Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Popular News

ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ വാട്ടര്‍ ഡിസ്‌പെന്‍സര്‍ യൂണിറ്റുകള്‍; മാതൃകാപരമായ ചുവടുവെപ്പുമായി കെ.സി.എ

ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ വാട്ടര്‍ ഡിസ്‌പെന്‍സര്‍ യൂണിറ്റുകള്‍; മാതൃകാപരമായ ചുവടുവെപ്പുമായി കെ.സി.എ

തിരുവനന്തപുരം: കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തിലെത്തുന്ന കായികപ്രേമികള്‍ക്ക് ഇനി സൗജന്യമായി ശുദ്ധജലം ലഭിക്കും. കാണികള്‍ക്കായി സ്റ്റേഡിയത്തിന്റെ വിവിധ ഭാഗങ്ങളില്‍ കേരള ക്രിക്കറ്റ് അസോസിയേഷന്‍ വാട്ടര്‍ ഡിസ്‌പെന്‍സര്‍ യൂണിറ്റുകള്‍ സ്ഥാപിച്ചു. കേരള ക്രിക്കറ്റ് ലീഗ് ഫൈനല്‍ പോരാട്ട ദിനത്തിലായിരുന്നു ഈ മാതൃകാ പദ്ധതിയുടെ ഉദ്ഘാടനം.

വാട്ടര്‍ ഡിസ്‌പെന്‍സറുകളുടെ ഔദ്യോഗിക ഉദ്ഘാടനം തിരുവനന്തപുരം മേയര്‍ അഡ്വ. വി.വി. രാജേഷ് നിര്‍വഹിച്ചു. കായികപ്രേമികള്‍ക്ക് മികച്ച സ്റ്റേഡിയം അനുഭവം സമ്മാനിക്കുന്നതിനൊപ്പം അടിസ്ഥാന സൗകര്യങ്ങള്‍ മെച്ചപ്പെടുത്തുന്നതില്‍ കെ.സി.എ കാണിക്കുന്ന കരുതലിനെ മേയര്‍ ചടങ്ങില്‍ പ്രശംസിച്ചു.

കായികതാരങ്ങള്‍ക്കൊപ്പം തന്നെ കാണികളുടെയും ക്ഷേമം ഉറപ്പാക്കേണ്ടത് തങ്ങളുടെ ഉത്തരവാദിത്തമാണെന്ന് കെ.സി.എ ഭാരവാഹികള്‍ വ്യക്തമാക്കി. വാട്ടര്‍ ഡിസ്‌പെന്‍സറുകള്‍ തടസ്സമില്ലാതെ പ്രവര്‍ത്തിക്കുന്നുണ്ടെന്ന് ഉറപ്പാക്കാന്‍ പ്രത്യേക വോളന്റിയര്‍മാരെയും ജീവനക്കാരെയും ചുമതലപ്പെടുത്തിയിട്ടുണ്ട്. ചടങ്ങില്‍ കെ.സി.എ പ്രസിഡന്റ് അഡ്വ. ശ്രീജിത്ത് വി. നായര്‍, സെക്രട്ടറി വിനോദ് എസ്. കുമാര്‍, സി.എഫ്.ഒയും സി.ഇ.ഒയുമായ മിനു ചിദംബരം തുടങ്ങിയവര്‍ പങ്കെടുത്തു.

കെ.സി.എല്‍ ഫൈനല്‍ കാണാന്‍ സ്റ്റേഡിയത്തിലെത്തിയ 28,000-ത്തോളം കാണികള്‍ക്ക് പദ്ധതി ഏറെ പ്രയോജനപ്പെട്ടു. സെപ്റ്റംബര്‍ 27-ന് ഗ്രീന്‍ഫീല്‍ഡില്‍ നടക്കുന്ന ഇന്ത്യ - വെസ്റ്റ് ഇന്‍ഡീസ് അന്താരാഷ്ട്ര മത്സരം കാണാനെത്തുന്ന ആയിരക്കണക്കിന് കാണികള്‍ക്കും ഈ സൗകര്യം വലിയ ആശ്വാസമാകും.

Related articles

See all
Popular News

മാസപ്പടിയിലെ ഇ.ഡി നീക്കം: പിണറായിയെ ചോദ്യം ചെയ്യാനൊരുങ്ങവെ സി.പി.എമ്മിൽ ആശങ്കയും അമർഷവും

Popular News

'പിണറായി സർക്കാരിനെ തിരുത്താന്‍ പാർട്ടിക്കായില്ല; എം.വി ഗോവിന്ദന് ഔചിത്യ ബോധമില്ല': കൊല്ലം...

Popular News

നെടുമ്പാശ്ശേരി കാർ അപകടക്കേസ്: പ്രതികളുടെ ജാമ്യാപേക്ഷയിൽ കോടതി നാളെ വിധി പറയും

Popular News

വ്യാജപ്രചരണം; DYFI ജില്ലാ സെക്രട്ടറിക്കെതിരെ ഡിജിപിക്ക് പരാതി നൽകി മന്ത്രി എം. ലിജു

Save your stories

Sign in