Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

'നേരിനൊപ്പം: പോരാട്ടങ്ങള്‍ നിലപാടുകള്‍': ലോക പുസ്തക ദിനത്തില്‍ വായനക്കാര്‍ക്കായി കെ സി വേണുഗോപാലിന്റെ പുസ്തകം

'നേരിനൊപ്പം: പോരാട്ടങ്ങള്‍ നിലപാടുകള്‍': ലോക പുസ്തക ദിനത്തില്‍ വായനക്കാര്‍ക്കായി കെ സി വേണുഗോപാലിന്റെ പുസ്തകം
ലോക പുസ്തകദിനത്തില്‍ വായനക്കാര്‍ക്കായി തന്റെ പുതിയ പുസ്തകം സമര്‍പ്പിച്ച് എഐസിസി ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍ എംപി. 'നേരിനൊപ്പം: പോരാട്ടങ്ങള്‍ നിലപാടുകള്‍' എന്ന് പേരിട്ടിരിക്കുന്ന ഗ്രന്ഥം അദ്ദേഹത്തിന്റെ പാര്‍ലമെന്ററി ജീവിതത്തിലെ ശ്രദ്ധേയമായ പ്രസംഗങ്ങളുടെ സമാഹാരമാണ്. നിയമസഭ, രാജ്യസഭ, ലോകസഭ എന്നിവിടങ്ങളില്‍ കെ.സി. വേണുഗോപാല്‍ നടത്തിയ വിവിധ പ്രസംഗങ്ങളില്‍ നിന്ന് തിരഞ്ഞെടുത്തവയാണ് ഈ പുസ്തകത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. മൂന്ന് പതിറ്റാണ്ട് കാലത്തെ തന്റെ നിയമനിര്‍മ്മാണ സഭകളിലെ ഇടപെടലുകള്‍ പുസ്തകത്തിലൂടെ വായനക്കാരിലേക്ക് എത്തുന്നുവെന്ന് അദ്ദേഹം സോഷ്യല്‍ മീഡിയ കുറിപ്പിലൂടെ അറിയിച്ചു. സുനാമി ദുരന്തം മുതല്‍ രാജ്യത്തെ തൊഴിലില്ലായ്മ, കര്‍ഷകരുടെയും മത്സ്യത്തൊഴിലാളികളുടെയും പ്രശ്‌നങ്ങള്‍, വിദ്യാര്‍ത്ഥി വിഷയങ്ങള്‍ തുടങ്ങി സമൂഹത്തിന്റെ വിവിധ തലങ്ങളെ സ്പര്‍ശിക്കുന്ന വിഷയങ്ങള്‍ പുസ്തകത്തില്‍ ചര്‍ച്ചയാകുന്നുണ്ട്. ഡിസി ബുക്‌സാണ് പുസ്തകത്തിന്റെ പ്രസാധകര്‍. പുസ്തകദിനത്തില്‍ ഏറെ സന്തോഷത്തോടെയാണ് ഈ കൃതി വായനക്കാര്‍ക്കായി സമര്‍പ്പിക്കുന്നതെന്ന് അദ്ദേഹം കുറിച്ചു.

Related articles

See all
Popular News

ബേക്കറി വഴിയുള്ള ഹോര്‍ട്ടി വൈന്‍ വില്‍പ്പന: അനുമതി റദ്ദാക്കി, ഉദ്യോഗസ്ഥനെതിരെ കര്‍ശന നടപട...

Popular News

എസി റോഡ് നിർമ്മാണത്തിൽ വിജിലൻസ് അന്വേഷണം വേണം; 647 കോടി ചെലവായത് വിശ്വസനീയമല്ലെന്ന് മന്ത്ര...

Popular News

കോവളത്ത് സ്പായിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്ക് നേരെ ലൈംഗികാതിക്രമം; രണ്ടുപേർ പിടിയിൽ

Popular News

ബേക്കറികള്‍ വഴിയുള്ള ഹോര്‍ട്ടിവൈന്‍ വില്‍പ്പന; ലൈസന്‍സ് റദ്ദാക്കും, നിയമോപദേശം തേടാന്‍ മന്...

Save your stories

Sign in