Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Popular News

കേരള സര്‍വകലാശാല ബാഡ്മിന്റണ്‍ ടീം സെലക്ഷനില്‍ വിചിത്ര നടപടി; താരം ടീമിലെത്തിയത് നറുക്കെടുപ്പിലൂടെ, കായികമന്ത്രിക്ക് പരാതി

കേരള സര്‍വകലാശാല ബാഡ്മിന്റണ്‍ ടീം സെലക്ഷനില്‍ വിചിത്ര നടപടി; താരം ടീമിലെത്തിയത് നറുക്കെടുപ്പിലൂടെ, കായികമന്ത്രിക്ക് പരാതി

തിരുവനന്തപുരം: കേരള യൂണിവേഴ്സിറ്റി ബാഡ്മിന്റണ്‍ ടീം സെലക്ഷനില്‍ കേട്ടുകേള്‍വിയില്ലാത്ത വിചിത്ര നടപടി. ബാഡ്മിന്റണ്‍ ഡബിള്‍സ് ടീമിലെ അംഗത്തെ തിരഞ്ഞെടുത്തത് നറുക്കെടുപ്പിലൂടെയാണെന്ന ആക്ഷേപവുമായി കായികതാരം രംഗത്തെത്തി. കളിക്കളത്തിലെ പ്രകടനവും മികവും പരിശോധിച്ച് ടീമിനെ നിശ്ചയിക്കുന്നതിന് പകരമാണ് സെലക്ഷന്‍ കമ്മിറ്റിയുടെ ഈ വിവാദ തീരുമാനം.

ഡബിള്‍സ് മത്സരങ്ങളില്‍ എല്ലാം വിജയിക്കുകയും നിരവധി റാങ്കിംഗ് ടൂര്‍ണമെന്റുകളില്‍ ശ്രദ്ധേയ പ്രകടനം കാഴ്ചവെക്കുകയും ചെയ്ത ബാഡ്മിന്റണ്‍ ഡബിള്‍സ് സ്‌പെഷ്യലിസ്റ്റ് താരത്തെ അവഗണിച്ചാണ് നറുക്കെടുപ്പിലൂടെ മറ്റൊരാളെ ടീമില്‍ ഉള്‍പ്പെടുത്തിയത്. വര്‍ഷങ്ങളായി ഒരേ ആളുകള്‍ തന്നെയാണ് സെലക്ഷന്‍ നടപടികള്‍ നിയന്ത്രിക്കുന്നതെന്നും, തങ്ങളുടെ അക്കാദമികളിലെ കുട്ടികളെ മാത്രം ഉള്‍പ്പെടുത്താനാണ് ഇവര്‍ ശ്രമിക്കുന്നതെന്നും ആക്ഷേപമുണ്ട്. ഇത്തരം സ്വഭാവദൂഷ്യം കാരണം 2000-ത്തിന് ശേഷം സൗത്ത് സോണ്‍ ടൂര്‍ണമെന്റുകളില്‍ വിജയത്തിലെത്താന്‍ കേരള യൂണിവേഴ്‌സിറ്റിക്കായിട്ടില്ലെന്നും കായികപ്രേമികള്‍ ചൂണ്ടിക്കാണിക്കുന്നു.

അനീതിക്കെതിരെ വഞ്ചിക്കപ്പെട്ട താരം കായികമന്ത്രി, ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി, കേരള സര്‍വകലാശാല വൈസ് ചാന്‍സലര്‍, ഫിസിക്കല്‍ എഡ്യൂക്കേഷന്‍ ഡയറക്ടര്‍ എന്നിവര്‍ക്ക് ഔദ്യോഗികമായി പരാതി നല്‍കി. സംഭവം വിവാദമായതോടെ പരാതിയില്‍ അടിയന്തര ഇടപെടല്‍ നടത്തുമെന്നും, അട്ടിമറിയോ അനീതിയോ നടന്നിട്ടുണ്ടെങ്കില്‍ കര്‍ശന നടപടി സ്വീകരിക്കുമെന്നും കേരള യൂണിവേഴ്‌സിറ്റി ഫിസിക്കല്‍ എഡ്യൂക്കേഷന്‍ ഡയറക്ടര്‍ അറിയിച്ചു.

Related articles

See all
Popular News

പിണറായി വിജയൻ ചോദ്യമുനയിലേക്ക്; മാസപ്പടി കേസില്‍ ഇഡി നോട്ടീസ്; ഈ മാസം 23ന് ചോദ്യം ചെയ്യലിന...

Popular News

വടകര കാഫിര്‍ സ്‌ക്രീന്‍ഷോട്ട് കേസ്: മൂന്ന് സിപിഎം പ്രവര്‍ത്തകര്‍ കൂടി പ്രതിപ്പട്ടികയില്‍;...

Popular News

റിപ്പോര്‍ട്ടര്‍ ബ്രോഡ്കാസ്റ്റിംഗ് കമ്പനിയുടെ പണമിടപാടില്‍ തെളിവില്ല; മെസ്സി വിവാദത്തില്‍...

Popular News

പാലക്കാട്ടെ ആള്‍ക്കൂട്ട ആക്രമണം ദൗര്‍ഭാഗ്യകരം; നിയമം കയ്യിലെടുക്കാന്‍ അനുവദിക്കില്ലെന്ന് ആ...

Save your stories

Sign in