Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

വാല്‍പ്പാറ ദുരന്തം: തമിഴ്നാട് മുഖ്യമന്ത്രിയുമായി സംസാരിച്ചു; ചികിത്സയും തുടര്‍നടപടികളും വേഗത്തിലാക്കാന്‍ കെ.സി. വേണുഗോപാല്‍ എം.പി

വാല്‍പ്പാറ ദുരന്തം: തമിഴ്നാട് മുഖ്യമന്ത്രിയുമായി സംസാരിച്ചു; ചികിത്സയും തുടര്‍നടപടികളും വേഗത്തിലാക്കാന്‍ കെ.സി. വേണുഗോപാല്‍ എം.പി
വാല്‍പ്പാറയിലുണ്ടായ ദാരുണമായ വാഹനാപകടത്തില്‍ പരിക്കേറ്റവര്‍ക്ക് അടിയന്തര ചികിത്സ ഉറപ്പാക്കാനും മറ്റ് തുടര്‍നടപടികള്‍ വേഗത്തിലാക്കാനും തമിഴ്നാട് മുഖ്യമന്ത്രിയുമായി സംസാരിച്ചതായി കെ.സി. വേണുഗോപാല്‍ എം.പി. മലപ്പുറം പാങ്ങ് പള്ളിപ്പറമ്പ് ജി.എല്‍.പി സ്‌കൂള്‍ അധ്യാപകരുടെ അപകടവാര്‍ത്ത അത്യന്തം ദുഃഖകരമാണെന്നും അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു. വിനോദസഞ്ചാര യാത്രയ്ക്കിടെയുണ്ടായ ഈ വന്‍ ദുരന്തം നാടിനെയാകെ നടുക്കിയിരിക്കുകയാണ്. അപകടത്തില്‍പ്പെട്ടവര്‍ക്ക് വിദഗ്ദ്ധ ചികിത്സ ഉറപ്പാക്കുന്നതിനൊപ്പം മരണപ്പെട്ടവരുടെ പോസ്റ്റ്‌മോര്‍ട്ടം ഉള്‍പ്പെടെയുള്ള നടപടികള്‍ വേഗത്തില്‍ പൂര്‍ത്തിയാക്കാന്‍ തമിഴ്നാട് സര്‍ക്കാരിന്റെ ഭാഗത്തുനിന്നും ഇടപെടലുണ്ടാകണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. വൈകുന്നേരം 5.15 ഓടെയാണ് അപകടമുണ്ടായത്. തൃശൂര്‍ ഭാഗത്തുനിന്നും വിനോദസഞ്ചാരത്തിന് എത്തിയതായിരുന്നു സംഘം. വൈകിട്ടോടെ നിയന്ത്രണം നഷ്ടപ്പെട്ട വാഹനം സംരക്ഷണ ഭിത്തിയില്‍ ഇടിച്ച് 800 അടി താഴ്ചയുള്ള വനമേഖലയിലെ കൊക്കയിലേക്ക് മറിയുകയായിരുന്നു. വീഴ്ചയുടെ ആഘാതത്തില്‍ വാഹനം പൂര്‍ണ്ണമായും തകര്‍ന്നു.

Related articles

See all
Popular News

'ഐ ലവ് സി എം' ,മുഖ്യമന്ത്രിക്ക് മുത്തം നൽകി അസമിലെ ആരാധകൻ

Popular News

ബേക്കറി വഴിയുള്ള ഹോര്‍ട്ടി വൈന്‍ വില്‍പ്പന: അനുമതി റദ്ദാക്കി, ഉദ്യോഗസ്ഥനെതിരെ കര്‍ശന നടപട...

Popular News

എസി റോഡ് നിർമ്മാണത്തിൽ വിജിലൻസ് അന്വേഷണം വേണം; 647 കോടി ചെലവായത് വിശ്വസനീയമല്ലെന്ന് മന്ത്ര...

Popular News

കോവളത്ത് സ്പായിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്ക് നേരെ ലൈംഗികാതിക്രമം; രണ്ടുപേർ പിടിയിൽ

Save your stories

Sign in