Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Popular News

കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ കൂടുതല്‍ നഴ്സിംഗ് പോസ്റ്റുകള്‍; വികസനത്തിന് വന്‍ പദ്ധതികളുമായി ആരോഗ്യമന്ത്രി കെ. മുരളീധരന്

കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ കൂടുതല്‍ നഴ്സിംഗ് പോസ്റ്റുകള്‍; വികസനത്തിന് വന്‍ പദ്ധതികളുമായി ആരോഗ്യമന്ത്രി കെ. മുരളീധരന്

കോഴിക്കോട്: കോഴിക്കോട് മെഡിക്കല്‍ കോളേജ് സൂപ്പര്‍ സ്‌പെഷ്യാലിറ്റി വിഭാഗത്തില്‍ നഴ്സിംഗ് തസ്തികകള്‍ വര്‍ദ്ധിപ്പിക്കുമെന്ന് ആരോഗ്യമന്ത്രി കെ. മുരളീധരന്‍ അറിയിച്ചു. മെഡിക്കല്‍ കോളേജിലെ വിവിധ വികസന പ്രവര്‍ത്തനങ്ങളും സൗകര്യങ്ങളും നേരിട്ട് വിലയിരുത്തിയ ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

മെഡിക്കല്‍ കോളേജിലെ കെട്ടിടങ്ങളുടെ ചോര്‍ച്ച പരിഹരിക്കുന്നതിനും കുടിവെള്ള പ്രശ്‌നങ്ങള്‍ ഉടനടി പരിഹരിക്കുന്നതിനുമുള്ള നടപടികള്‍ സ്വീകരിക്കും. വെന്റിലേറ്റര്‍ സൗകര്യങ്ങള്‍ വര്‍ദ്ധിപ്പിക്കുമെന്നും, പീഡിയാട്രിക് ഐ.സി.യു സൗകര്യം മൂന്നാം നിലയിലേക്ക് മാറ്റി വിപുലീകരിക്കുമെന്നും മന്ത്രി വ്യക്തമാക്കി.

കോക്ലിയാര്‍ ഇംപ്ലാന്റേഷന്‍ കെട്ടിടത്തിന്റെ അറ്റകുറ്റപ്പണിക്കായി തുക അനുവദിച്ചിട്ടും പി.ഡബ്ല്യു.ഡി നടപടികള്‍ വൈകിപ്പിച്ചതില്‍ മന്ത്രി അതൃപ്തി രേഖപ്പെടുത്തി. അടിയന്തരമായി പണികള്‍ ആരംഭിക്കാന്‍ പി.ഡബ്ല്യു.ഡി ഉദ്യോഗസ്ഥര്‍ക്ക് അദ്ദേഹം നിര്‍ദ്ദേശം നല്‍കി. കൂടാതെ, വെര്‍ച്വല്‍ ഓട്ടോപ്‌സി സംവിധാനം നടപ്പിലാക്കുന്നതിനായി ഫണ്ട് കണ്ടെത്തുന്നതിനും നടപടികള്‍ സ്വീകരിക്കും.

എറണാകുളം ജനറല്‍ ആശുപത്രിയുടെ മാതൃകയില്‍ കോഴിക്കോട് ജനറല്‍ ആശുപത്രിയെയും നവീകരിക്കുമെന്ന് മന്ത്രി അറിയിച്ചു. ഇതിനായി ധനകാര്യ വകുപ്പിനോട് കൂടുതല്‍ ഫണ്ട് ആവശ്യപ്പെടും. ജില്ലയിലെ 12 എം.എല്‍.എമാര്‍ ആശുപത്രി വികസനത്തിനായി തങ്ങളുടെ ആസ്തി വികസന ഫണ്ടില്‍ നിന്നും സഹായം നല്‍കുമെന്ന് ഉറപ്പുനല്‍കിയിട്ടുണ്ടെന്നും, ബേപ്പൂര്‍ എം.എല്‍.എ മുഹമ്മദ് റിയാസിനോട് ഇക്കാര്യത്തില്‍ പ്രത്യേക സഹായം അഭ്യര്‍ത്ഥിക്കുമെന്നും മന്ത്രി കെ. മുരളീധരന്‍ കൂട്ടിച്ചേര്‍ത്തു.

Related articles

See all
Popular News

നെടുമ്പാശ്ശേരി കാർ അപകടക്കേസ്: പ്രതികളുടെ ജാമ്യാപേക്ഷയിൽ കോടതി നാളെ വിധി പറയും

Popular News

വ്യാജപ്രചരണം; DYFI ജില്ലാ സെക്രട്ടറിക്കെതിരെ ഡിജിപിക്ക് പരാതി നൽകി മന്ത്രി എം. ലിജു

Popular News

മാസപ്പടി കേസിൽ ഇഡി കുരുക്ക് മുറുകുന്നു; പിണറായി വിജയനെതിരെ പാർട്ടിക്കുള്ളിൽ പടയൊരുക്കം

Popular News

തോമസ് ഐസക്കിന്റെ '30,000 കോടി' വാദം തള്ളി മുഖ്യമന്ത്രി; 32,000 കോടിയുടെ കടബാധ്യതയിൽ മറുപടി...

Save your stories

Sign in