Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Popular News

'ആ കട്ടിൽ കണ്ട് പ്രതിപക്ഷ നേതാവ് പനിക്കേണ്ട; എതിരഭിപ്രായങ്ങളെ തമസ്കരിക്കുന്ന പാർട്ടിയാണ് സി.പി.എം'; പിണറായി വിജയനെതിരെ തുറന്നടിച്ച് കെ.സി. വേണുഗോപാൽ എം.പി

'ആ കട്ടിൽ കണ്ട് പ്രതിപക്ഷ നേതാവ് പനിക്കേണ്ട; എതിരഭിപ്രായങ്ങളെ തമസ്കരിക്കുന്ന പാർട്ടിയാണ് സി.പി.എം'; പിണറായി വിജയനെതിരെ തുറന്നടിച്ച് കെ.സി. വേണുഗോപാൽ എം.പി

യു.ഡി.എഫിലെ കൊച്ചുകൊച്ചു പ്രശ്നങ്ങൾ മുന്നണി നേതാക്കൾ ഒരുമിച്ചിരുന്ന് രമ്യമായി പരിഹരിക്കുമെന്ന് എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ എം.പി പ്രസ്താവിച്ചു. ആലപ്പുഴയിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. മുന്നണിയിൽ ചെറിയ തോതിലുള്ള അഭിപ്രായപ്രകടനങ്ങൾ ഉണ്ടാകുന്നത് സ്വാഭാവികമാണെന്നും എന്നാൽ അത് വലിയ പ്രതിസന്ധികളിലേക്ക് പോകുന്ന പ്രശ്നമില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഭരണരംഗത്ത് യു.ഡി.എഫ് സർക്കാർ സ്വസ്ഥമായും മികച്ച രീതിയിലുമാണ് മുന്നോട്ട് പോകുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

യു.ഡി.എഫിലെ അഭിപ്രായവ്യത്യാസങ്ങൾ കണ്ട് ആരും ആഹ്ലാദിക്കേണ്ടതില്ലെന്നും ആ കട്ടിൽ കണ്ട് പ്രതിപക്ഷ നേതാവ് പനിക്കേണ്ടതില്ലെന്നും കെ.സി. വേണുഗോപാൽ പരിഹസിച്ചു. പ്രതിപക്ഷ നേതാവ് സ്വന്തം പാർട്ടിയിലെ എതിർപ്പുകളെ ഉരുക്കുമുഷ്ടി ഉപയോഗിച്ചാണ് നേരിടുന്നത്. പാർട്ടിയിലെ എല്ലാവിധ എതിരഭിപ്രായങ്ങളെയും തമസ്കരിക്കുന്ന സമീപനമാണ് അവർ സ്വീകരിക്കുന്നത്. എതിർ ശബ്ദങ്ങളെ അടിച്ചമർത്തുന്ന ഈ ക്രൂരമായ രാഷ്ട്രീയ ശൈലിയുടെ ഫലമായാണ് ടി.പി. ചന്ദ്രശേഖരനെപ്പോലും വധിക്കാൻ ആ പാർട്ടി തയ്യാറായതെന്നും അദ്ദേഹം ആരോപിച്ചു.

കോൺഗ്രസിലും യു.ഡി.എഫിലും ജനാധിപത്യപരമായ ചർച്ചകൾക്ക് എപ്പോഴും സ്ഥാനമുണ്ടെന്നും ഉയർന്നു വരുന്ന പ്രശ്നങ്ങൾ പരിഹരിക്കാൻ പാർട്ടിക്ക് കൃത്യമായ സംവിധാനമുണ്ടെന്നും അദ്ദേഹം പറഞ്ഞു. അതിനാൽ യു.ഡി.എഫിന്റെ തകർച്ച സ്വപ്നം കാണുന്ന പ്രതിപക്ഷ നേതാവിന് സമാധാനമായി ഇരിക്കാമെന്നും കെ.സി. വേണുഗോപാൽ പറഞ്ഞു.

Related articles

See all
Popular News

വടകര കാഫിര്‍ സ്‌ക്രീന്‍ഷോട്ട് കേസ്: മൂന്ന് സിപിഎം പ്രവര്‍ത്തകര്‍ കൂടി പ്രതിപ്പട്ടികയില്‍;...

Popular News

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധി: കുടുംബ വാര്‍ഷിക വരുമാന പരിധി ഉയര്‍ത്തി; സാധാരണക്കാര്‍ക്ക...

Popular News

നെടുമ്പാശ്ശേരികൂപ്പർ അപകടം: പ്രതി സുഹൈൽ സജീവ് അമിതമായി മദ്യപിച്ചിരുന്നതായി ശാസ്ത്രീയ പരിശോ...

Popular News

കലാകാരന്മാർക്ക് ജീവനമാർഗ്ഗം ഉറപ്പാക്കാൻ സംവിധാനമൊരുക്കും; പ്രൊഫഷണൽ നാടകോത്സവ സമാപനച്ചടങ്ങി...

Save your stories

Sign in