Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Popular News

'പുരോഗമന ആശയങ്ങളും ജനക്ഷേമപദ്ധതികളും കോര്‍ത്തിണക്കിയ ജനപ്രിയ ബജറ്റ്'; യു.ഡി.എഫ് സര്‍ക്കാരിനെ അഭിനന്ദിച്ച് കെ.സി വേണുഗോപാല്‍ എം.പി

'പുരോഗമന ആശയങ്ങളും ജനക്ഷേമപദ്ധതികളും കോര്‍ത്തിണക്കിയ ജനപ്രിയ ബജറ്റ്'; യു.ഡി.എഫ് സര്‍ക്കാരിനെ അഭിനന്ദിച്ച് കെ.സി വേണുഗോപാല്‍ എം.പി

തിരുവനന്തപുരം: കടുത്ത സാമ്പത്തിക പ്രതിസന്ധിക്കിടയിലും ചുരുങ്ങിയ സമയത്തിനുള്ളില്‍ പുരോഗമന ആശയങ്ങളും ജനക്ഷേമ പദ്ധതികളും കോര്‍ത്തിണക്കിയ ജനപ്രിയ ബജറ്റാണ് യു.ഡി.എഫ് അവതരിപ്പിച്ചതെന്ന് എ.ഐ.സി.സി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാല്‍ എംപി. ഒട്ടുമിക്ക ജനവിഭാഗങ്ങളെയും മേഖലകളെയും സ്പര്‍ശിച്ചു പോകാന്‍ ബജറ്റിലൂടെ സര്‍ക്കാരിന് സാധിച്ചിട്ടുണ്ടെന്നും വേണുഗോപാല്‍ പറഞ്ഞു.

കഴിഞ്ഞ ഇടതു സര്‍ക്കാര്‍ പത്തുവര്‍ഷം നീതി നിഷേധിച്ചവരെയും തമസ്‌കരിച്ചവരെയും ചേര്‍ത്തുനിര്‍ത്താന്‍ ഈ ബജറ്റിന് കഴിഞ്ഞിട്ടുണ്ട്. താറുമാറായി കിടക്കുന്ന കാര്‍ഷികം, ആരോഗ്യം, വിദ്യാഭ്യാസം, വ്യവസായം, ഫിഷറീസ് ഉള്‍പ്പെടെയുള്ള മേഖലകള്‍ക്ക് പുതിയ ദിശാബോധം നല്‍കിയ ഒട്ടനവധി പ്രഖ്യാപനങ്ങളാണ് ബജറ്റിലുള്ളത്. കേരളത്തിന്റെ വികസനത്തിന് വേഗത കൂട്ടുന്ന നിരവധി നൂതന ആശയങ്ങളാണ് ബജറ്റില്‍ മുന്നോട്ടുവെച്ചിട്ടുള്ളതെന്ന് അഭിപ്രായപ്പെട്ട വേണുഗോപാല്‍, ഗ്ലോബല്‍ ജോബ് വാച്ച് ടവര്‍, ട്രൈബല്‍ സര്‍വകലാശാല, ഗ്ലോബല്‍ ഫര്‍ണിച്ചര്‍ ക്ലബ്ബ്, ഗോള്‍ഡ് ക്ലബ്ബ് എന്നിവ ഇതിന് ഉദാഹരണങ്ങളായി ചൂണ്ടിക്കാട്ടി.

റാഗിംഗിനിടയില്‍ കൊല്ലപ്പെട്ട സിദ്ധാര്‍ത്ഥന്റെ പേരില്‍ റാഗിംഗ് തടയാനുള്ള നിയമവും ആപ്പും കൊണ്ടുവരാന്‍ തീരുമാനിച്ചതും, ജവഹര്‍ലാല്‍ നെഹ്‌റു സെന്റര്‍ ഫോര്‍ സയന്റിഫിക് ടെമ്പര്‍ സ്ഥാപിക്കുന്നതും ബജറ്റിന്റെ പുരോഗമന സ്വഭാവം വ്യക്തമാക്കുന്നു. കേരളം ഏറെക്കാലമായി കാത്തിരിക്കുന്ന തിരുവനന്തപുരം, കോഴിക്കോട് ലൈറ്റ് മെട്രോ പദ്ധതികള്‍ക്ക് ബജറ്റില്‍ നല്‍കിയ പ്രാധാന്യം സ്വാഗതാര്‍ഹമാണെന്നും വേണുഗോപാല്‍ എംപി പറഞ്ഞു.

യു.ഡി.എഫ് ജനങ്ങള്‍ക്ക് വാഗ്ദാനം ചെയ്ത ഇന്ദിരാ ഗ്യാരന്റികള്‍ക്ക് ബജറ്റില്‍ മികച്ച തുടക്കം ലഭിച്ചതില്‍ ഏറെ ആഹ്ലാദമുണ്ടെന്ന് പറഞ്ഞ വേണുഗോപാല്‍ ആശുപത്രിവാസവും ചികിത്സാ ചെലവും ജനങ്ങള്‍ക്ക് വലിയ ഭാരമായി മാറിയ സാഹചര്യത്തില്‍ ബജറ്റില്‍ വകകൊള്ളിച്ച 'ഉമ്മന്‍ ചാണ്ടി ഇന്‍ഷുറന്‍സ് പദ്ധതി' സാധാരണക്കാര്‍ക്ക് വലിയ ആശ്വാസമാകുമെന്ന് കൂട്ടിച്ചേര്‍ത്തു. കെ.എസ്.ആര്‍.ടി.സി ബസുകളില്‍ സ്ത്രീകള്‍ക്കും ട്രാന്‍സ്‌ജെന്‍ഡേഴ്‌സിനും സൗജന്യയാത്ര അനുവദിച്ചും, പ്രത്യേക വയോജനക്ഷേമ വകുപ്പ് ആരംഭിച്ചും ഇന്ദിരാ ഗ്യാരന്റികള്‍ സര്‍ക്കാര്‍ സാക്ഷാത്കരിക്കുകയാണ്. ഗ്യാരന്റിയിലെ മറ്റിനങ്ങളും വൈകാതെ തന്നെ സഫലമാകുമെന്ന് പ്രതീക്ഷിക്കുന്നതായും അദ്ദേഹം പറഞ്ഞു.

സര്‍ക്കാര്‍ ജീവനക്കാര്‍, പെന്‍ഷന്‍കാര്‍ തുടങ്ങിയവര്‍ ഉള്‍പ്പെടെയുള്ളവരുടെ പ്രശ്നങ്ങള്‍ ഇനിയും പരിഹരിക്കാനുണ്ട്. അവരെയൊക്കെ വരുംദിവസങ്ങളില്‍ പരിഗണിച്ചും, ബജറ്റില്‍ പ്രഖ്യാപിച്ച പദ്ധതികളെല്ലാം സമയബന്ധിതമായി നടപ്പാക്കിയും ജനങ്ങളുടെ അഭിലാഷങ്ങള്‍ പൂര്‍ണ്ണമായി സഫലീകരിക്കാന്‍ സര്‍ക്കാരിന് സാധിക്കട്ടെയെന്ന് കെ.സി വേണുഗോപാല്‍ എം.പി ആശംസിച്ചു.

Related articles

See all
Popular News

"കയ്യേറ്റക്കാരും കുടിയേറ്റക്കാരും ഒന്നല്ല, ചിന്നക്കനാലിലെ കയ്യേറ്റക്കാരെ സംരക്ഷിക്കില്ല":...

Popular News

"മടിയിൽ കനമില്ലെങ്കിൽ പിണറായിക്ക് എന്തിന് വെപ്രാളം?: അന്വേഷണവും വിചാരണയും നേരിടാൻ പിണറായി...

Popular News

കിഫ്ബിയുടെ ചിറകരിയാൻ സർക്കാർ: വിദഗ്ധ സമിതി റിപ്പോർട്ട് മുഖ്യമന്ത്രി നിയമസഭയുടെ മേശപ്പുറത്ത...

Popular News

വേമ്പനാട്ട് കായലിലെ നീരൊഴുക്ക് തടസ്സം: ശാസ്ത്രീയ പദ്ധതികൾ സമയബന്ധിതമായി നടപ്പാക്കുമെന്ന് മ...

Save your stories

Sign in