഇതുസംബന്ധിച്ച് കുടുതൽ ചർച്ചകൾ  യോഗങ്ങളിൽ ഉണ്ടാകും. കെ.പി.സിസി രാഷ്ട്രീയകാര്യ സമിതിയും യു.ഡി.എഫും ഇക്കാര്യം ചർച്ച ചെയ്യും. സംഘടനാ വിഷയങ്ങൾ രാഷ്ട്രീയകാര്യ സമിതി വിലയിരുത്തും. ഡിസ്റ്റിലറി ബ്രൂവറി അഴിമതി വ്യക്തമായിട്ടും ദുർബല വാദങ്ങൾ ഉയർത്തിയ സർക്കാർ വിഷയത്തിൽ മറുപടി നൽകാൻ കഴിയാത്ത അവസ്ഥയിലാണ്. ഇക്കാര്യത്തിൽ സ്വീകരിക്കണ്ടേ സമര പരിപാടികൾ ഉന്നത നേതൃയോഗങ്ങൾ തീരുമാനിക്കും. രാഷ്ട്രീയകാര്യസമിതി കെ.പി.സി.സി ആസ്ഥാനമായ ഇന്ദിരാഭവനിലും യു.ഡി.എഫ് നേതൃയോഗം പ്രതിപക്ഷ നേതാവിന്‍റെ ഔദ്യോഗിക വസതിയായ കന്‍റോൺമെന്‍റ് ഹൗസിലുമാണ് നടക്കുക.

Related articles

See all
Popular News

ജയ്ഹിന്ദ് ടിവി ഡിജിറ്റൽ രംഗത്ത് മുന്നോട്ട് : മൊബൈൽ ആപ്പും പുതുക്കിയ വെബ്‌സൈറ്റും ലോഞ്ച് ചെ...

Popular News

റിപ്പോര്‍ട്ടറിലെ റെയ്ഡില്‍ എന്താണ് പ്രശ്‌നം?; 'മാധ്യമപ്രവര്‍ത്തനത്തിലേക്കുള്ള കടന്നുകയറ്റമ...

Popular News

'മുഖ്യമന്ത്രിയുടെ നിലപാട് ശരി' സ്ത്രീകൾ വീട്ടിലിരിക്കണമെന്ന പ്രസ്താവന കാന്തപുരം തിരുത്തണം;...

Popular News

പയ്യന്നൂരിന് പിന്നാലെ തിരുവനന്തപുരത്തും സിപിഎമ്മിൽ രക്തസാക്ഷി ഫണ്ട് വിവാദം; അജയൻ സ്മാരക ഫണ...

Save your stories

Sign in