Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Popular News

ഐഎഎസ് ഉദ്യോഗസ്ഥരുടെ സസ്പെന്‍ഷന്‍ പിന്‍വലിച്ചു; എന്‍. പ്രശാന്തും ഡോ. ബി. അശോകും സര്‍വീസിലേക്ക് തിരികെയെത്തുന്നു

ഐഎഎസ് ഉദ്യോഗസ്ഥരുടെ സസ്പെന്‍ഷന്‍ പിന്‍വലിച്ചു; എന്‍. പ്രശാന്തും ഡോ. ബി. അശോകും സര്‍വീസിലേക്ക് തിരികെയെത്തുന്നു

തിരുവനന്തപുരം: ചീഫ് സെക്രട്ടറിയെയും മുന്‍ സര്‍ക്കാരിനെയും വിമര്‍ശിച്ചതിന്റെ പേരില്‍ സസ്പെന്‍ഷനിലായിരുന്ന മുതിര്‍ന്ന ഐഎഎസ് ഉദ്യോഗസ്ഥരായ ഡോ. ബി. അശോക്, എന്‍. പ്രശാന്ത് എന്നിവരുടെ സസ്പെന്‍ഷന്‍ സംസ്ഥാന സര്‍ക്കാര്‍ പിന്‍വലിച്ചു. ഇത് സംബന്ധിച്ച ഫയലില്‍ മുഖ്യമന്ത്രി വി.ഡി. സതീശന്‍ ഒപ്പുവെച്ചു.

ചീഫ് സെക്രട്ടറിയായിരുന്ന ഡോ. എ. ജയതിലകിനെ സോഷ്യല്‍ മീഡിയയിലൂടെ പരസ്യമായി വിമര്‍ശിച്ചതിനെ തുടര്‍ന്നാണ് എന്‍. പ്രശാന്തിനെതിരെ നടപടിയുണ്ടായത്. കഴിഞ്ഞ രണ്ടു വര്‍ഷമായി അദ്ദേഹം സസ്പെന്‍ഷനിലായിരുന്നു. മുന്‍ മുഖ്യമന്ത്രി പിണറായി വിജയനെയും മുന്‍ സര്‍ക്കാരിന്റെ നയങ്ങളെയും വിമര്‍ശിച്ച് മാധ്യമങ്ങള്‍ക്ക് അഭിമുഖം നല്‍കിയതിനാണ് ഡോ. ബി. അശോകിനെ സസ്പെന്‍ഡ് ചെയ്തത്. മുന്‍കൂര്‍ അനുവാദമില്ലാതെ മാധ്യമങ്ങളോട് സംസാരിച്ചു, സര്‍ക്കാരിന്റെ പ്രതിച്ഛായ മോശമാക്കി തുടങ്ങിയ കുറ്റങ്ങളാണ് അദ്ദേഹത്തിനെതിരെ ചുമത്തിയിരുന്നത്. ഒന്നര വര്‍ഷത്തോളമായി അശോകും സര്‍വീസിന് പുറത്തായിരുന്നു.

ഉദ്യോഗസ്ഥര്‍ക്കെതിരെയുള്ള സസ്പെന്‍ഷന്‍ നടപടി അനാവശ്യ നീട്ടിക്കൊണ്ടുപോകലാണെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് പുതിയ സര്‍ക്കാരിന്റെ തിരുത്തല്‍ നടപടി. നിലവില്‍ സംസ്ഥാനത്ത് കടുത്ത ഐഎഎസ് ഉദ്യോഗസ്ഥ ക്ഷാമം നേരിടുന്ന പശ്ചാത്തലത്തില്‍, യോഗ്യരായ രണ്ട് മുതിര്‍ന്ന ഉദ്യോഗസ്ഥരെ സര്‍വീസിന് പുറത്തുനിര്‍ത്തുന്നത് ഉചിതമല്ലെന്നും സര്‍ക്കാര്‍ വിലയിരുത്തി. ഇരുവരുടെയും പുതിയ പോസ്റ്റിങ് സംബന്ധിച്ച ഉത്തരവ് ഉടന്‍ പുറത്തിറങ്ങും.

Related articles

See all
Popular News

നെടുമ്പാശ്ശേരി കാർ അപകടക്കേസ്: പ്രതികളുടെ ജാമ്യാപേക്ഷയിൽ കോടതി നാളെ വിധി പറയും

Popular News

വ്യാജപ്രചരണം; DYFI ജില്ലാ സെക്രട്ടറിക്കെതിരെ ഡിജിപിക്ക് പരാതി നൽകി മന്ത്രി എം. ലിജു

Popular News

മാസപ്പടി കേസിൽ ഇഡി കുരുക്ക് മുറുകുന്നു; പിണറായി വിജയനെതിരെ പാർട്ടിക്കുള്ളിൽ പടയൊരുക്കം

Popular News

തോമസ് ഐസക്കിന്റെ '30,000 കോടി' വാദം തള്ളി മുഖ്യമന്ത്രി; 32,000 കോടിയുടെ കടബാധ്യതയിൽ മറുപടി...

Save your stories

Sign in