Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Popular News

ഓണയാത്രക്കാർക്ക് ആശ്വാസം; കേരളത്തിലേക്ക് പ്രത്യേക ട്രെയിൻ സർവീസുകളുമായി റെയിൽവേ

ഓണയാത്രക്കാർക്ക് ആശ്വാസം; കേരളത്തിലേക്ക് പ്രത്യേക ട്രെയിൻ സർവീസുകളുമായി റെയിൽവേ

ഓണക്കാലത്തെ യാത്രാ തിരക്ക് പരിഗണിച്ച് ദക്ഷിണ റെയിൽവേ പ്രത്യേക ട്രെയിൻ സർവീസുകൾ പ്രഖ്യാപിച്ചു. ചെന്നൈ സെൻട്രലിനെയും കൊല്ലത്തെയും ബന്ധിപ്പിക്കുന്ന പ്രത്യേക ട്രെയിനുകളാണ് ഓഗസ്റ്റ് 13 മുതൽ സെപ്റ്റംബർ 6 വരെ സർവീസ് നടത്തുക. ഓണക്കാലത്ത് കേരളത്തിലേക്കുള്ള യാത്രക്കാരുടെ എണ്ണം വർധിക്കുന്ന സാഹചര്യത്തിലാണ് റെയിൽവേയുടെ പുതിയ തീരുമാനം.

ചെന്നൈ സെൻട്രൽ–കൊല്ലം പ്രത്യേക ട്രെയിൻ (ട്രെയിൻ നമ്പർ 06117) ഓഗസ്റ്റ് 13 മുതൽ എല്ലാ വ്യാഴാഴ്ചയും ശനിയാഴ്ചയും സർവീസ് നടത്തും. രാത്രി 11.50ന് ചെന്നൈ സെൻട്രലിൽ നിന്ന് പുറപ്പെടുന്ന ട്രെയിൻ അടുത്ത ദിവസം വൈകിട്ട് 4.20ന് കൊല്ലത്ത് എത്തിച്ചേരും.

ഇതിന്‍റെ മടക്ക സർവീസായ കൊല്ലം–ചെന്നൈ സെൻട്രൽ പ്രത്യേക ട്രെയിൻ (ട്രെയിൻ നമ്പർ 06118) ഓഗസ്റ്റ് 14 മുതൽ എല്ലാ വെള്ളിയാഴ്ചയും ഞായറാഴ്ചയും സർവീസ് നടത്തും. വൈകിട്ട് 6.45ന് കൊല്ലത്ത് നിന്ന് പുറപ്പെടുന്ന ട്രെയിൻ അടുത്ത ദിവസം രാവിലെ 11.35ന് ചെന്നൈ സെൻട്രലിൽ എത്തും. ജോളാർപേട്ട്, സേലം, ഈറോഡ്, തിരുപ്പൂർ, പോടനൂർ തുടങ്ങിയ സ്റ്റേഷനുകൾ വഴിയായിരിക്കും ഈ ട്രെയിൻ സർവീസ് നടത്തുക.

അതേസമയം, ഓണത്തോടനുബന്ധിച്ച് ബെംഗളൂരുവിൽ നിന്നുള്ള യാത്രക്കാർക്കായും പ്രത്യേക ട്രെയിൻ സർവീസ് പ്രഖ്യാപിച്ചിട്ടുണ്ട്. ഹുബ്ബള്ളി–കോട്ടയം റൂട്ടിലാണ് പ്രത്യേക സർവീസ് നടത്തുന്നത്. ഓഗസ്റ്റ് 25, 29 തീയതികളിൽ ഹുബ്ബള്ളിയിൽ നിന്ന് കോട്ടയത്തേക്കും ഓഗസ്റ്റ് 26, 30 തീയതികളിൽ കോട്ടയത്ത് നിന്ന് ഹുബ്ബള്ളിയിലേക്കുമാണ് സർവീസ്.

ഓണം പ്രമാണിച്ച് കേരളത്തിലേക്ക് 100ലധികം പ്രത്യേക ട്രെയിൻ സർവീസുകൾ നടത്തുമെന്ന് റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് നേരത്തെ അറിയിച്ചിരുന്നു. ഉത്സവകാലത്ത് ഉയരുന്ന യാത്രാ നിരക്കും ടിക്കറ്റ് ലഭ്യതയിലെ ബുദ്ധിമുട്ടുകളും പരിഗണിച്ചാണ് റെയിൽവേയുടെ നടപടി.

സാധാരണയായി ഓണം പോലുള്ള പ്രധാന ഉത്സവ സമയങ്ങളിൽ മാസങ്ങൾക്ക് മുൻപേ ടിക്കറ്റുകൾ വിറ്റുതീരുന്നതിനാൽ യാത്രക്കാർ വലിയ പ്രതിസന്ധി നേരിടാറുണ്ട്. ഈ സാഹചര്യം പരിഹരിക്കുന്നതിനായാണ് കൂടുതൽ പ്രത്യേക സർവീസുകൾ ഏർപ്പെടുത്തുന്നത്

Related articles

See all
Popular News

കനത്ത മഴയിൽ റെയിൽവേ ട്രാക്കിൽ മണ്ണിടിച്ചിൽ; കേരള-കർണാടക ട്രെയിൻ സർവീസുകൾ തടസ്സപ്പെട്ടു

Popular News

രാഹുൽ ഗാന്ധിക്കെതിരെ അധിക്ഷേപ പരാമർശം; ആർ. ശ്രീലേഖയ്ക്ക് ഒരു കോടി രൂപയുടെ വക്കീൽ നോട്ടീസ്

Popular News

നവരാത്രി തിരക്ക്; ബംഗളൂരുവിൽ നിന്ന് തിരുവനന്തപുരത്തേക്ക് പ്രത്യേക ട്രെയിൻ സർവീസ് പ്രഖ്യാപി...

Popular News

വിദേശയാത്ര ഇനി കൂടുതൽ എളുപ്പം; അന്താരാഷ്ട്ര യാത്രക്കാർക്ക് സൗജന്യ സിം ഓഫറുമായി എയർ ഇന്ത്യ

Save your stories

Sign in