Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Popular News

വിഘ്നേഷ് പുത്തൂരിന് അഞ്ച് വിക്കറ്റ്; ഒമാനെതിരെ കേരളത്തിന് 66 റൺസിന്റെ തകർപ്പൻ ജയം

വിഘ്നേഷ് പുത്തൂരിന് അഞ്ച് വിക്കറ്റ്; ഒമാനെതിരെ കേരളത്തിന് 66 റൺസിന്റെ തകർപ്പൻ ജയം

വിഘ്നേഷ് പുത്തൂരിന്‍റെ അഞ്ച് വിക്കറ്റ് പ്രകടന മികവിൽ ഒമാനെതിരെ 66 റൺസിന്‍റെ തകർപ്പൻ ജയം സ്വന്തമാക്കി കേരളം. ആദ്യം ബാറ്റ് ചെയ്ത കേരളം ഉയർത്തിയ 217 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ഒമാൻ 38.5 ഓവറിൽ 150 റൺസിന് ഓൾഔട്ടാവുകയായിരുന്നു. ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത കേരളത്തിന് മികച്ച തുടക്കമാണ് ഓപ്പണർമാരായ ഗോവിന്ദ് ദേവ് പൈയും കൃഷ്ണപ്രസാദും ചേർന്ന് നൽകിയത്. ഒന്നാം വിക്കറ്റിൽ ഇരുവരും ചേർന്ന് 73 റൺസ് കൂട്ടിച്ചേർത്തു.

31 റൺസെടുത്ത കൃഷ്ണപ്രസാദ് റണ്ണൗട്ടായെങ്കിലും മറുവശത്ത് ഗോവിന്ദ് ദേവ് പൈ ഉറച്ചുനിന്നു. 77 പന്തിൽ 10 ഫോറും ഒരു സിക്സുമടക്കം 75 റൺസാണ് ഗോവിന്ദ് നേടിയത്. എന്നാൽ ഗോവിന്ദ് പുറത്തായതിന് പിന്നാലെ കേരളത്തിന്‍റെ മധ്യനിര തകർന്നു. അർജുൻ (12), അബ്ദുൾ ബാസിദ് (0), കാർത്തിക് ബി നായർ (2) എന്നിവർ വേഗത്തിൽ പുറത്തായതോടെ കേരളം 6 വിക്കറ്റിന് 150 റൺസ് എന്ന നിലയിലേക്ക് വീണു. തുടർന്ന് തകർപ്പൻ അർധ സെഞ്ചുറിയുമായി പുറത്താകാതെ നിന്ന അഖിൽ സ്കറിയയാണ് (63 പന്തിൽ 59) കേരളത്തെ 50 ഓവറിൽ 9 വിക്കറ്റ് നഷ്ടത്തിൽ 216 റൺസെന്ന ഭേദപ്പെട്ട സ്കോറിലെത്തിച്ചത്. ഒമാന് വേണ്ടി ഹസ്നെയ്ൻ അലി ഷാ നാലും അബ്ദുൾ ഖാൻ ഖാലിക് രണ്ടും വിക്കറ്റുകൾ വീഴ്ത്തി.

മറുപടി ബാറ്റിംഗിനിറങ്ങിയ ഒമാന് തുടക്കം മുതലേ കേരള ബൗളർമാർക്ക് മുന്നിൽ പിടിച്ചുനിൽക്കാനായില്ല. എസ്. കരൺ (39), വിനായക് ശുക്ല (33), ജതീന്ദർ സിങ് (28) എന്നിവർ മാത്രമാണ് പൊരുതിനോക്കിയത്. ഒരു ഘട്ടത്തിൽ 5 വിക്കറ്റിന് 139 റൺസെന്ന നിലയിലായിരുന്ന ഒമാൻ, അവസാന 11 റൺസ് കൂട്ടിച്ചേർക്കുന്നതിനിടെ ശേഷിച്ച 5 വിക്കറ്റുകളും നഷ്ടമായി തകരുകയായിരുന്നു. 7.5 ഓവറിൽ 37 റൺസ് മാത്രം വിട്ടുകൊടുത്ത് 5 വിക്കറ്റ് വീഴ്ത്തിയ സ്പിന്നർ വിഘ്നേഷ് പുത്തൂരാണ് ഒമാൻ ബാറ്റിംഗ് നിരയെ തകർത്തത്. ബിജു നാരായണൻ, കാർത്തിക് ബി. നായർ, അഖിൽ സ്കറിയ എന്നിവർ ഓരോ വിക്കറ്റ് വീതം വീഴ്ത്തി വിഘ്നേഷിന് മികച്ച പിന്തുണയും നൽകി.





Related articles

See all
Popular News

"താങ്കളെ ഏറെ ബഹുമാനിക്കുന്നു"; മെസിയുടെ വിടവാങ്ങൽ പോസ്റ്റിൽ റൊണാൾഡോയുടെ കുറിപ്പ് വൈറൽ

Popular News

"ജീവിതത്തിലെ ഏറ്റവും ദുഃഖകരമായ ദിവസം": ഇതിഹാസ യാത്രയയപ്പിൽ ആരാധകരോട് വിടപറഞ്ഞ് മെസ്സി

Popular News

'പഹൽഗാം' വിവാദത്തിന് പിന്നാലെ പാക് ടീമിന് പിസിബിയുടെ പണി; ലെജൻഡ്സ് ചാംപ്യൻഷിപ്പിൽ നിന്ന് പ...

Popular News

ഫുട്ബോൾ ഇതിഹാസം ലയണൽ മെസിയുടെ അവസാന പോരാട്ടം നാളെ

Save your stories

Sign in