Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

'കേരള' അല്ല ഇനി 'കേരളം'; ബില്ലിന് കേന്ദ്രമന്ത്രിസഭയുടെ അംഗീകാരം

'കേരള' അല്ല ഇനി 'കേരളം'; ബില്ലിന് കേന്ദ്രമന്ത്രിസഭയുടെ അംഗീകാരം
  ന്യൂഡല്‍ഹി: സംസ്ഥാനത്തിന്റെ ഔദ്യോഗിക നാമം 'കേരളം' എന്ന് പുനര്‍നാമകരണം ചെയ്യാനുള്ള കേരള നിയമസഭയുടെ ശുപാര്‍ശയ്ക്ക് കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം. പ്രധാനമന്ത്രിയുടെ പുതിയ ഓഫീസായ 'സേവാ തീര്‍ത്ഥി'ല്‍ ചേര്‍ന്ന ആദ്യ മന്ത്രിസഭാ യോഗത്തിലാണ് നിര്‍ണ്ണായക തീരുമാനം. കേന്ദ്രമന്ത്രി അശ്വിനി വൈഷ്ണവ് വാര്‍ത്താ സമ്മേളനത്തിലൂടെയാണ് ഇക്കാര്യം ഔദ്യോഗികമായി അറിയിച്ചത്. ഭരണഘടനയുടെ ഒന്നാം പട്ടികയില്‍ നിലവില്‍ 'കേരള' എന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഇത് 'കേരളം' എന്നാക്കി മാറ്റുന്നതിനായി അനുച്ഛേദം 3 പ്രകാരമുള്ള നടപടികള്‍ക്കാണ് തുടക്കമിട്ടിരിക്കുന്നത്. കേന്ദ്രം അംഗീകരിച്ച ബില്‍ രാഷ്ട്രപതി ദ്രൗപദി മുര്‍മു കേരള നിയമസഭയുടെ പരിഗണനയ്ക്കായി അയക്കും. സംസ്ഥാന നിയമസഭയുടെ അഭിപ്രായം തേടിയ ശേഷം ബില്‍ പാര്‍ലമെന്റില്‍ അവതരിപ്പിച്ച് പാസാക്കും. ഇതോടെ എല്ലാ ഔദ്യോഗിക രേഖകളിലും പേര് മാറ്റം പ്രാബല്യത്തില്‍ വരും. മലയാളത്തില്‍ സംസ്ഥാനത്തിന്റെ പേര് 'കേരളം' എന്നാണെന്നും ഭരണഘടനയുടെ എട്ടാം പട്ടികയിലുള്ള എല്ലാ ഭാഷകളിലും ഈ പേര് തന്നെ ഉപയോഗിക്കണമെന്നും ആവശ്യപ്പെട്ട് 2024 ജൂണിലാണ് കേരള നിയമസഭ ഐകകണ്‌ഠ്യേന പ്രമേയം പാസാക്കിയത്. മുഖ്യമന്ത്രി പിണറായി വിജയന്‍ അവതരിപ്പിച്ച പ്രമേയത്തെ പ്രതിപക്ഷം പൂര്‍ണ്ണമായി പിന്തുണച്ചിരുന്നു. 'ഭരണഘടനയുടെ എട്ടാം പട്ടികയില്‍ പറയുന്ന എല്ലാ ഭാഷകളിലും സംസ്ഥാനത്തിന്റെ പേര് 'കേരളം' എന്ന് മാറ്റണം എന്നതായിരുന്നു നിയമസഭയുടെ പ്രധാന ആവശ്യം.' നേരത്തെ 2023 ഓഗസ്റ്റിലും സമാനമായ പ്രമേയം കേരളം അയച്ചിരുന്നെങ്കിലും ചില സാങ്കേതിക പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടി കേന്ദ്രം അത് മടക്കിയിരുന്നു. തുടര്‍ന്നാണ് പിഴവുകള്‍ പരിഹരിച്ച് പരിഷ്‌കരിച്ച പ്രമേയം വീണ്ടും സമര്‍പ്പിച്ചത്. ഈ ശുപാര്‍ശയാണ് ഇപ്പോള്‍ കേന്ദ്രം അംഗീകരിച്ചിരിക്കുന്നത്.

Related articles

See all
Popular News

'ഐ ലവ് സി എം' ,മുഖ്യമന്ത്രിക്ക് മുത്തം നൽകി അസമിലെ ആരാധകൻ

Popular News

ബേക്കറി വഴിയുള്ള ഹോര്‍ട്ടി വൈന്‍ വില്‍പ്പന: അനുമതി റദ്ദാക്കി, ഉദ്യോഗസ്ഥനെതിരെ കര്‍ശന നടപട...

Popular News

എസി റോഡ് നിർമ്മാണത്തിൽ വിജിലൻസ് അന്വേഷണം വേണം; 647 കോടി ചെലവായത് വിശ്വസനീയമല്ലെന്ന് മന്ത്ര...

Popular News

കോവളത്ത് സ്പായിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്ക് നേരെ ലൈംഗികാതിക്രമം; രണ്ടുപേർ പിടിയിൽ

Save your stories

Sign in