Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

കൊറോണ വാര്‍ഡുകളില്‍ സേവനമനുഷ്ഠിക്കുന്ന നഴ്സുമാർക്ക് കേരള ഹൗസ് തുറന്നുകൊടുക്കണം : രമേശ് ചെന്നിത്തല

കൊറോണ വാര്‍ഡുകളില്‍ സേവനമനുഷ്ഠിക്കുന്ന നഴ്സുമാർക്ക് കേരള ഹൗസ് തുറന്നുകൊടുക്കണം : രമേശ് ചെന്നിത്തല
തിരുവനന്തപുരം: ഡല്‍ഹിയില്‍ കൊറോണ വാര്‍ഡുകളില്‍ സേവനമനുഷ്ഠിക്കുന്ന നഴ്സുമാര്‍ക്ക് താമസിക്കാനായി ഡല്‍ഹി കേരളഹൗസ് വിട്ടുകൊടുക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല  മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടു.  നഴ്സുമാര്‍ക്ക്  താമസം, ഭക്ഷണം, ആരോഗ്യ പരിപാലനം എന്നിവ കേരളഹൗസില്‍ സൗജന്യമായി നല്‍കണമെന്ന് രമേശ് ചെന്നിത്തല കത്തില്‍ ആവശ്യപ്പെട്ടു. എല്‍.എന്‍.ജെ.പി ആശുപത്രിയിലെ നഴ്‌സുമാര്‍ അടക്കമുള്ളവര്‍ക്ക് ഡല്‍ഹിയിലെ ഗുജറാത്ത് ഭവനില്‍ താല്‍ക്കാലിക താമസം ഒരുക്കാനാണ് ഡല്‍ഹി ഭരണകൂടം തയാറെടുക്കുന്നത്. ഭൂരിഭാഗം നഴ്‌സ്മാർക്കും വീടുകളില്‍ പോയി മടങ്ങിവരാന്‍ വലിയ ബുദ്ധിമുട്ടാണ് ഇത് സൃഷ്ടിക്കുന്നത്.  ഡല്‍ഹിയില്‍ ഇതിനകം 12 നഴ്‌സുമാര്‍ക്ക് കൊറോണ ബാധ സ്ഥിരീകരിച്ചിട്ടുണ്ട്. കൊറോണ വാര്‍ഡില്‍ സേവനമനുഷ്ഠിക്കുന്ന നഴ്‌സുമാര്‍ക്ക് ജോലി കഴിഞ്ഞ് മടങ്ങിയെത്തിയാല്‍  ഐസൊലേഷന്‍ സൗകര്യം വേണം. അതിനായി അറ്റാച്ച്ഡ് ബാത്ത്റൂം സൗകര്യമുള്ള മുറികള്‍ കേരള ഹൗസില്‍ നിന്നും വിട്ടുനല്‍കണം.  അതോടൊപ്പം ജോലി ചെയ്യുന്നവര്‍ക്ക്  പേഴ്‌സണല്‍ പ്രൊട്ടക്ഷന്‍   ഉപകരണങ്ങള്‍ അടക്കമുള്ള സുരക്ഷാ സൗകര്യം ഉറപ്പ് വരുത്തണമെന്നും രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.

Related articles

See all
Popular News

കെട്ടിട നിർമ്മാണത്തിന് മുൻപ് ലക്ഷങ്ങളുടെ ഫർണിച്ചർ; പിണറായി സർക്കാർ ആയുർവേദ ആശുപത്രികളിൽ നട...

Popular News

സർക്കാർ ആശുപത്രികളിൽ തടസ്സമില്ലാതെ ചികിത്സ ഉറപ്പാക്കാൻ ആരോഗ്യവകുപ്പിന്റെ പുതിയ സർക്കുലർ പു...

Popular News

സംസ്ഥാനത്തിന്റെ പ്രതിപക്ഷ നേതൃപദവിയില്‍ അഴിമതിക്കാര്‍ കടിച്ചുതൂങ്ങുന്നത് കേരളത്തിന്റെ ജനാധ...

Popular News

നെന്മാറ ഇരട്ടക്കൊലപാതകം: കൊല്ലപ്പെട്ട സുധാകരന്റെ മകള്‍ക്ക് ജോലി ഉറപ്പുനല്‍കി ആഭ്യന്തര മന്ത...

Save your stories

Sign in