Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Popular News

കനത്ത മഴയിൽ റെയിൽവേ ട്രാക്കിൽ മണ്ണിടിച്ചിൽ; കേരള-കർണാടക ട്രെയിൻ സർവീസുകൾ തടസ്സപ്പെട്ടു

കനത്ത മഴയിൽ റെയിൽവേ ട്രാക്കിൽ മണ്ണിടിച്ചിൽ; കേരള-കർണാടക ട്രെയിൻ സർവീസുകൾ തടസ്സപ്പെട്ടു

കോഴിക്കോട്: കനത്ത മഴയെ തുടർന്ന് റെയിൽവേ ട്രാക്കുകളിൽ മണ്ണിടിച്ചിൽ ഉണ്ടായതോടെ കേരള-കർണാടക മേഖലയിലെ നിരവധി ട്രെയിൻ സർവീസുകൾ തടസ്സപ്പെട്ടു. മംഗളൂരു ജംഗ്ഷൻ–യശ്വന്ത്പൂർ പാതയിൽ യെദകുമേരി, ശ്രീവാഗിലു സ്റ്റേഷനുകൾക്കിടയിലാണ് ശനിയാഴ്ച രാത്രി മണ്ണിടിച്ചിലുണ്ടായത്.

പാളത്തിലേക്ക് വൻതോതിൽ മണ്ണും കല്ലുകളും ഇടിഞ്ഞുവീണതിനെ തുടർന്ന് മംഗളൂരു–യശ്വന്ത്പൂർ റൂട്ടിലെ ഗതാഗതം പൂർണമായും തടസ്സപ്പെട്ടു. ബെംഗളൂരുവിൽ നിന്ന് പുറപ്പെട്ട കോഴിക്കോട് എക്സ്പ്രസ് (16511), കോഴിക്കോട് എക്സ്പ്രസ് (16512) എന്നിവ ഹസനിൽ യാത്ര അവസാനിപ്പിച്ചു.

വിജയപുര–മംഗളൂരു സെൻട്രൽ എക്സ്പ്രസ് ഹസനിലും, ബെംഗളൂരു–കാർവാർ എക്സ്പ്രസ് സക്ലേഷ്പുരയിലും യാത്ര അവസാനിപ്പിക്കേണ്ടിവന്നു. കോഴിക്കോട്–ബെംഗളൂരു എക്സ്പ്രസ് (16512) കബക പുത്തൂരിലും, മംഗളൂരു–വിജയപുര എക്സ്പ്രസ് (17378) സുബ്രഹ്മണ്യ റോഡിലും സർവീസ് അവസാനിപ്പിച്ചു.

മണ്ണിടിച്ചിലിനെ തുടർന്ന് മംഗളൂരു ജംഗ്ഷൻ–യശ്വന്ത്പൂർ എക്സ്പ്രസ് (16540), യശ്വന്ത്പൂർ–മംഗളൂരു ജംഗ്ഷൻ എക്സ്പ്രസ് (16575) എന്നീ സർവീസുകൾ റദ്ദാക്കി. ബെംഗളൂരുവിൽ നിന്ന് പുറപ്പെട്ട മുരുഡേശ്വർ എക്സ്പ്രസും (16585) ഹസനിൽ യാത്ര അവസാനിപ്പിച്ചു.

മണ്ണിടിച്ചിൽ ഉണ്ടായ ഉടൻ തന്നെ റെയിൽവേയുടെ പ്രത്യേക സംഘവും റിലീഫ് ട്രെയിനും സ്ഥലത്തെത്തി പുനരുദ്ധാരണ പ്രവർത്തനങ്ങൾ ആരംഭിച്ചു. എന്നാൽ മേഖലയിൽ തുടരുന്ന ശക്തമായ മഴ രക്ഷാപ്രവർത്തനങ്ങൾക്കും പാത പുനഃസ്ഥാപിക്കുന്നതിനും വെല്ലുവിളിയാകുകയാണ്.

കൂടുതൽ മണ്ണുമാന്തി യന്ത്രങ്ങളും തൊഴിലാളികളെയും വിന്യസിച്ച് റെയിൽപാത ഗതാഗതയോഗ്യമാക്കാനുള്ള ശ്രമങ്ങൾ അതിവേഗം പുരോഗമിക്കുകയാണെന്ന് റെയിൽവേ അറിയിച്ചു. മഴ തുടരുന്നതിനാൽ യാത്രക്കാർ ട്രെയിൻ സർവീസ് സംബന്ധിച്ച ഏറ്റവും പുതിയ വിവരങ്ങൾ പരിശോധിച്ച് യാത്ര ക്രമീകരിക്കണമെന്ന് അധികൃതർ നിർദേശിച്ചു.















Related articles

See all
Popular News

രാഹുൽ ഗാന്ധിക്കെതിരെ അധിക്ഷേപ പരാമർശം; ആർ. ശ്രീലേഖയ്ക്ക് ഒരു കോടി രൂപയുടെ വക്കീൽ നോട്ടീസ്

Popular News

നവരാത്രി തിരക്ക്; ബംഗളൂരുവിൽ നിന്ന് തിരുവനന്തപുരത്തേക്ക് പ്രത്യേക ട്രെയിൻ സർവീസ് പ്രഖ്യാപി...

Popular News

വിദേശയാത്ര ഇനി കൂടുതൽ എളുപ്പം; അന്താരാഷ്ട്ര യാത്രക്കാർക്ക് സൗജന്യ സിം ഓഫറുമായി എയർ ഇന്ത്യ

Popular News

കുട്ടനാടിന്റെ സൗന്ദര്യം കുറഞ്ഞ ചെലവിൽ ആസ്വദിക്കാം; ജലഗതാഗത വകുപ്പിന്റെ സൺസെറ്റ് ക്രൂയിസ് ബ...

Save your stories

Sign in