Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

KAS പരീക്ഷയിലെ ക്രമക്കേട് : പരീക്ഷ റദ്ദാക്കി പുതിയതായി പരീക്ഷ നടത്തണമെന്ന് കൊടിക്കുന്നില്‍ സുരേഷ് എം.പി

KAS പരീക്ഷയിലെ ക്രമക്കേട് : പരീക്ഷ റദ്ദാക്കി പുതിയതായി പരീക്ഷ നടത്തണമെന്ന് കൊടിക്കുന്നില്‍ സുരേഷ് എം.പി
കേരളാ അഡ്മിനിസ്ട്രേറ്റീവ് സര്‍വ്വീസ് (കെ.എ.എസ്) പരീക്ഷയില്‍ നിലവില്‍ ഉയര്‍ന്നുവന്നിരിക്കുന്ന ഗുരുതരമായ ആരോപണങ്ങളുടെ അടിസ്ഥാനത്തില്‍ പരീക്ഷ റദ്ദ് ചെയ്ത് പുതിയതായി പരീക്ഷ നടത്തണമെന്ന് കെ.പി.സി.സി വര്‍ക്കിംഗ് പ്രസിഡന്‍റ് കൊടിക്കുന്നില്‍ സുരേഷ് എം.പി ആവശ്യപ്പെട്ടു. സംസ്ഥാന സിവില്‍ സര്‍വ്വീസിലെ ഉയര്‍ന്ന തസ്തികയിലേക്കുള്ള നിയമനങ്ങള്‍ക്കായി രൂപീകരിച്ച കെ.എ.എസിലേക്ക് പി.എസ്.സി നടത്തിയ പരീക്ഷ സര്‍ക്കാരിന്‍റെയും പി.എസ്.സിയുടേയും പിടിപ്പുകേടിന്‍റെ പര്യായമായി മാറിയിരിക്കുകയാണ്. കെ.എ.എസ് പരീക്ഷ എഴുതിയ ലക്ഷക്കണക്കിന് പരീക്ഷാര്‍ത്ഥികളുടെ ഭാവി തുലാസിലാക്കി പി.എസ്.സിയും സംസ്ഥാന സര്‍ക്കാരും പരീക്ഷാ നടത്തിപ്പില്‍ ഗുരുതരമായ വീഴ്ചകള്‍ വരുത്തിയതായി കൊടിക്കുന്നില്‍ സുരേഷ് എം.പി ആരോപിച്ചു. തുടക്കം മുതല്‍ വിവാദത്തിലായ കെ.എ.എസ് പരീക്ഷയില്‍ ഉദ്യോഗാര്‍ത്ഥികളെ വലയ്ക്കുന്ന ചോദ്യങ്ങളാണ് ഉണ്ടായിരുന്നത്. പാകിസ്ഥാനിലെ പരീക്ഷയ്ക്ക് ചോദിച്ച ചോദ്യങ്ങളും ഉത്തര സൂചികകളും ഒരുപോലെ വന്നത് ദുരൂഹത ഉണ്ടാക്കുന്നു. മലയാളത്തിലുള്ള ചോദ്യങ്ങള്‍ പോലും പരീക്ഷാര്‍ത്ഥികളെ വലയ്ക്കുന്നതാണ്. ഈ സാഹചര്യത്തില്‍ കെ.എ.എസ് പരീക്ഷ റദ്ദ് ചെയ്യുന്നതാണ് ഏറ്റവും അഭികാമ്യമെന്ന് കൊടിക്കുന്നില്‍ സുരേഷ് എം.പി അഭിപ്രായപ്പെട്ടു.

Related articles

See all
Popular News

ജയ്ഹിന്ദ് ടിവി ഡിജിറ്റൽ രംഗത്ത് മുന്നോട്ട് : മൊബൈൽ ആപ്പും പുതുക്കിയ വെബ്‌സൈറ്റും ലോഞ്ച് ചെ...

Popular News

റിപ്പോര്‍ട്ടറിലെ റെയ്ഡില്‍ എന്താണ് പ്രശ്‌നം?; 'മാധ്യമപ്രവര്‍ത്തനത്തിലേക്കുള്ള കടന്നുകയറ്റമ...

Popular News

'മുഖ്യമന്ത്രിയുടെ നിലപാട് ശരി' സ്ത്രീകൾ വീട്ടിലിരിക്കണമെന്ന പ്രസ്താവന കാന്തപുരം തിരുത്തണം;...

Popular News

പയ്യന്നൂരിന് പിന്നാലെ തിരുവനന്തപുരത്തും സിപിഎമ്മിൽ രക്തസാക്ഷി ഫണ്ട് വിവാദം; അജയൻ സ്മാരക ഫണ...

Save your stories

Sign in