Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Sports

പുതുവത്സരം വിജയാഘോഷമാക്കി കേരള ബ്ലാസ്റ്റേഴ്‌സ്; ഹൈദരാബാദ് എഫ്‌സിയെ കീഴടക്കിയത് ഒന്നിനെതിരെ അഞ്ച് ഗോളുകൾക്ക്

പുതുവത്സരം വിജയാഘോഷമാക്കി കേരള ബ്ലാസ്റ്റേഴ്‌സ്; ഹൈദരാബാദ് എഫ്‌സിയെ കീഴടക്കിയത് ഒന്നിനെതിരെ അഞ്ച് ഗോളുകൾക്ക്
പുതുവത്സരം ആഘോഷമാക്കി കേരള ബ്ലാസ്റ്റേഴ്‌സ്. ഹൈദരാബാദ് എഫ്‌സിയെ ഒന്നിനെതിരെ അഞ്ച് ഗോളുകൾക്ക് കീഴടക്കി കേരളം സ്വന്തം മൈതാനത്ത് പുതുവർഷം ആഘോഷിച്ചു. മത്സരത്തിൻറെ 14-ആം മിനിറ്റിൽ ലീഡ് വഴങ്ങിയശേഷമാണ് കേരളം തിരിച്ചടിച്ചത്. ബ്ലാസ്റ്റേഴ്‌സ് നായകൻ ബർത്തലോമിയോ ഓഗ്‌ബെച്ചെയുടെ ഇരട്ടഗോളുകളാണ് കേരളത്തിന് മിന്നും വിജയം സമ്മാനിച്ചത്. 33 മിനിറ്റിൽ തന്നെ ഓഗ്‌ബെച്ചെ കേരളത്തെ സമനിലയിൽ എത്തിച്ചു. 39-ാം മിനിറ്റിൽ വ്‌ലാൽകോ ദ്രൊബറോവിലൂടെ കേരളം ലീഡ് ഉയർത്തി. റാഫേൽ മെസ്സി ബൗളി 45-ാം മിനിറ്റിലും സെയ്ത്യാസെൻ സിംഗ് 59-ാം മിനിറ്റിലും ലക്ഷ്യം കണ്ടു. 75-ആം മിനിറ്റിലായിരുന്നു ഓഗ്‌ബെച്ചെയുടെ രണ്ടാം ഗോൾ പിറന്നത്. ബോബോയാണ് ഹൈദരാബാദിൻറെ ഏകഗോൾ നേടിയത്. സീസണിൽ ബ്ലാസ്റ്റേഴ്‌സിൻറെ രണ്ടാം ജയമാണ് ഇത്. പോയിൻറ് പട്ടികയിൽ ഏഴാം സ്ഥാനത്താണ് കേരളം.

Related articles

See all
Popular News

അർഷ്ദീപ് സിംഗിന് പരുക്ക് ; നാല് വർഷത്തെ കാത്തിരിപ്പിനൊടുവിൽ തിരിച്ചുവരവ്,ഭുവനേശ്വർ കുമാർ ഇ...

Popular News

ഒരു വർഷം ഏറ്റവും കൂടുതൽ സിക്സറുകൾ; പുതിയ റെക്കോഡുമായി അഭിഷേക് ശർമ

Popular News

അന്താരാഷ്ട്ര ടി20യിൽ സിക്സുകളുടെ സെഞ്ചുറി പൂർത്തിയാക്കി വെസ്റ്റിൻഡീസിനെതിരെ വെടിക്കെട്ട് ബ...

Popular News

വിൻഡീസിനെതിരെ പരമ്പര ലക്ഷ്യമിട്ട് ഇന്ത്യ; നാലാം ടി-20 ഇന്ന് ഹൈദരാബാദിൽ

Save your stories

Sign in