Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

വനിതാമതില്‍ സമൂഹത്തില്‍ ചേരിതിരിവുകള്‍ സൃഷ്ടിക്കും: വിമര്‍ശനവുമായി കെ.സി.ബി.സി

വനിതാമതില്‍ സമൂഹത്തില്‍ ചേരിതിരിവുകള്‍ സൃഷ്ടിക്കും: വിമര്‍ശനവുമായി കെ.സി.ബി.സി
കൊച്ചി: സര്‍ക്കാര്‍ പിന്തുണയോടെ നടത്തുന്ന വനിതാമതിലുമായി ബന്ധപ്പെട്ട് സമൂഹത്തില്‍ ആരോഗ്യകരമല്ലാത്ത ചേരിതിരിവുകള്‍ സൃഷടിക്കുന്നത് ഒട്ടും അഭികാമ്യമല്ലെന്ന കെ.സി.ബി.സി. പ്രളയത്തിന്റെ പശ്ചാത്തലത്തില്‍ നവകേരള നിര്‍മിതിയെപ്പറ്റി ഗൗരവമായ ആലോചനകളും കൂട്ടായ പരിശ്രമങ്ങളും ഉണ്ടാകേണ്ട സമയത്ത് രാഷട്രീയലക്ഷ്യം െവച്ചുള്ള വിഭാഗീയ നീക്കങ്ങള്‍ ഒഴിവാക്കേണ്ടതാണ്. കേരള നവോത്ഥാനത്തിന്റെ പിതൃത്വം ഏതെങ്കിലും സമുദായമോ സംഘടനകളോ അവകാശപ്പെടുന്നത് ചരിത്രപരമായി ശരിയായിരിക്കുകയില്ല. നവോത്ഥാനത്തിലേക്കും ആധുനിക കേരളസമൂഹത്തിന്റെ ആവിര്‍ഭാവത്തിലേക്കും നയിച്ച സാംസകാരികവും സാമൂഹികവുമായ നിരവധി ഘടകങ്ങളുണ്ട്. അത്തരം ഘടകങ്ങളെ പ്രദാനം ചെയ്തതില്‍ ഹിന്ദു-ക്രിസത്യന്‍-ഇസ്ലാം മതദര്‍ശനങ്ങളും മതപ്രചാരണ സംരംഭങ്ങളും സുപ്രധാന പങ്കുവഹിച്ചിട്ടുണ്ട്. അവര്‍ നടത്തിയ സാംസകാരികവും വിദ്യാഭ്യാസപരവുമായ പ്രവര്‍ത്തനങ്ങളോടും നവീന മൂല്യങ്ങളോടുമുള്ള പ്രതികരണവും അവയെ സ്വാംശീകരിക്കാനുള്ള പരിശ്രമവുമാണ് കേരളത്തിന്റെ സാമൂഹിക നവോത്ഥാനത്തിന കളമൊരുക്കിയത്. നവോത്ഥാനത്തിന്റെ പ്രണേതാക്കളും പ്രചാരകരുമായി ചിലരെ വാഴിക്കുകയും നവോത്ഥാനമൂല്യങ്ങളുടെ അവകാശികളായി ചിലരെ ചിത്രീകരിക്കുകയും ചെയ്യുന്നത്, രാഷട്രീയമായി ചില്ലറ ഗുണം ചെയ്‌തേക്കാമെങ്കിലും സമൂഹത്തിന പൊതുവെ, അത് തെറ്റായ സന്ദേശം നല്‍കുമെന്നും കെ.സി.ബി.സി ഡെപ്യൂട്ടി സെക്രട്ടറി ജനറലും ഔദ്യോഗിക വകതാവുമായ ഫാ. വര്‍ഗീസ വള്ളിക്കാട്ട് പ്രസതാവനയില്‍ പറഞ്ഞു.

Related articles

See all
Popular News

വടക്കന്‍ ജില്ലകളില്‍ ശക്തമായ മഴയ്ക്ക് സാധ്യത; മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര...

Popular News

ശബരിമല മേൽശാന്തിയായി അരീക്കര സുബ്രഹ്മണ്യൻ നമ്പൂതിരിയെ തിരഞ്ഞെടുത്തു, മാളികപ്പുറം മേൽശാന്തി...

Popular News

സി.പി.എം കണ്ണൂർ വിപുലീകൃത ജില്ലാ കമ്മിറ്റിക്ക് ഇന്ന് തുടക്കം; തുടർച്ചയായ തോൽവികളും മാസപ്പട...

Popular News

ഉദ്ഘാടനത്തിനൊരുങ്ങി മാക്കേക്കടവ്-നേരേകടവ് പാലം; മുഖ്യമന്ത്രി വി.ഡി സതീശന്‍ ഇന്ന് നാടിന് സ...

Save your stories

Sign in