Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

ആത്മചൈതന്യത്തിന്റെ കരുത്തില്‍ വിശ്വാസികള്‍; കേരളത്തില്‍ ഇന്ന് ചെറിയ പെരുന്നാള്‍

ആത്മചൈതന്യത്തിന്റെ കരുത്തില്‍ വിശ്വാസികള്‍; കേരളത്തില്‍ ഇന്ന് ചെറിയ പെരുന്നാള്‍
മാന്നാര്‍: ഒരു മാസക്കാലം നീണ്ടുനിന്ന വ്രതാനുഷ്ഠാനത്തിന് വിരാമമിട്ട് സംസ്ഥാനത്ത് ഇന്ന് ചെറിയ പെരുന്നാള്‍ (ഈദുല്‍ ഫിത്വര്‍). ഹിജ്‌റ വര്‍ഷത്തിലെ പത്താം മാസമായ ശവ്വാലിന്റെ ആദ്യ ദിനത്തില്‍, ആത്മീയ ചൈതന്യവും സഹോദര്യവും വിളംബരം ചെയ്താണ് വിശ്വാസികള്‍ ആഘോഷങ്ങളില്‍ പങ്കുചേരുന്നത്. ഇന്നലെ ശവ്വാല്‍ മാസപ്പിറവി ദൃശ്യമായതോടെയാണ് പെരുന്നാള്‍ പ്രഖ്യാപനം വന്നത്. ഇത്തവണ 29 റമദാന്‍ പൂര്‍ത്തിയാക്കിയാണ് വിശ്വാസികള്‍ ഈദിലേക്ക് കടക്കുന്നത്. അന്നപാനീയങ്ങള്‍ ഉപേക്ഷിച്ചും പ്രാര്‍ത്ഥനകളില്‍ മുഴുകിയും പാവപ്പെട്ടവരെ സഹായിച്ചും നേടിയെടുത്ത ആത്മനിയന്ത്രണത്തിന്റെ കരുത്തിലാണ് വിശ്വാസികള്‍ ഈദ് ആഘോഷിക്കുന്നത്. പുതിയ വസ്ത്രങ്ങളണിഞ്ഞും മധുരം പങ്കുവെച്ചും ബന്ധുക്കളെ സന്ദര്‍ശിച്ചും സൗഹൃദങ്ങള്‍ പുതുക്കിയും നാടെങ്ങും പെരുന്നാള്‍ ആഘോഷങ്ങള്‍ നടക്കും. ഫിത്വര്‍ സക്കാത്തിലൂടെ നിരാലംബരായവര്‍ക്കും സുഭിക്ഷത ഉറപ്പാക്കുന്ന മഹത്തായ സന്ദേശമാണ് ഈ ദിനം പകരുന്നത്. പെരുന്നാള്‍ ഒരു സാമൂഹിക വിപ്ലവമാണെന്നും ആരും പട്ടിണി കിടക്കാത്ത സുഭിക്ഷമായ ഒരു ലോകമാണ് ലക്ഷ്യമെന്നും പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍ സന്ദേശത്തില്‍ പറഞ്ഞു. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ യുദ്ധക്കെടുതി അനുഭവിക്കുന്നവര്‍ക്കായി പ്രാര്‍ത്ഥിക്കണമെന്നും അദ്ദേഹം വിശ്വാസികളെ ഓര്‍മ്മിപ്പിച്ചു. പശ്ചിമേഷ്യയിലെ യുദ്ധസാഹചര്യത്തില്‍ ലോക സമാധാനത്തിനായി പള്ളികളില്‍ പ്രത്യേക പ്രാര്‍ത്ഥനകള്‍ നടക്കും. പ്രവാസികളടക്കം അനുഭവിക്കുന്ന പ്രയാസങ്ങളില്‍ അവര്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചും പ്രാര്‍ത്ഥനാനിര്‍ഭരമായുമാണ് ഇത്തവണത്തെ പെരുന്നാള്‍ കടന്നുപോകുന്നത്.

Related articles

See all
Popular News

'ഐ ലവ് സി എം' ,മുഖ്യമന്ത്രിക്ക് മുത്തം നൽകി അസമിലെ ആരാധകൻ

Popular News

ബേക്കറി വഴിയുള്ള ഹോര്‍ട്ടി വൈന്‍ വില്‍പ്പന: അനുമതി റദ്ദാക്കി, ഉദ്യോഗസ്ഥനെതിരെ കര്‍ശന നടപട...

Popular News

എസി റോഡ് നിർമ്മാണത്തിൽ വിജിലൻസ് അന്വേഷണം വേണം; 647 കോടി ചെലവായത് വിശ്വസനീയമല്ലെന്ന് മന്ത്ര...

Popular News

കോവളത്ത് സ്പായിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്ക് നേരെ ലൈംഗികാതിക്രമം; രണ്ടുപേർ പിടിയിൽ

Save your stories

Sign in