Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

പിഎസ് സി പ്രായപരിധി വര്‍ധിപ്പിച്ചു; ജനറല്‍ വിഭാഗത്തിന് 40 വയസ്സുവരെ അപേക്ഷിക്കാം

പിഎസ് സി പ്രായപരിധി വര്‍ധിപ്പിച്ചു; ജനറല്‍ വിഭാഗത്തിന് 40 വയസ്സുവരെ അപേക്ഷിക്കാം
തിരുവനന്തപുരം: സംസ്ഥാനത്തെ പിഎസ്സി പരീക്ഷകള്‍ക്ക് അപേക്ഷിക്കാനുള്ള ഉദ്യോഗാര്‍ത്ഥികളുടെ പ്രായപരിധി വര്‍ധിപ്പിക്കാന്‍ മന്ത്രിസഭാ യോഗം തീരുമാനിച്ചു. ജനറല്‍ വിഭാഗത്തിന്റെ പ്രായപരിധി നിലവിലുള്ള 36 വയസ്സില്‍ നിന്നും 40 വയസ്സായാണ് ഉയര്‍ത്തിയത്. ജസ്റ്റിസ് ജെ. ബി. കോശി കമ്മീഷന്‍ സമര്‍പ്പിച്ച ശുപാര്‍ശകള്‍ പരിഗണിച്ചാണ് ഈ മാറ്റം. പുതിയ തീരുമാനപ്രകാരം സംവരണ വിഭാഗങ്ങള്‍ക്കും പ്രായപരിധിയില്‍ ആനുപാതികമായ വര്‍ധനവ് ലഭിക്കും. ഒബിസി വിഭാഗത്തിന് ഇനി 43 വയസ്സുവരെയും പട്ടികജാതി-പട്ടികവര്‍ഗ വിഭാഗങ്ങള്‍ക്ക് 45 വയസ്സുവരെയും പരീക്ഷകള്‍ക്ക് അപേക്ഷിക്കാനാകും. നിലവില്‍ ഇത് യഥാക്രമം 39, 41 എന്നിങ്ങനെയായിരുന്നു. പ്രായപരിധി ഉയര്‍ത്തണമെന്ന ഉദ്യോഗാര്‍ത്ഥികളുടെ ദീര്‍ഘകാലത്തെ ആവശ്യം പരിഗണിച്ചാണ് നടപടി. വിവിധ കാരണങ്ങളാല്‍ പരീക്ഷകള്‍ എഴുതാന്‍ സാധിക്കാതെ പ്രായപരിധി പിന്നിട്ടവര്‍ക്ക് പുതിയ തീരുമാനം പ്രകാരം അപേക്ഷിക്കാന്‍ സാധിക്കും. നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായുള്ള നിര്‍ണ്ണായക തീരുമാനങ്ങളിലൊന്നായാണ് രാഷ്ട്രീയ വൃത്തങ്ങള്‍ ഇതിനെ കാണുന്നത്. ഇതുസംബന്ധിച്ച ഔദ്യോഗിക വിജ്ഞാപനം ഉടന്‍ പുറത്തിറങ്ങും. പുതിയ ഉത്തരവ് നിലവില്‍ വരുന്നതോടെ പിഎസ്സി പുറപ്പെടുവിക്കുന്ന പുതിയ വിജ്ഞാപനങ്ങളില്‍ ഈ ഇളവ് ബാധകമാകും.

Related articles

See all
Popular News

'ഐ ലവ് സി എം' ,മുഖ്യമന്ത്രിക്ക് മുത്തം നൽകി അസമിലെ ആരാധകൻ

Popular News

ബേക്കറി വഴിയുള്ള ഹോര്‍ട്ടി വൈന്‍ വില്‍പ്പന: അനുമതി റദ്ദാക്കി, ഉദ്യോഗസ്ഥനെതിരെ കര്‍ശന നടപട...

Popular News

എസി റോഡ് നിർമ്മാണത്തിൽ വിജിലൻസ് അന്വേഷണം വേണം; 647 കോടി ചെലവായത് വിശ്വസനീയമല്ലെന്ന് മന്ത്ര...

Popular News

കോവളത്ത് സ്പായിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്ക് നേരെ ലൈംഗികാതിക്രമം; രണ്ടുപേർ പിടിയിൽ

Save your stories

Sign in