Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Popular News

'അയോധ്യയില്‍ നടന്നത് രാജ്യത്തെ ഏറ്റവും വലിയ അമ്പലക്കൊള്ള'; ഉന്നതരെ സംരക്ഷിക്കുന്നതായി കെ.സി. വേണുഗോപാല്‍; പ്രധാനമന്ത്രിക്ക് കത്തയച്ചു

'അയോധ്യയില്‍ നടന്നത് രാജ്യത്തെ ഏറ്റവും വലിയ അമ്പലക്കൊള്ള'; ഉന്നതരെ സംരക്ഷിക്കുന്നതായി കെ.സി. വേണുഗോപാല്‍; പ്രധാനമന്ത്രിക്ക് കത്തയച്ചു

അയോധ്യ രാമക്ഷേത്ര സംഭാവനകളുമായി ബന്ധപ്പെട്ട് ഉയർന്നുവന്ന സാമ്പത്തിക ക്രമക്കേടുകളിൽ കേന്ദ്ര സർക്കാരിനും ബിജെപിക്കുമെതിരെ രൂക്ഷവിമർശനവുമായി എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ എം.പി. അയോധ്യയിൽ നടന്നത് രാജ്യത്തെ ഏറ്റവും വലിയ അമ്പലക്കൊള്ളയാണെന്ന് അദ്ദേഹം വാർത്താസമ്മേളനത്തിൽ കുറ്റപ്പെടുത്തി. ഈ വൻ അഴിമതിയിൽ അടിയന്തരമായി ഇടപെടണമെന്നും സുപ്രീം കോടതിയുടെ നേരിട്ടുള്ള മേൽനോട്ടത്തിൽ ഉന്നതതല സ്വതന്ത്ര അന്വേഷണം പ്രഖ്യാപിക്കണമെന്നും ആവശ്യപ്പെട്ട് കെ.സി. വേണുഗോപാൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തയച്ചു.

ക്ഷേത്രത്തിന്റെ പൂർണ്ണമായ നിയന്ത്രണം കേന്ദ്ര സർക്കാരിന്റെ കൈകളിലായിരുന്നിട്ടും, കോടികളുടെ സാമ്പത്തിക തട്ടിപ്പ് പുറത്തുവന്നപ്പോൾ പാവപ്പെട്ട താഴേത്തട്ടിലുള്ള ജീവനക്കാരെ മാത്രം പ്രതികളാക്കി യഥാർത്ഥ കുറ്റവാളികളെ സംരക്ഷിക്കാനാണ് അധികൃതർ ശ്രമിക്കുന്നതെന്ന് കെ.സി. വേണുഗോപാൽ ആരോപിച്ചു. യഥാർത്ഥ പ്രതികളെ മറച്ചുപിടിക്കാനുള്ള നീക്കമാണ് ഇപ്പോൾ നടക്കുന്നത്.

കഴിഞ്ഞ മുപ്പത് വർഷമായി അയോധ്യയെ തങ്ങളുടെ പ്രധാന രാഷ്ട്രീയ ആയുധമാക്കിയ ബിജെപി, കോടിക്കണക്കിന് ഭക്തരുടെ വികാരത്തെ ബാധിച്ച ഈ വൻ കൊള്ളയിൽ ഇപ്പോൾ ഒരക്ഷരം മിണ്ടാൻ തയ്യാറാകുന്നില്ലെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. രാജ്യത്ത് വലിയ രീതിയിൽ ദൈവഭക്തിയും ദേശഭക്തിയും പ്രസംഗിക്കുന്നവരുടെ യഥാർത്ഥ മുഖമാണ് ഈ അഴിമതിയിലൂടെയും അതിലെ മൗനത്തിലൂടെയും പുറത്തുവന്നിരിക്കുന്നതെന്നും കെ.സി. വേണുഗോപാൽ കൂട്ടിച്ചേർത്തു.

Related articles

See all
Popular News

'സിസ്റ്റത്തിന് ആവശ്യം അന്ധഭക്തരെ, വിദ്യാർത്ഥികളെയല്ല'; പുതിയ പോഡ്കാസ്റ്റിൽ കേന്ദ്ര സർക്കാര...

Popular News

10 മണിക്കൂറിലധികം അജ്ഞാത കേന്ദ്രത്തിൽ; ഒടുവിൽ അഭിജീത് ദീപ്കെക്ക് ജാമ്യം

Popular News

രാഹുൽ ഗാന്ധി മാറിയിട്ടില്ല, ഇന്ത്യ തിരിച്ചറിഞ്ഞുതുടങ്ങി; ഇന്ത്യയുടെ കാഴ്ചപ്പാട് മാറി

Popular News

ഗ്യാനേഷ് കുമാറിനെതിരെ പോരാട്ടം കടുപ്പിക്കാൻ ഇന്ത്യ സഖ്യം; ഒക്ടോബർ 25-ന് പ്രതിഷേധ റാലി, നവം...

Save your stories

Sign in