Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

രാഹുല്‍ ഗാന്ധി കാണിച്ചത് രാജ്യത്തിന് മാതൃക: കെസി വേണുഗോപാല്‍

രാഹുല്‍ ഗാന്ധി കാണിച്ചത് രാജ്യത്തിന് മാതൃക: കെസി വേണുഗോപാല്‍
രാഹുല്‍ ഗാന്ധി കാണിച്ചത് മാതൃകയെന്ന് എ.ഐ.സി.സി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാല്‍. പ്രവര്‍ത്തക സമിതി ഉടച്ചു വര്‍ക്കണ്ടതാണ്. വളരെ വൈകാതെ തീരുമാനം ഉണ്ടാകും. അധികാര സ്ഥാനങ്ങള്‍ കടിച്ചു തൂങ്ങാനുള്ളതല്ലെന്നു കാണിക്കാന്‍ കൂടിയുള്ള സന്ദേശമായി രാഹുലിന്റെ രാജി. പാര്‍ട്ടിയില്‍ അടിമുടി മാറ്റങ്ങള്‍ ഉണ്ടാകും .കേരളത്തിലെ കാര്യം പറയുന്നില്ല. പ്രവര്‍ത്തക സമിതി ഉടന്‍ വിളിച്ചു ചേര്‍ത്ത് ദേശീയ തലത്തില്‍ പുത്തനുണര്‍വ് ഉണ്ടാക്കുക ലക്ഷ്യമെന്നും കെ.സി വേണുഗോപാല്‍ കണ്ണൂരില്‍ മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു. രാഹുല്‍ ഗാന്ധി ഇന്നലെയാണ് കോണ്‍ഗ്രസ് അധ്യക്ഷസ്ഥാനം ഒഴിഞ്ഞത്. അതേസമയം, ബിജെപിക്കെതിരേയുള്ള പോരാട്ടം പതിന്‍മടങ്ങ് ശക്തിയോടെ തുടരുമെന്നു രാഹുല്‍ വ്യക്തമാക്കിയിരുന്നു. ഇന്ത്യയെന്ന ആശയത്തെ നിരസിക്കുന്നതാണ് ബി.ജെ.പിയുടെ ആശയസംഹിത. നമ്മുടെ ഭരണഘടനയ്ക്കു മേലുള്ള കടന്നാക്രമണം രാജ്യത്തിന്റെ തനതുഘടനയെ തന്നെ ഇല്ലാതാക്കാനാണ്. അതുകൊണ്ടുതന്നെ പോരാട്ടത്തില്‍നിന്നു പിന്നോട്ടില്ലെന്നും രാഹുല്‍ വ്യക്തമാക്കി.

Related articles

See all
Popular News

'ഐ ലവ് സി എം' ,മുഖ്യമന്ത്രിക്ക് മുത്തം നൽകി അസമിലെ ആരാധകൻ

Popular News

സംസ്ഥാനത്ത് തുലാവർഷം കനക്കുന്നു; ഒക്ടോബർ 22 വരെ വിവിധ ജില്ലകളിൽ യെല്ലോ അലർട്ട്, ഇടിമിന്നൽ...

Popular News

ബേക്കറി വഴിയുള്ള ഹോര്‍ട്ടി വൈന്‍ വില്‍പ്പന: അനുമതി റദ്ദാക്കി, ഉദ്യോഗസ്ഥനെതിരെ കര്‍ശന നടപട...

Popular News

എസി റോഡ് നിർമ്മാണത്തിൽ വിജിലൻസ് അന്വേഷണം വേണം; 647 കോടി ചെലവായത് വിശ്വസനീയമല്ലെന്ന് മന്ത്ര...

Save your stories

Sign in