Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

India

'രേഖകള്‍ സൂക്ഷിച്ചുവെച്ചോളൂ, പൗരത്വം തെളിയിക്കാന്‍ ഇനിയും കാണിക്കേണ്ടിവരും': മുസ്‌ലിം വനിതകളെ അപമാനിച്ചും ഭീഷണിപ്പെടുത്തിയും ബി.ജെ.പി

'രേഖകള്‍ സൂക്ഷിച്ചുവെച്ചോളൂ, പൗരത്വം തെളിയിക്കാന്‍ ഇനിയും കാണിക്കേണ്ടിവരും': മുസ്‌ലിം വനിതകളെ അപമാനിച്ചും ഭീഷണിപ്പെടുത്തിയും ബി.ജെ.പി
ബംഗളുരു / ന്യൂഡല്‍ഹി : ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പിനെ തങ്ങളുടെ ഐ.ഡി കാർഡ് ഉയർത്തിക്കാട്ടുന്ന മുസ്‌ലിം സ്ത്രീകളുടെ വീഡിയോ ട്വീറ്റ് ചെയ്ത് ഭീഷണിയുമായി ബി.ജെ.പി. വോട്ട് ചെയ്യാന്‍ കാത്തുനില്‍ക്കുന്ന സ്ത്രീകളെ അപമാനിച്ചുകൊണ്ട് കർണാടക ബി.ജെ.പിയാണ് തങ്ങളുടെ ഔദ്യോഗിക  ഔദ്യോഗിക ട്വിറ്റർ അക്കൌണ്ടിലൂടെ ഭീഷണി സന്ദേശം ട്വീറ്റ് ചെയ്തത്. 'രേഖകള്‍ ഞങ്ങള്‍ കാണിക്കില്ല !!! നിങ്ങളുടെ എല്ലാ രേഖകളും സൂക്ഷിച്ചുവെച്ചോളൂ... ദേശീയ ജനസംഖ്യാ രജിസ്റ്റർ  (എന്‍.പി.ആര്‍) വരുമ്പോള്‍ ഇതൊക്കെ വീണ്ടും കാണിക്കേണ്ടി വരും' - കർണാടക ബി.ജെ.പി ട്വിറ്ററില്‍ കുറിച്ചു. പോളിംഗ് ബൂത്തിന് പുറത്ത് വോട്ട് ചെയ്യാനായി നില്‍ക്കവേ തിരിച്ചറിയല്‍ കാര്‍ഡ് കാണിക്കുന്ന മുസ്‌ലീം വനിതകളുടെ വീഡിയോ ഷെയര്‍ ചെയ്തുകൊണ്ടായിരുന്നു ബി.ജെ.പിയുടെ ഭീഷണിയും പരിഹാസവും കലർന്ന സന്ദേശം. പൗരത്വം തെളിയിക്കാനായി ഒരു രേഖയും കാണിക്കാന്‍ തങ്ങള്‍ തയാറല്ല എന്ന പ്രതിഷേധക്കാരുടെ നിലപാടിനെ പരിഹസിച്ചുകൊണ്ടാണ് ബി.ജെ.പി ട്വീറ്റ് ചെയ്തത്. രേഖകള്‍ കാണിക്കില്ലെന്ന് പറഞ്ഞവര്‍ ഇപ്പോള്‍ രേഖ കാണിക്കുകയാണെന്നും, പൗരത്വം തെളിയിക്കാന്‍ അവര്‍ക്ക് വീണ്ടും രേഖകള്‍ കാണിക്കേണ്ടി വരുമെന്ന ഭീഷണിയും ട്വിറ്റർ സന്ദേശത്തിലുണ്ട്. ബി.ജെ.പിയുടെ ഭീഷണിക്കെതിരെ സമൂഹമാധ്യമങ്ങളില്‍ ഉള്‍പ്പെടെ വിമർശനം ഉയരുന്നുണ്ട്. https://twitter.com/BJP4Karnataka/status/1226041895274500096

Related articles

See all
Popular News

അരുണാചലിൽ പട്രോളിങ് സംഘത്തിന് നേരെ തീവ്രവാദി ആക്രമണം; അസം റൈഫിൾസ് ജവാന് വീരമൃത്യു

Popular News

'ചോദ്യം ചെയ്യുന്നവരെ അടിച്ചമർത്തുന്നു'; ദളിത് യുവാവ് ആത്മഹത്യ ചെയ്ത സംഭവത്തിൽ പഞ്ചാബ് സർക...

Popular News

‘ഇതൊരു തുടക്കം മാത്രം, നീതിയിലേക്കുള്ള ആദ്യ ചുവടുവെപ്പ്’: ഡൽഹി പൊലീസിന്റെ എഫ്.ഐ.ആറിന് പിന്...

Popular News

രാഹുലിന്റെ സര്‍ജിക്കല്‍ സ്‌ട്രൈക്കില്‍ മുട്ടുമടക്കി ഡല്‍ഹി പോലീസ്; പെല്ലറ്റ് ആക്രമണത്തില്...

Save your stories

Sign in